കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ കാലത്ത് ഇങ്ങനെ, എന്‍ഡിഎ കാലത്തോ ഇങ്ങനെയും, ഇന്ധന വില പങ്കുവെച്ച് കെസി, ചോദ്യങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ധന വില വര്‍ധനവില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സ്പീക്ക് അപ്പ് ഇന്ത്യ എന്ന ക്യാമ്പയിനും ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ധന വില പങ്കുവെച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല ആഗോള ക്രൂഡോയില്‍ വില കുറയുന്നത്. എന്നാല്‍ ഇത് ആദ്യമായിട്ടാണ് ഇന്ധന വില കുറവിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത്. ജനങ്ങളെ ദുരിതമനുഭവിക്കാനായി തള്ളിവിടുകയാണ് സര്‍ക്കാരെന്നും വേണുഗോപാല്‍ പറഞ്ഞു.

1

Recommended Video

cmsvideo
Fuel prices hiked for 19th day, diesel remains higher than petrol in Delhi | Oneindia Malayalam

2008ല്‍ യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ക്രൂഡോയില്‍ ബാരലിന് 40.61 ഡോളറായിരുന്നു. 2020 ജൂണില്‍ ബിജെപി ഭരിക്കുമ്പോള്‍ ഇത് 40.66 ഡോളറാണ്. എന്നാല്‍ അന്ന് പെട്രോളിന് 45.62 രൂപയും ഡീസലിന് 32.86 രൂപയുമാണ് ഇന്ത്യയില്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ഇന്ന് 80.38 രൂപ പെട്രോളിനും 80.40 രൂപ ഡീസലിനും ഈടാക്കുന്നുവെന്നാണ് കണക്കുകളിലൂടെ വേണുഗോപാല്‍ വ്യക്തമാക്കിയത്. ജനങ്ങളെ കുറിച്ച് മാത്രം കരുതലുണ്ടായിരുന്ന ഒരു സര്‍ക്കാരായിരുന്നു തങ്ങളുടേതെന്നും ഇതില്‍ പറയുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭമാണ് ഇന്ധന വിലവര്‍ധനവില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിലവര്‍ധനവ് പിന്‍വലിക്കണമെന്നാണ് ആവശ്യം. കൊറോണയ്‌ക്കെതിരെ രാജ്യം പൊരുതുമ്പോള്‍ ഇത്തരമൊരു നിരക്ക് വര്‍ധന അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ചണ്ഡീഗഡ്, അഹമ്മദാബാദ്, പട്‌ന, ദില്ലി തുടങ്ങിയിവിടങ്ങളില്‍ വന്‍ പ്രക്ഷോഭമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസും സമരത്തിന്റെ ഭാഗമായിരുന്നു. ജൂണ്‍ 30ന് ആരംഭിക്കുന്ന പഞ്ചദിന പ്രക്ഷോഭ പരിപാടിയും കോണ്‍ഗ്രസ് സംഘടിക്കുന്നുണ്ട്.

കോണ്‍ഗ്രസ് സ്പീക്ക് അപ്പ് എഗെയിന്‍സ്റ്റ് ഫ്യുവല്‍ ഹൈക്ക് എന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ദില്ലിയില്‍ സമരം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ കുമാറിനെയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. ഇവരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഇവര്‍ ദില്ലി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് തടയപ്പെട്ടത്. കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു.

English summary
kc venugopal compares upa, nda fuel prices, says modi government dont pass the benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X