കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പകരം വേണുഗോപാല്‍ വരുമോ? അധ്യക്ഷ സ്ഥാനം രണ്ട് വര്‍ഷത്തേക്ക്, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജ്ജമായതിനിടെ സീനിയേഴ്‌സിനെ ഞെട്ടിക്കാന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാവില്ല എന്നാണ് സൂചന. പകരം രാഹുല്‍ തന്നെ ഒരാളെ കൊണ്ടുവരുമെന്ന സൂചനകളാണ് ജി23 നേതാക്കള്‍ക്ക് ലഭിക്കുന്നത്. ഇവരെ വെല്ലാന്‍ രാഹുല്‍ ഒരുങ്ങിയിരിക്കുകയാണ്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് വലിയ പോരാട്ടത്തിനാണ് കോണ്‍ഗ്രസില്‍ കളമൊരുങ്ങുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്. ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നതിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഉറപ്പിച്ചു

തിരഞ്ഞെടുപ്പ് ഉറപ്പിച്ചു

എഐസിസി ആസ്ഥാനത്ത് ഇന്ന് മധുസൂദന്‍ മിസ്ത്രിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയും യോഗം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ചാണ് ഇവര്‍ ചര്‍ച്ച ചെയ്തത്. അടുത്ത 25 ദിവസത്തിനുള്ളില്‍ വോട്ടര്‍ പട്ടിക തയ്യാറാവും. അതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷയ്ക്കും വര്‍ക്കിംഗ് കമ്മിറ്റിക്കും അയക്കും. ഇവരാണ് തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് തീരുമാനിക്കുക. പൂര്‍ണമായ വര്‍ക്കിംഗ് കമ്മിറ്റി അധ്യക്ഷനെ തിരഞ്ഞെടുക്കാനായി ഒരുങ്ങുമെന്ന് ഉറപ്പാണ്.

രാഹുല്‍ മാറും

രാഹുല്‍ മാറും

രാഹുല്‍ ഗാന്ധി തനിക്ക് പകരം പുതിയൊരു നേതാവിനെ അധ്യക്ഷനാക്കാനുള്ള ഒരുക്കത്തിലാണ്. തിരഞ്ഞെടുപ്പ് തോറ്റ് കൊണ്ട് മടങ്ങി വരാന്‍ രാഹുലിന് താല്‍പര്യമില്ല. എന്നാല്‍ സീനിയേഴ്‌സിന് മുന്നില്‍ മുട്ടുമടക്കാനുമില്ല. രണ്ട് വര്‍ഷത്തേക്കുള്ള അധ്യക്ഷനെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് രാഹുല്‍ തിരിച്ചുവരവ് മുന്നില്‍ കാണുന്നത്. അതല്ലെങ്കില്‍ 2022ന് ശേഷം നടക്കുന്ന സമ്പൂര്‍ണ അധ്യക്ഷനെ നിയമിക്കുന്ന ചടങ്ങില്‍ രാഹുല്‍ തിരിച്ചെത്തും.

വേണുഗോപാലിന് സാധ്യത

വേണുഗോപാലിന് സാധ്യത

കെസി വേണുഗോപാലിനാണ് അധ്യക്ഷ സ്ഥാനത്തേക്ക് വലിയ സാധ്യതയുള്ളത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം. വേണുഗോപാല്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിനും പ്രാധാന്യമുണ്ടാകും. കേരളത്തില്‍ സീറ്റ് കുറഞ്ഞാല്‍ വേണുഗോപാലിനെ ഇടക്കാല മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കോ കെസി വേണുഗോപാലിനോ രണ്ടരവര്‍ഷം വീതം ഭരിക്കാനായി മുഖ്യമന്ത്രി സ്ഥാനം ലഭിക്കും.

രണ്ട് വര്‍ഷം സൂചന

രണ്ട് വര്‍ഷം സൂചന

രണ്ട് വര്‍ഷത്തേക്ക് അധ്യക്ഷനെ കൊണ്ടുവന്നാല്‍ ഏകദേശം മുഖ്യമന്ത്രി പദത്തിലെ ആദ്യ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ നേതാവിന് സാധിക്കും. അതിന് ശേഷമുള്ള കാലാവധിയില്‍ അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം വേണുഗോപാലിന് തിരിച്ചെത്തുകയും ചെയ്യാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെസി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ്. ഇടക്കാല അധ്യക്ഷ പദവി അതുകൊണ്ട് തന്നെ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കോണ്‍ഗ്രസില്‍, പ്രത്യേകിച്ച് കേരള ഘടകത്തില്‍ കൂടി വേണുഗോപാലിനെ കൂടുതല്‍ കരുത്തനാക്കും.

രാഹുലിന്റെ പവര്‍

രാഹുലിന്റെ പവര്‍

കോണ്‍ഗ്രസില്‍ വിമത പക്ഷത്തിനാണോ രാഹുലിനാണോ കരുത്തെന്ന് കാണിക്കാനുള്ള അവസരം കൂടിയാണിത്. തീര്‍ച്ചയായും സീനിയേഴ്‌സില്‍ നിന്ന് ഒരു നേതാവ് വേണുഗോപാലാണ് മത്സരിക്കുന്നതെങ്കില്‍ മത്സര രംഗത്തുണ്ടാവും. ഗുലാം നബി ആസാദിന്റെ പേരാണ് ശക്തമായി മുന്നിലുള്ളത്. അടുത്ത ജനുവരി-ഫെബ്രുവരി മാസത്തിലായി ആസാദിന്റെ രാജ്യസഭാ കാലാവധിയും അവസാനിക്കുകയാണ്. ആ സമയത്ത് തന്നെയാണ് തിരഞ്ഞെടുപ്പും നടക്കുന്നത്. കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവര്‍ സംഘടനയ്ക്കുള്ളില്‍ വലിയ പിന്തുണ ഇല്ലാത്തവരാണ്. ആസാദ് പാര്‍ട്ടിക്കുള്ളില്‍ ജനകീയനാണ്. എന്നാല്‍ ആസാദ് തോറ്റാല്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ പക്ഷം വലിയ സ്വാധീനം നേടും.

സോണിയയുടെ കാലത്തെ അതേ പ്രശ്‌നം

സോണിയയുടെ കാലത്തെ അതേ പ്രശ്‌നം

തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ പത്ത് എഐസിസി അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 1500 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടാവുക. രാഹുല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പാണ് കോണ്‍ഗ്രസില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 1997ലായിരുന്നു വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടായിരത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. സോണിയയെ എതിര്‍ക്കാനായിരുന്നില്ല തിരഞ്ഞെടുപ്പ്. അര്‍ജുന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, അംബികാ സോണി എന്നിവരുടെ ആധിപത്യവും, പ്രസാദയെ പോലുള്ളവരെ തഴയുന്നതുമായിരുന്നു. സമാന പ്രശ്‌നം തന്നെയാണ് ഇപ്പോഴുമുള്ളത്.

ടീം രാഹുല്‍ വന്നാല്‍

ടീം രാഹുല്‍ വന്നാല്‍

വേണുഗോപാല്‍ വന്നാല്‍ കോണ്‍ഗ്രസിലെ ദക്ഷിണേന്ത്യ-ഉത്തരേന്ത്യ പ്രശ്‌നം ശക്തമാകും. രാഹുല്‍ കഴിവുള്ളവരെ ടീമില്‍ എടുക്കുന്നില്ലെന്നാണ് സീനിയേഴ്‌സ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും കഴിവുള്ളവരെ രാഹുല്‍ കൊണ്ടുവരുന്നില്ലെന്നാണ് പരാതി. യുവാക്കളെ ആരും തടയുന്നില്ലെന്ന് സീനിയേഴ്‌സ് പറഞ്ഞു. സച്ചിന്‍ പൈലറ്റ്, അജയ് മാക്കന്‍, ഹര്‍ദിക് പട്ടേല്‍ ഇവരൊന്നും പിന്നോട്ട് പോയിട്ടില്ല. കോണ്‍ഗ്രസ് ഗ്രാസ് റൂട്ട് ബന്ധമുള്ള നേതാക്കളെയാണ് വളര്‍ത്തി കൊണ്ടുവരേണ്ടത്. അത്തരം നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും സീനിയേഴ്‌സ് നിര്‍ദേശിക്കുന്നു.

English summary
kc venugopal may be 2 year president for congress, rumours growing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X