കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?: പ്രസിഡന്‍റ് ദക്ഷിണേന്ത്യക്കാരനാവണമെന്ന് രാഹുലും

Google Oneindia Malayalam News

ദില്ലി: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാന ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഭാവി നടപടി ക്രമങ്ങള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.

<strong> ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം: കോഴിക്കോട് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു</strong> ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം: കോഴിക്കോട് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ താന്‍ പങ്കാളിയാവില്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. രാഹുല്‍ ഗാന്ധി ഒഴിയുമ്പോള്‍ അശോക് ഗെലേട്ട്, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരുടെ പേരുകള്‍ക്കൊപ്പം കെസി വേണുഗോപാലിന്‍റെ പേരും സജീവമായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പിന്നോട്ടില്ല

പിന്നോട്ടില്ല

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ താല്‍ക്കാലികമായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിക്കാനും സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനം കൊണ്ടുവരാനുമാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. വര്‍ക്കിങ് പ്രസിഡന്‍റിനെ മാത്രമായി ആവശ്യമില്ലെന്നും രാഹുല്‍ ഒഴിയുമ്പോള്‍ പകരം പ്രസിഡന്‍റിനെ തന്നെ നിയമിക്കണമെന്ന അഭിപ്രായമുള്ളവരും കോണ്‍ഗ്രസിലുണ്ട്.

ദക്ഷിണേന്ത്യയില്‍ നിന്ന്

ദക്ഷിണേന്ത്യയില്‍ നിന്ന്

പുതിയ അധ്യക്ഷനെ നിയമിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇതോടെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അധ്യക്ഷപദത്തില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ലോക്സഭയില്‍ കക്ഷി നേതാവായി ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തെക്കെ ഇന്ത്യയില്‍ നിന്ന് ഒരാള്‍ എത്തണമെന്ന താല്‍പര്യമാണ് രാഹുലിന് ഉള്ളതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഏറ്റെടുക്കണം

ഏറ്റെടുക്കണം

അധ്യക്ഷപദം ഒഴിയുമെന്ന് രാഹുല്‍ വ്യക്തമാക്കിയ ഘട്ടത്തില്‍ എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണിയേയും ജനരല്‍ സെക്രട്ടറി കെസി വേണുഗോപാലിനേയും കണ്ട മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടി എകെ ആന്‍റണിയും രാഹുല്‍ തുടരുമെന്ന പ്രതീക്ഷയില്‍ കെസി വേണുഗോപാലും ഈ ആവശ്യം നിരസിക്കുകയായിരുന്നു

അശോക് ഗെലോട്ട്

അശോക് ഗെലോട്ട്

മുന്‍നിലപാടില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതോ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും കെസി വേണുഗോപാലിനെ സമീപിച്ചേക്കും. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാള്‍ എന്ന് നിര്‍ദ്ദേശിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധിയുടെ മനസ്സിലും കെസി വേണുഗോപാലിന്‍റെ പേര് തന്നെയാണോ ഉള്ളതെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നുണ്ട്. പുതിയ പ്രസിഡന്‍റിനൊപ്പം വര്‍ക്കിങ് പ്രസിഡന്‍റിനേയും കോണ്‍ഗ്രസ് നിയമിച്ചേക്കും. അശോക് ഗെലോട്ടിന്‍റെ പേരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാനിലെ തോല്‍വി

രാജസ്ഥാനിലെ തോല്‍വി

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ അദ്ദേഹം സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന സൂചനയുമുണ്ട്. ഗെലോട്ട് ഉള്‍പ്പടേയുള്ള നേതാക്കളായിരുന്നു അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എകെ ആന്‍റണിയേയും കെസി വേണുഗോപാലിനേയും സമീപിച്ചത്.

കൊളീജിയം

കൊളീജിയം

സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനവും കോണ്‍ഗ്രസ് നടപ്പില്‍ വരുത്തിയേക്കുമെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, അശോക് ഗെലോട്ട്, മനീഷ് തിവാരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം ഈ സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

<strong> പുടിനെയും ട്രംപിനേയും പിന്തള്ളി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി നരേന്ദ്രമോദി </strong> പുടിനെയും ട്രംപിനേയും പിന്തള്ളി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി നരേന്ദ്രമോദി

English summary
kc venugopal likely to take over as congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X