മൂന്നാമത്തെ ആഴ്ച കത്ത് ചോര്‍ന്നു; പൊട്ടിത്തെറിച്ച് കവിത, ബിജെപിയില്‍ ലയിപ്പിക്കാന്‍ ഓഫര്‍
ഹൈദരാബാദ്: ആന്ധ്ര പ്രദേശ് വിഭജിച്ച് രൂപം കൊടുത്ത തെലങ്കാന സംസ്ഥാനം നിലവില്‍ വന്നതിന് ശേഷം രണ്ട് തവണ ഭരിച്ചത് ടിആര്‍എസ് ആയിരുന്നു. അന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) ആയിരുന്ന പേര് പിന്നീട് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നാക്കി മാറ്റി. മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, മക്കളായ കെടി രാമറാവു, കെ കവിത എന്നിവരാണ് പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍.
ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് ദയനീയമായി പരാജയപ്പെടുകയും ഭരണം കോണ്‍ഗ്രസ് പിടിക്കുകയും ചെയ്തു. ഇതോടെ ബിആര്‍എസില്‍ ഭിന്നത രൂക്ഷമായി. കെസിആറിന്റെ മക്കള്‍ തമ്മിലാണ് പോര്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കവിതയെ ഇഡി അറസ്റ്റ് ചെയ്ത് അഞ്ച് മാസം ജയിലില്‍ അടച്ചിരുന്നു. അടുത്തിടെ കവിത എഴുതിയ കത്ത് ചോര്‍ന്നതാണ് തെലങ്കാനയിലെ പ്രധാന ചര്‍ച്ച.

തന്റെ നേതാവ് കെസിആര്‍ മാത്രമാണെന്നും അദ്ദേഹത്തിന് കീഴിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും കവിത ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന് കെടിആറിന്റെ പേര് പരാമര്‍ശിക്കാതെയാണ് കവിത സംസാരിച്ചത്. കെസിആര്‍ അല്ലാത്ത ഒരു നേതാവും തനിക്കില്ലെന്ന് അവര്‍ പറഞ്ഞത് കെടിആറിനെ ലക്ഷ്യമിട്ടാണ് എന്ന് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കെ കവിത എഴുതിയത് എന്ന പേരില്‍ ഒരു കത്ത് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതാണ് കവിതയുടെ പ്രതികരണം തേടാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത്. ഈ മാസം രണ്ടിനാണ് കത്ത് എഴുതിയിരിക്കുന്നത്. എന്നാല്‍ ചോര്‍ന്ന് മൂന്നാമത്തെ ആഴ്ചയാണ്. കത്ത് ചോര്‍ന്നതോടെ കവിത രാഷ്ട്രീയമായി വെട്ടിലായിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തന്റെ അറസ്റ്റിന് പിന്നില്‍ ബിജെപിയാണ് എന്ന് കവിത വിശ്വസിക്കുന്നുണ്ട്. കെസിആറിനെ അഭിസംബോധന ചെയ്താണ് കത്ത്. എന്തുകൊണ്ട് കെസിആര്‍ ബിജെപിയെ വിമര്‍ശിക്കുന്നില്ല എന്ന ചോദ്യമാണ് കത്തില്‍ പ്രധാനമായും ചോദിക്കുന്നത്. അടുത്തിടെ നടന്ന പാര്‍ട്ടി യോഗങ്ങളിലും മറ്റും കെസിആര്‍ ബിജെപിക്കെതിരെ പ്രതികരിക്കാത്തതാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
തെലങ്കാനയില്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടികളാണ് ബിജെപിയും ബിആര്‍എസും. ബിആര്‍എസിനെ ബിജെപിയില്‍ ലയിപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് കവിതയുടെ ആരോപണം. ജയിലില്‍ ആയിരുന്നപ്പോള്‍ തനിക്ക് മുമ്പില്‍ ഇത്തരം ഒരു ഓഫര്‍ വന്നിരുന്നു. താന്‍ ശക്തമായി എതിര്‍ക്കുകയാണ് അന്ന് ചെയ്തത്. തെലങ്കാനയിലെ ജനങ്ങളുടെ വിഷയം സംസാരിക്കാന്‍ പ്രാദേശിക പാര്‍ട്ടിയായ ബിആര്‍എസ് നിലനില്‍ക്കേണ്ടതുണ്ട് എന്നതിനാലാണ് അന്ന് എതിര്‍ത്തതെന്നും കവിത വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സിബിഐയും കവിതക്കെതിരെ കേസെടുത്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. അഞ്ച് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കവിതയ്ക്ക് ജാമ്യം ലഭിച്ചത്. അന്ന് ലഭിച്ച പാര്‍ട്ടി ലയന ഓഫര്‍ താന്‍ നിരസിച്ചെങ്കിലും ഇപ്പോഴും അതിനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട് എന്നാണ് കവിത ആരോപിപ്പിക്കുന്നത്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications