കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക്;രാഹുലിന്റെ നിര്‍ദേശം;സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കും ആലോചന

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ജയ്പുരിലേക്ക്. സംസ്ഥാനത്ത് വലിയ അട്ടിമറി നീക്കമാണ് നടക്കുന്നത്. ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് ബിജെപി പാളയിത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് ജയ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം നടക്കുന്നത്.

സ്വര്‍ണ്ണകടത്ത്; പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ;അപേക്ഷ ഇന്ന് പരിഗണിക്കുംസ്വര്‍ണ്ണകടത്ത്; പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ;അപേക്ഷ ഇന്ന് പരിഗണിക്കും

 കോണ്‍ഗ്രസ് പാര്‍ട്ടി യോഗം

കോണ്‍ഗ്രസ് പാര്‍ട്ടി യോഗം

ഇന്ന് രാവിലെ 10-30 നാണ് യോഗം കോണ്‍ഗ്രസ് പാര്‍ട്ടി യോഗം നടക്കുന്നത്. 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതുവരേയും യോഗത്തിനെത്തിയിട്ടില്ല. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് നേരത്തെ അറിയിച്ചിരുന്നു.

 യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കും

യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കും

രാഗേഷ് പാരിക്, മുരളി ലാല്‍ മീന, ജി ആര്‍ ഖട്ടാന, ഇന്ദ്രജ് ഗുജ്ജര്‍, ഗജേന്ദ്രസിംഗ്, ഹാരീഷ് മീന, ദീപേന്ദ്ര സിംഗ് ശെഖാവത്ത്, ബന്‍വല്‍ ലാല്‍ ശര്‍മ, വിജേന്ദ്ര ഒല, പിആര്‍ മീന, രമേശ് മീന, വിശ്വന്ദ്ര സിംഗ്, ജഹിത രാംനിവാസ്, മുകേഷ് ഭക്കര്‍, ഹേമ റാം ചൗദരി, സുരേഷ് മോദി എന്നിവരെയാണ് ഇതുവരേയും ജയ്പൂരിലെത്താത്ത എംഎല്‍എമാര്‍. ഇവര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച് യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണെന്നാണ് സൂചന.

അച്ചടക്ക നടപടി

അച്ചടക്ക നടപടി

കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം. ഇത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അവിനാശ് ശര്‍മ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ നിന്നും വിട്ടു നിന്നാല്‍ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഒരു പക്ഷെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയേക്കാം.

Recommended Video

cmsvideo
Sachin Pilot not to attend Congress Legislature Party meeting | Oneindia Malayalam
ഗെഹലോട്ടിന്റെ വസതിയില്‍ യോഗം

ഗെഹലോട്ടിന്റെ വസതിയില്‍ യോഗം

ഞായറാഴ്ച്ച മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വസതിയില്‍ യോഗം നടന്നിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ 75 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് കെസി വേണുഗോപാല്‍ ജയ്പൂരിലെത്തിയതെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പല തവണ രാഹുലുമായി കൂടികാഴ്ച്ചക്ക് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

ജെപി നദ്ദയുമായി കൂടികാഴ്ച്ച

ജെപി നദ്ദയുമായി കൂടികാഴ്ച്ച

അതേസമയം കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാത്ത സച്ചിന്‍ പൈലറ്റ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂപ്പത് എംഎല്‍എമാര്‍ സച്ചിനൊപ്പമാണ്. കൂടികാഴ്ച്ചക്ക് ശേഷം സച്ചിന്റെ ബിജെപി പ്രവേശനം നടക്കുമെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ ബിജെപി പാളത്തിലേത്ത് പോയാല്‍ ഗെഹ്ലോട്ട് സര്‍ക്കാര്‍ വീഴുമെന്ന കാര്യത്തില്‍ സംശയമില്ല.

സിന്ധ്യയുമായി നടത്തിയ കൂടികാഴ്ച്ച

സിന്ധ്യയുമായി നടത്തിയ കൂടികാഴ്ച്ച

സച്ചിന്റെ ബിജെപി പ്രവേശനത്തിന് കൂടുതല്‍ ഉറപ്പിക്കുന്നതായിരുന്നു ബിജെപി നേതാവ്‌ ജ്യോതി രാദിത്യസിന്ധ്യയുമായി നടത്തിയ കൂടികാഴ്ച്ചയായിരുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സിന്ധ്യയുടെ ട്വീറ്റും പുറത്തുവന്നു. അശോക് ഗെലോട്ട് കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റിനെ താഴ്ത്തി കെട്ടാന്‍ നോക്കുന്നത് വളരെ ദു:ഖകരമാണ്. കഴിവും നേതൃപാടവും കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യമില്ലെന്നാണ് തെളിയിക്കുന്നതെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു.

പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് മുമ്പ് തന്നെ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. 2013 ലെ പരാജയത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനഃരുജ്ജീവിപ്പിക്കാന്‍ മുഖ്യപങ്കുവഹിച്ച സച്ചിന്‍ പൈലറ്റിനെ തഴഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അധികാരം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവായ അശോകിനെ മുഖ്യനാക്കുകയായിരുന്നു.

English summary
Rajasthan Congress Crisis: Congress leader KC Venugopal is expected to reach Jaipur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X