Get Updates
Get notified of breaking news, exclusive insights, and must-see stories!

300 ലേറെ സീറ്റുകളുമായി ഇന്ത്യാ സഖ്യം അധികാരത്തില്‍ വരും: യുപിയില്‍ പകുതിയെന്നും കെസി വേണുഗോപാല്‍

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം മികച്ച വിജയം നേടുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ദക്ഷിണേന്ത്യയിൽ മാത്രമല്ല, വടക്കൻ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യം മുന്നേറ്റം നടത്തുമെന്നും സഖ്യഖത്തിന് കുറഞ്ഞത് 300 സീറ്റുകളെങ്കിലും നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

"ഇന്ത്യ സഖ്യത്തിന് കുറഞ്ഞത് 300 സീറ്റുകൾ ലഭിക്കുമെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ഈ തെരഞ്ഞെടുപ്പുകളിൽ ദക്ഷിണേന്ത്യയിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. ബി ജെ പി ഉത്തരേന്ത്യ തൂത്തുവാരുമെന്നും അല്ലെങ്കിൽ കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കുമെന്നും എല്ലാവരും പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല. രാജസ്ഥാൻ, ഹരിയാന, യുപി, ബിഹാർ, മഹാരാഷ്ട്ര, ഡൽഹി - ഈ സ്ഥലങ്ങളിലെല്ലാം കോൺഗ്രസിനും ഇന്ത്യ സഖ്യത്തിന് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് ഞങ്ങളുടെ ആഭ്യന്തര റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു." വാർത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ സിവേണുഗോപാല്‍ പറയുന്നു.

kc-venugopal

2019-ൽ ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ച അമേഠിയെന്ന കോൺഗ്രസ് ശക്തികേന്ദ്രം തിരിച്ചുപിടിക്കുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച വേണുഗോപാൽ, "ഞങ്ങൾ മികച്ച ഭൂരിപക്ഷത്തോടെ റായ്ബറേലി സുരക്ഷിതമാക്കും, ഉറപ്പായും അമേഠി തിരിച്ചുപിടിക്കും. യുപിയിലെ ഈറ്റ് രണ്ട് സീറ്റുകളും കോൺഗ്രസിന്റെ കയ്യില്‍ തിരിച്ചുവരും. പ്രാദേശിക വികാരം വ്യക്തമാക്കുന്നത് അതാണ്" എന്നും അവകാശപ്പെട്ടു.

ഉത്തർപ്രദേശിൽ പകുതി സീറ്റുകൾ നേടി ബി ജെ പിയുടെ പ്രാതിനിധ്യം കുറയ്ക്കുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. "ഗ്രൗണ്ട് റിപ്പോർട്ടുകൾ വളരെ വ്യക്തമാണ്. ഞങ്ങൾ ഉത്തർപ്രദേശിൽ ബി ജെ പിയുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ പോകുന്നു. ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന് കുറഞ്ഞത് പകുതി സീറ്റെങ്കിലും ലഭിക്കും," അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സീറ്റുകൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സ്ഥാനാർത്ഥികളും പാർട്ടി മെഷിനറിയും സഖ്യകക്ഷികളും ഞങ്ങളുടെ സീറ്റുകളുടെ എണ്ണം പരമാവധിയാക്കാൻ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു. നിലവിലെ ഭരണത്തോടുള്ള കർഷകരുടെയും സാധരണക്കാരുടേയും വ്യാപകമായ അതൃപ്തി പ്രതിപക്ഷ സഖ്യത്തിന് പഞ്ചാബിലും ഹരിയാനയിലും മുന്നേറ്റം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

"പഞ്ചാബിൽ പരമാവധി സീറ്റുകൾ നേടാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഹരിയാനയിലും സ്ഥിതി സമാനമാണ്. രണ്ട് സംസ്ഥാനങ്ങളും ഈ സർക്കാരിൽ വളരെ അതൃപ്തരാണ്. ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഞങ്ങള്‍ ഭൂരിപക്ഷം നേടും, ഹിമാചൽ പ്രദേശിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും." കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+