കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് നിലത്തുവീണ് കെ സി വേണുഗോപാലിന് പരിക്ക്

Google Oneindia Malayalam News

ഭോപാൽ:∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരിക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാൽമുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം വീണ്ടും യാത്രയിൽ പങ്കാളിയായി.

kc new

സാൻഡ്‌വിച്ച് തുറന്നപ്പോള്‍ പാക്കറ്റില്‍ പച്ചത്തെറി; കലിപിടിച്ച് യുവതി; കാരണം കേട്ട് കിളിപോയിസാൻഡ്‌വിച്ച് തുറന്നപ്പോള്‍ പാക്കറ്റില്‍ പച്ചത്തെറി; കലിപിടിച്ച് യുവതി; കാരണം കേട്ട് കിളിപോയി

രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേർന്നിരുന്നു. യാത്ര വരും ദിവസങ്ങളിൽ രാജസ്ഥാനിൽ പ്രവേശിക്കും.

വലിയ സ്വീകരണമാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക രാഹുൽ ഗാന്ധിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആയിരുന്നു കൈമാറിയിരുന്നത്.

കണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്തകണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്ത

100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെ 150 ദിവസങ്ങളായി 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്.

English summary
KC Venugopal fell down during Bharat Jodo Yatra, here is what happened to him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X