കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ ബിബിസിയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്

ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ ബിബിസിയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കിനെ കുറിച്ച് തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കി പ്രചരിപ്പിച്ചതിന്റെ പേരിലാണ്...

  • By Akhila
Google Oneindia Malayalam News

നാഗ്പൂര്‍; ഇന്ത്യന്‍ കടുവാ സങ്കേതങ്ങളില്‍ ബിബിസിയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കിനെ കുറിച്ച് തെറ്റായ രീതിയില്‍ വിവരങ്ങള്‍ നല്‍കി പ്രചരിപ്പിച്ചതിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ബിബിസിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. തെറ്റിദ്ധാരണ പടര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ ജസ്റ്റിന്‍ റോലറ്റിനും അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഫെബ്രുവരി 15നാണ് ബിബിസിയുടെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റായ ജസ്റ്റിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബിബിസി ഡോക്യുമെന്ററി ഒരുക്കിയത്. 'വണ്‍ വേള്‍ഡ്, കില്ലിങ് ഫോര്‍ കണ്‍സര്‍വേഷന്‍'
എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ഏറെ വിവാദങ്ങളുണ്ടാക്കി. കാസിരംഗയില്‍ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നത് തെറ്റായ രീതിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് വിവാദമാക്കിയത്.

kasiranga

കണ്ടാമൃഗങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നുകയാണെങ്കില്‍ അവരെ വെടിവെച്ച് കൊല്ലാനുള്ള അധികാരം ഇവിടുത്തെ വനപാലകര്‍ക്ക് അധികാരമുണ്ടായിരുന്നു ജസ്റ്റിന്‍ റൗലറ്റിന്റെ റിപ്പോര്‍ട്ട്. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ ചോദ്യത്തിന് ബിബിസി വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല.

ബിബിസിയുടെ തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രാലയം ചാനലിനും റിപ്പോര്‍ട്ട് നല്‍കിയ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ കടുവാ സാങ്കേതത്തിലേക്ക് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ചിത്രീകരണം നടത്താന്‍ ബിബിസിയെ അനുവദിക്കരുതെന്നും മന്ത്രാലത്തിന്റെ പ്രത്യേക നിര്‍ദ്ദേശമുണ്ട്

English summary
Kaziranga report gets BBC banned from tiger reserves for 5 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X