സച്ചിൻ-ഗെഹ്ലോട്ട് പോര്; വീണ്ടും രാജസ്ഥാനിലെത്തി കെസി വേണുഗോപാൽ..പ്രശ്ന പരിഹാരത്തിന് പുതിയ ഫോർമുല?
ജയ്പൂർ; രാജസ്ഥാനിലെത്തി കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വ്യാഴാഴ്ച രാത്രിയോടെയാണ് അദ്ദേഹം ജയ്പൂരിൽ എത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെയാണ് കെസി വേണുഗോപാലിന്റെ രാജസ്ഥാൻ സന്ദർശനം.
സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് വേണുഗോപാൽ എത്തിയതെന്നാണ് വിവരം. ഇടഞ്ഞ് നിൽക്കുന്ന സച്ചിനുമായും ഗെഹ്ലോട്ടുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെസി വേണുഗോപാൽ രാജസ്ഥാനിൽ എത്തിയതെന്നതും ശ്രദ്ധേയമാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലെ ഭിന്നത പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നേരത്തെ ഹൈക്കമാന്റ് നടത്തിയിരുന്നു. മെയ് അവസാനം ഇരുനേതാക്കളേയും ദില്ലിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വെച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്. തുടർന്ന് പരസ്പരം യോജിച്ച് നീങ്ങാൻ ഇരുവരും തമ്മിൽ ധാരണയായതായി കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
എന്നാൽ ചർച്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗെഹ്ലോട്ട് സർക്കാരിനെതിരെ സച്ചിൻ രംഗത്തെത്തി. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അഴിമതിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നുമായിരുന്നു സച്ചിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാല സച്ചിൻ കോൺഗ്രസ് വിടുകയാണെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. തുടർന്ന് വീണ്ടും കെസി വേണുഗോപാൽ സച്ചിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം നിയമസഭതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഭിന്നത തുടരുന്നത് തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്. ഈ ഘട്ടത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. നിലവിൽ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ ചുമതല സച്ചിന് നൽകി പരിഹാര ഫോർമുലയുണ്ടാക്കാനാണ് ഹൈക്കമാന്റ് ആലോചന. എന്നാൽ മുൻപ് പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച പൈലറ്റിന് യാതൊരു സ്ഥാനവും നൽകേണ്ടതില്ലെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ നിലപാട്. രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തുന്നതോടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നേതൃത്വം.
-
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications