ബിജെപി നീക്കത്തില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍; ഒട്ടും ഭയമില്ല; പിന്നിലെ കാരണങ്ങള്‍ വ്യക്തം
ജയ്പൂര്‍: മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാരിനെ അട്ടിമറിച്ച രീതി രാജസ്ഥാനിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ നടക്കുന്ന ഈ നീക്കങ്ങളിലൊന്നും വീഴില്ലെന്ന് ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മൂന്ന് രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും മത്സരിക്കുന്നുണ്ട്. രാജസ്ഥാനില്‍ ബിജെപിയുടെ യാതൊരു ശ്രമവും വിജയിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറയുന്നു.

വിജയിക്കാന്‍ വേണ്ടത്
കെവി വേണുഗോപിലിന് പുറമെ നീരജ് ഡാങ്കിയാണ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്നത്. നിലവിലെ സീറ്റ് നില അനുസരിച്ച് കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിക്കുമെന്നത് ഉറപ്പാണ്. കോണ്‍ഗ്രസിന് 127 പേരുടെ പിന്തുണ സംസ്ഥാനത്തിനുണ്ട്. 51 വോട്ടുകളാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ ആവശ്യമുള്ളത്.

ബിജെപിക്ക്
75 പേരുടെ പിന്തുണയാണ് രാജസ്ഥാനില്‍ ബിജെപിക്കുള്ളത്. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണയും ബിജെപിക്ക് ലഭിക്കും. എന്നാല്‍ ബിജെപി രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് രാജസ്ഥാനിലും രാഷ്ടീയ നാടകങ്ങള്‍ അരങ്ങേറുന്നത്.

യാതൊന്നും നടക്കില്ല
എന്നാല്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങളില്‍ യാതൊരു ആശങ്കയും ഇല്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള വൃത്തികെട്ട കളിയാണ് ബിജെപി കളിക്കുന്നത് പക്ഷെ രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്നും കെസി വേണുഗോപാല്‍ പറയുന്നു. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു കെവി വേണുഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ എങ്ങനെ അട്ടിമറിക്കാമെന്നുള്ള ഗവേഷണത്തിലാണ് ബിജെപിയെന്നും കെസി പറഞ്ഞു.

107 എംഎല്‍എമാര്‍
25 കോടി രൂപയാണ് അവര്‍ ഞങ്ങളുടെ ഒരു എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും എന്നാല്‍ ബിജെപിയുടെ ഈ ഹീനമായ തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് വീഴില്ലെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് മാത്രം 107 എംഎല്‍എമാര്‍ ഉണ്ടെന്നതാണ് കോണ്‍ഗ്രസിന്റെ ബലം.

ഭീഷണിയും സമ്മര്‍ദവും
72 എംഎല്‍എമാര്‍ ഉള്ള ബിജെപിക്ക് ഒര സീറ്റില്‍ മാത്രമെ വിജയിക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ തന്നെ ബിജെപിയുടെ ഈ നീക്കങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെല്ലാം വളരെ വ്യക്തമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഒന്നിന് പകരം രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിന് പുറമേ കേന്ദ്ര ഏജന്‍സികളെ കൊണ്ടുള്ള ഭീഷണികളും സമ്മര്‍ദങ്ങളുമുണ്ട്.

റിസോര്‍ട്ടിലേക്ക്
നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരേയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ദില്ലി ജയ്പൂര്‍ ഹൈവേയിലുള്ള റിസോര്‍ട്ടിലേക്കാണ് നീക്കിയിരിക്കുന്നത്. നിലവില്‍ 100 എംഎല്‍എമാരാണ് റിസോര്‍ട്ടിലുള്ളത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് തന്നെയാണ് സച്ചിന്‍ പൈലറ്റിന്റേയും പ്രതികരണം.

വിജയം ഉറപ്പ്
രാജ്യസഭ സീറ്റില്‍ രണ്ട് സീറ്റിലും വിജയിക്കുമെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ഞങ്ങളുടെ എംഎല്‍എമാരും ഞങ്ങളെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരും ഒറ്റകെട്ടാണെന്നും ഭൂരിപക്ഷം തികക്കാന്‍ ആവശ്യമുള്ളതിലും കൂടുതല്‍ പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടെന്നും സച്ചിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications