• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത് വെറും കണ്ണിൽപൊടിയിടലാകരുത്; അങ്കി ദാസിന്റെ രാജി.. ഫേസ്ബുക്കിനും കേന്ദ്രസർക്കാരിനുമെതിരെ കോൺഗ്രസ്

ദില്ലി; ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസിന്റെ രാജിയിൽ പ്രതികരിച്ച് കോൺഗ്രസ് ജനറൽസെക്രട്ടറി കെസി വേണുഗോപാൽ.ഒരു വ്യക്തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാ ത്രം വിശ്വാസ്യതയും, സുതാര്യതയും ഉറപ്പു വരുത്തുമെന്ന് കരുതാനാവില്ല. വിദ്വേഷ, വിഭാഗീയ പ്രചരണങ്ങളും, വ്യാജ വാർത്തകളും തടയിടാൻ ഫേസ്ബുക് അതിന്റെ നയരൂപീകരണ പ്രക്രിയയിൽ ഇത്തരം പ്രവർത്തനങ്ങൾ തടയിടാനുതകുന്ന ശക്തമായനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെസി പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം

അങ്കിദാസിന്റെ രാജി

അങ്കിദാസിന്റെ രാജി

ഫേസ്ബുക് ഇന്ത്യയുടെ നയരൂപീകരണ തലപ്പത്തുള്ള അങ്കി ദാസ് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയുള്ള വർഗീയ, വിദ്വേഷ പ്ര ചരണങ്ങൾക്കെതിരെ നടപടിയെടുക്കാതെ, ഫേസ്ബുക് ഇന്ത്യ ബി ജെ പി ക്കനുകൂലമായി പക്ഷപാതപരമായി നിലപാടെടുക്കുന്നുവെന്നു വാൾസ്ട്രീറ്റ് ജേർണൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. ടൈം മാഗസിനിലും, വാൾ സ്ട്രീറ്റ് ജേർണലിലും ഇത് സംബന്ധമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒന്നിലധികം ലേഖനങ്ങൾ ഇക്കാര്യം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിരുന്നതുമാണ്.

രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു

രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു

ഇത്തരം അപകടകരവും, പക്ഷപാതപരവുമായ നിലപാടുകൾ രാജ്യത്തിൻറെ ജനാധിപത്യ-മതേതര സംവിധാനത്തിനും, ആരോഗ്യകരമായ പൊതുജനാഭിപ്രായ രൂപീകരണത്തിനും ദോഷകരമാവുമെന്നു മനസ്സിലാക്കി കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിഷേധം ഫേസ്ബുക്കിനെ അറിയിച്ചിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ ശ്രീ രാഹുൽഗാന്ധി ഈ റിപ്പോർട്ടുകൾ പുറത്തു വന്ന ഉടനെത്തന്നെ ഫേസ്ബുക് ഇന്ത്യയുടെ പക്ഷപാതപരമായ നിലപാട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

രണ്ട് കത്തയച്ചു

രണ്ട് കത്തയച്ചു

എന്നാൽ ഒരുസ്വകാര്യ സാമൂഹ്യ മാധ്യമ കമ്പനിയായ ഫേസ്ബുക്കിനെ ന്യായീകരിക്കാനാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രി ഉൾപ്പെടെയുള്ള ബി ജെപി നേതാക്കൾ ശ്രമിച്ചത്. അത് തന്നെ ഫേസ്ബുക് ഇന്ത്യയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്താൻ ധാരാളമായിരുന്നു.

തുടർന്ന് ഇവ്വിഷയവുമായി ബന്ധപ്പെട്ടു രണ്ടു കത്തുകൾ ഫേസ്ബുക് മേധാവി മാർക്ക് സുക്കർബർഗിന് ഞാൻ അയച്ചിരുന്നു. ഫേസ്ബുക് ഇന്ത്യയുടെ പക്ഷപാതപരമായ നടപടികളെക്കുറിച്ചു വ്യക്തമായ അന്വേഷണം നടത്താനും, കഴിഞ്ഞ ആറു വർഷക്കാലയളവിൽ വിദ്വേഷ പ്രചാരണങ്ങളും, നുണ പ്രചാരണങ്ങളും തടയാൻ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കാനും ഈ കത്തുകളിൽ ആവശ്യപ്പെട്ടിരുന്നു.

കണ്ണിൽപൊടിയിടാൻ

കണ്ണിൽപൊടിയിടാൻ

കോൺഗ്രസ് പാർട്ടി കത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ഗൗരവമുള്ളതാണെന്നും,ഫേസ്ബുക് അതിന്റെ സമീപനങ്ങളിൽ വിശ്വാസ്യതയും, പക്ഷപാത രഹിത സമീപനവും മുറുകെപ്പിടിക്കുമെന്നും വ്യക്തമാക്കി ഫേസ്ബുക് മറുപടി നൽകുകയും ചെയ്തു.ഇപ്പോൾ ഫേസ്ബുക് ഇന്ത്യയുടെ തലപ്പത്തു നടത്തിയ മാറ്റം കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായി മാറരുതെന്നാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. ഒരു വ്യക്തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാ ത്രം വിശ്വാസ്യതയും, സുതാര്യതയും ഉറപ്പു വരുത്തുമെന്ന് കരുതാനാവില്ല.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

വിദ്വേഷ, വിഭാഗീയ പ്രചരണങ്ങളും, വ്യാജ വാർത്തകളും തടയിടാൻ ഫേസ്ബുക് അതിന്റെ നയരൂപീകരണ പ്രക്രിയയിൽ ഇത്തരം പ്രവർത്തനങ്ങൾ തടയിടാനുതകുന്ന ശക്തമായനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതുറപ്പ് വരുത്തുന്നത് വരെ രാജ്യത്തിൻറെ മത-സാമൂഹിക സൗഹാർദത്തെ ഹനിക്കുന്ന സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾക്കെതിരെയും, അതിനു സൗകര്യമൊരുക്കുന്ന ഫേസ്ബുക് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെയും കോൺഗ്രസ് പാർട്ടി ശക്തമായ നിലപാടുമായി രംഗത്തുണ്ടാവും.

'എന്റെ പച്ചമാംസം കൊത്തിവലിക്കാൻ കൊതിക്കുന്നവർ ഇതൊന്നും വിശ്വസിക്കണമെന്നില്ല'... വീട് വിവാദത്തിൽ ഷാജി

'ശങ്കരാഭരണം ഭാരമായോ സഖാവേ?';ശിവശങ്കരന്റെ കസ്റ്റഡിയിൽ പിണറായിയെ ട്രോളി മുരളീധരൻ

'കമ്മിയും കൊങ്ങിയും ഇനിയില്ല; കൊമ്മി എന്ന് വിളിക്കാം, പിണറായിക്ക് സിംഗിള്‍ നട്ടെല്ല് പോലുമില്ല'

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇര; പിണറായി കപട കമ്മ്യൂണിസ്റ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

English summary
KC venugopal about facebook policy director ankhi das's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X