കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയിലേക്ക് പോയി? മറുപടിയുമായി കെസി വേണുഗോപാല്‍, ഇത് തെറ്റാണോ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി എവിടെ? രാജ്യം കര്‍ഷക സമരത്തില്‍ ജ്വലിച്ച് നില്‍ക്കുന്ന വേളയില്‍ അദ്ദേഹം എവിടെ പോയി എന്ന ചോദ്യത്തിന് ഞായറാഴ്ച തന്നെ മറുപടി ലഭിച്ചിരുന്നു. ഇറ്റലിയിലേക്ക് സ്വകാര്യ സന്ദര്‍ശനത്തിന് അദ്ദേഹം പുറപ്പെട്ടു എന്ന വിവരം വന്നു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിജെപി.

കോണ്‍ഗ്രസിന്റെ 136ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ രാജ്യത്തില്ലാത്തതാണ് പലരും വിമര്‍ശിച്ചത്. രാഹുല്‍ ടൂറിസ്റ്റ് പൊളിറ്റീഷ്യനാണ് എന്ന് കുറ്റപ്പെടുത്തലുമുണ്ടായി. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എന്തിന് ഇറ്റലിയില്‍ പോയി എന്ന് വിശദീകരിക്കുകയാണ് കെസി വേണുഗോപാല്‍ എംപി....

മുത്തശ്ശിയെ കാണാന്‍ പോയി

മുത്തശ്ശിയെ കാണാന്‍ പോയി

രാഹുല്‍ ഗാന്ധിയുടെ ഇറ്റാലിയന്‍ സന്ദര്‍ശനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി മുത്തശ്ശിയെ കാണാന്‍ പോയതാണ്. എല്ലാവര്‍ക്കും അവരുടെ സ്വകാര്യ യാത്രകള്‍ നടത്താന്‍ അവകാശമുണ്ടെന്നും കെസി വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഒരു നേതാവിനെ മാത്രം

ഒരു നേതാവിനെ മാത്രം

രാഹുല്‍ ഗാന്ധിയെ മാത്രം ടാര്‍ഗറ്റ് ചെയ്താണ് ബിജെപി രാഷ്ട്രീയം കളിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാഹുലിന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ചിരുന്നു. കര്‍ഷക സമരവും കോണ്‍ഗ്രസ് സ്ഥാപക ദിനവും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

നടി ഖുശ്ബു പറയുന്നത്

നടി ഖുശ്ബു പറയുന്നത്

കോണ്‍ഗ്രസ് 136ാം സ്ഥാപക ദിനം ആഘോഷിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സ്ഥലംവിട്ടു എന്നാണ് ശിവരാജ് സിങ് ചൗഹാന്‍ പരിഹസിച്ചത്. രാഹുലിനെ വിമര്‍ശിച്ച് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു രംഗത്തുവന്നു. കര്‍ഷകരുടെ വിഷയത്തില്‍ രാഹുലിന് ആശങ്കയുണ്ടെങ്കില്‍ അദ്ദേഹം തെരുവില്‍ അവര്‍ക്കൊപ്പം സമരം ചെയ്യണമായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍

ഞായറാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി ഇറ്റലിയിലെ മിലാനിലേക്ക് പുറപ്പെട്ടത്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു യാത്ര. കര്‍ഷക സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ വിദേശ യാത്ര.

കോണ്‍ഗ്രസ് അറിയിച്ചത്

കോണ്‍ഗ്രസ് അറിയിച്ചത്

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയെ കുറിച്ച് കോണ്‍ഗ്രസ് കാര്യമായൊന്നും പുറത്തുപറഞ്ഞിരുന്നില്ല. കുറച്ചുനേരത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചത്. എന്നാല്‍ പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതും വേണുഗോപാല്‍ വിശദീകരണം നല്‍കിയതും.

പ്രമുഖര്‍ പങ്കെടുത്തില്ല

പ്രമുഖര്‍ പങ്കെടുത്തില്ല

ഇന്ന് ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സോണിയ ഗാന്ധിയും പങ്കെടുത്തില്ല. ആള്‍ക്കൂട്ട ചടങ്ങുകളില്‍ നിന്ന് അവര്‍ നേരത്തെ വിട്ടുനില്‍ക്കുന്നുണ്ട്. എകെ ആന്റണിയും പങ്കെടുത്തില്ല. അതേസമയം, പ്രിയങ്ക ഗാന്ധിക്ക് പുറമെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, സച്ചിന്‍ പൈലറ്റ് തുടങ്ങി വിമത പക്ഷത്ത് അവരോധിച്ച നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
KC Venugopal reply to Why Congress Leader Rahul Gandhi has gone to Italy now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X