കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ദ് കാര്‍ക്കറേയുടെ ഭാര്യ മരിച്ചു... മൂന്ന് പേര്‍ക്ക് ജീവനേകി

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഹേമന്ദ് കാര്‍ക്കറെ എന്ന ധീരനായ പോലീസ് ഓഫീസറെ ഓര്‍ക്കുന്നില്ലേ... മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തീവ്രവാദ വിരുദ്ധ സേനാമേധാവി... അദ്ദേഹത്തിന്റെ ഭാര്യ കവിത കാര്‍ക്കറെ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണം. 57 വയസ്സായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷവും അസാമാന്യ ധീരത പ്രകടിപ്പിച്ച കവിത കാര്‍ക്കറെ മൂന്ന് പേര്‍ക്ക് ജീവിതം പുതുക്കി നല്‍കിയാണ് ഇപ്പോള്‍ വിടപറഞ്ഞിരിക്കുന്നത്. കവിതയുടെ രണ്ട് വൃക്കകളും കരളും ദാനം ചെയ്തു. കണ്ണുകളും ദാനം ചെയ്തിട്ടുണ്ട്.

Kavitha Karkare

സെപ്റ്റംബര്‍ 28 നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കവിതയെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അവര്‍ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ലണ്ടനില്‍ നിന്ന് മക്കള്‍ എത്തിയതിന് ശേഷമായിരുന്നു അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. സെപ്റ്റംബര്‍ 29 ന് വൈകീട്ടോടെയായിരുന്നു മരണം.

ഹേമന്ദ് കാര്‍ക്കറെയുടെ മരണത്തിന് ഉത്തരവാദികളാവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം എന്ന് കവിത ശക്തമായി ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവിന് അടിയന്തര വൈദ്യ സഹായം ലഭിച്ചില്ലെന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന ഗുുരുതരമായ ആക്ഷേപവും അവര്‍ ഉന്നയിച്ചിരുന്നു. ടാര്‍ഡിയോ ബിഎഡ് കോളേജിലെ അധ്യാപികയായിരുന്നു കവിത കാര്‍ക്കറെ.

English summary
Kavitha Karkare passes away; donated organs to three
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X