Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് കുതിപ്പിന് പിന്നിൽ ഈ മലയാളിയും.. രാഹുൽ ഗാന്ധിയുടെ വലംകൈ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ

ദില്ലി: ഇത് രാഹുല്‍ കാലമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ അധികമൊന്നും ലഭിച്ചിരുന്നില്ല രാഹുല്‍ ഗാന്ധിക്ക്. മോദിയെ പോലെ ഒരു നേതാവിനെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യം, ആശങ്കയായി പല കോണുകളില്‍ നിന്നും ഉയര്‍ന്നു.

കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍ തന്നെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധി മറുപടി തന്നു. രാഹുല്‍ ഗാന്ധി എന്ന നേതാവിന്റെ ഉദയം കണ്ടാണ് 2018 അസ്തമിക്കാനൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നില്‍ ഒരു മലയാളി കൂടിയുണ്ട്.

ടീം രാഹുൽ

ടീം രാഹുൽ

ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കത്തിന് പിന്നിലും വലിയൊരു ടീമിന്റെ പ്രവര്‍ത്തനമുണ്ട്. യുവനേതാക്കള്‍ അടങ്ങുന്ന മുന്‍നിര മാത്രമല്ല, സോഷ്യല്‍ മീഡിയ അടക്കമുളള ഇടങ്ങളില്‍ തന്ത്രങ്ങള്‍ മെനയുന്ന മറ്റൊരു സംഘം കൂടി ചേര്‍ന്നതാണ് ടീം രാഹുല്‍. അക്കൂട്ടത്തില്‍ ഒരു മലയാളിയുടെ കൂടി സാന്നിധ്യമുണ്ട്.

ടീമിൽ മലയാളിയും

ടീമിൽ മലയാളിയും

കോട്ടയം കൂരോപ്പടക്കാരനായ കെബി ബിജു ആണ് ടീം രാഹുലില്‍ ഇടമുളള ആ മലയാളി. ഗാന്ധി കുടുംബത്തില്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട് മലയാളികളുടെ സാന്നിധ്യം. വിന്‍സെന്റ് ജോര്‍ജും പിപി മാധവനും അടക്കമുളളവര്‍ ഗാന്ധി കുടുംബത്തിലെ വിശ്വസ്തര്‍ ആയിരുന്നു. ആ നിരയിലേക്കാണ് കെബി ബിജുവെന്ന ചെറുപ്പക്കാരന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടുന്നത്.

2007 മുതൽ രാഹുലിനൊപ്പം

2007 മുതൽ രാഹുലിനൊപ്പം

ടീം രാഹുലില്‍ എത്തുന്നതിന് മുന്‍പ് എസ്പിജി ഓഫീസര്‍ ആയിരുന്നു ബൈജു. വിഐപികളുടെ സുരക്ഷാ ചുമതലയായിരുന്നു ബൈജുവിന്. ഈ ജോലി രാജി വെച്ചാണ് ബൈജു 2007ല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള തീരുമാനമെടുത്തത്. അന്ന് മുതല്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ മാത്രമല്ല, രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിലും രാഹുലിനൊപ്പം ബൈജുവുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്

സോണിയാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അവരോധിക്കപ്പെട്ട രാഹുലിന് മുന്നിലെത്തിയ ആദ്യ വെല്ലുവിളി ബിജെപി കോട്ടയായ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. കോണ്‍ഗ്രസ് പോരാട്ടത്തില്‍ ഗുജറാത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ബൈജുവിന് സാധിച്ചു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും പ്രചാരണ പരിപാടികള്‍ ഒരുക്കാനും ബൈജു മുന്നിലുണ്ടായിരുന്നു.

വ്യത്യസ്തമായ പ്രചരണം

വ്യത്യസ്തമായ പ്രചരണം

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കായി പല പുത്തന്‍ പരീക്ഷണങ്ങളും ബൈജു ഒരുക്കാറുണ്ട്. അവ വിജയിക്കാറുമുണ്ട്. സംഗീത പ്രേമികള്‍ അനേകമുളള മേഘാലയയില്‍, രാഹുലിനൊപ്പം സമാധാന സംഗീതം എന്ന പേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ബൈജു സംഘടിപ്പിച്ചത്. ആളുകള്‍ ഒഴുകിയെത്തിയ പരിപാടി വിജയമായി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും ബൈജു ഓടി നടന്ന് പണിയെടുത്തു.

ഗാന്ധി കുടുംബത്തിലും വിശ്വസ്തൻ

ഗാന്ധി കുടുംബത്തിലും വിശ്വസ്തൻ

അരങ്ങിന് മുന്നിലേക്ക് അധികം വരാത്ത ഈ മലയാളി, അരങ്ങിന് പിന്നില്‍ നിന്നാണ് രാഹുലിനും കോണ്‍ഗ്രസിനും വേണ്ടിയുളള അടിത്തറയൊരുക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നിലും ഈ മലയാളിയുടെ അധ്വാനമുണ്ട്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെന്ന പേര് കേട്ട ബൈജുവിന് മുന്നിലിനിയുളളത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്ന വലിയ വെല്ലുവിളിയാണ്. ബൈജു അടങ്ങുന്ന ടീം രാഹുല്‍ ആ വെല്ലുവിളി മറികടക്കാനുളള ഒരുക്കത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+