കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും സോണിയയും കളത്തിലിറങ്ങി, ബിജെപി പത്തിമടക്കി ഒളിച്ചു! ഐതിഹാസിക വിജയമെന്ന് കെസി

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പിനെ അശോക് ഗെഹ്ലോട്ട് സർക്കാർ അനായാസമായി അതിജീവിച്ചിരിക്കുകയാണ്. ഇത് ഗെഹ്ലോട്ടിന് മാത്രമല്ല കോൺഗ്രസിനും ഊർജ്ജം പകർന്നിരിക്കുകയാണ്. രാജസ്ഥാനിൽ ഗെഹ്ലോട്ടിന്റെ വിജയം ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് കെസി വേണുഗോപാൽ തുറന്നടിച്ചു.

രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുളള പ്രശ്നപരിഹാരത്തിന് സജീവമായി ഇടപെട്ട നേതാവാണ് കെസി വേണുഗോപാൽ. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ കൂടെ ആശീർവാദത്തോടും, അറിവോടും കൂടിയാണ് രാജസ്ഥാനിലെ അട്ടിമറി നീക്കം നടന്നതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

ഐതിഹാസിക വിജയം

ഐതിഹാസിക വിജയം

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലുകളാണ് ബിജെപിയുടെ മറ്റൊരു നീക്കത്തെ അമ്പേ പരാജയപ്പെടുത്തിയത് എന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. കെസി വേണുഗോപാലിന്റെ പ്രതികരണമിങ്ങനെ: ''ജനാധിപത്യത്തിന്റെ ഐതിഹാസിക വിജയമാണ് രാജസ്ഥാനിൽ ഇന്ന് നാം കണ്ടത്. അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് സർക്കാർ അനായാസമായി അതിജയിച്ചത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങൾക്കേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണിത്.

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ

കോവിഡ് മഹാമാരിക്കെതിരെ ഏറ്റവും പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സർക്കാരിനെ ഈ പ്രതിസന്ധി ഘട്ടത്തിലും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ അട്ടിമറിക്കാൻ ബി ജെ പി കോപ്പു കൂട്ടിയത്. ബിജെപിയുടെകേന്ദ്ര നേതൃത്വത്തിന്റെ കൂടെ ആശീർവാദത്തോടും, അറിവോടും കൂടിയാണ് ഈ ജനാധിപത്യ വിധ്വംസക പ്രവർത്തനത്തിന് ബിജെപി കച്ച കെട്ടിയിറങ്ങിയത്.

കുതന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടു

കുതന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടു

കോൺഗ്രസ് എം എൽ എ മാരെല്ലാം പാർട്ടിയുടെ നിർദേശങ്ങൾ അംഗീകരിച്ചു ഒരേ മനസ്സോടെ നീങ്ങിയപ്പോൾ ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ അമ്പേ പരാജയപ്പെട്ടു. കൃത്യമായ പദ്ധതികളോടെയും, തയ്യാറെടുപ്പുകളോടെയും ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയത് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കൊന്നാകെ പ്രതീക്ഷയും, ആത്മവിശ്വാസവും പകർന്നു നൽകും എന്നതിൽ സംശയം വേണ്ട.

രാഹുലും സോണിയയും ഇടപെട്ടു

രാഹുലും സോണിയയും ഇടപെട്ടു

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത് മുതൽ ഓരോ ഘട്ടത്തിലും ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷയും, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലുകളാണ് ബിജെപിയുടെ മറ്റൊരു നീക്കത്തെ അമ്പേ പരാജയപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് അധ്യക്ഷയുടെയും, രാഹുൽ ഗാന്ധിയുടെയും നിർദേശ പ്രകാരം ജയ്‌പ്പൂരിലെത്തി ഇരു കൂട്ടർക്കുമിടയിൽ മഞ്ഞുരുകാൻ അവസരമൊരുക്കിയത്.

പത്തി മടക്കി ഒളിച്ചു

പത്തി മടക്കി ഒളിച്ചു

പാർട്ടി നിർദേശ പ്രകാരം എംഎൽഎമാർ ഒരേ മനസ്സോടെ നീങ്ങിയപ്പോൾ പത്തി മടക്കി ഒളിക്കാനെ ബിജെപിക്ക് സാധിച്ചുള്ളൂ. രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്ന ഈ വേളയിൽ രാജസ്ഥാനിലെ ജനാധിപത്യത്തിന്റെ വിജയം രാജ്യത്തെ ജനാധിപത്യ- ഭരണഘടന മൂല്യങ്ങളുടെ കൂടെ വിജയമാണ്'' എന്നാണ് കെസി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്..

English summary
KC Venugopal praises Sonia Gandhi and Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X