കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ നേതൃപ്രതിസന്ധി, തുറന്ന് സമ്മതിച്ച് കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി പിന്മാറില്ല!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെയ്ക്കാനുളള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുകയാണ് എന്ന് സംഘടനാ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ നേതൃതലത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും വേണുഗോപാല്‍ തുറന്ന് സമ്മതിച്ചു.

കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആയിരുന്നു രാജി പ്രഖ്യാപനം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം രാജി തീരുമാനം അംഗീകരിച്ചില്ല. പക്ഷേ രാജി തീരുമാനത്തില്‍ ഒരു മാസമായി ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍.

congress

ഒരു മാസത്തോളമായി സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി കാര്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. മുതിര്‍ന്ന നേതാക്കളെ കാണാന്‍ പോലും രാഹുല്‍ അനുവാദം നല്‍കിയിരുന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുകള്‍ താഴെ വീഴും എന്ന ഘട്ടത്തില്‍് എത്തിയപ്പോള്‍ പോലും അശോക് ഗെഹ്ലോട്ടിനെയോ കമല്‍നാഥിനെയോ കാണാന്‍ രാഹുല്‍ സമ്മതിച്ചിരുന്നില്ല.

'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!

പാര്‍ട്ടി നേതാക്കളെ ത്രിശങ്കുവിലാക്കി അതിനിടെ രാഹുല്‍ ഗാന്ധി ഒരാഴ്ച ലണ്ടന്‍ സന്ദര്‍ശനത്തിനും പോയി. തിരിച്ച് വന്ന ശേഷം രാഹുല്‍ ഗാന്ധിയിപ്പോള്‍ സംഘടനാ കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് രാജി തീരുമാനം പിന്‍വലിക്കുന്നതിനുളള സൂചനയല്ല എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പുതിയ അധ്യക്ഷനെ കോണ്‍ഗ്രസ് നേതൃത്വം കണ്ട് പിടിച്ചേ മതിയാവൂ.

English summary
KC Venugopal admits that Congress party is facing leadership crisis now as Rahul Gandhi firm on quitting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X