കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകസഖ്യത്തിനു പിന്നില്‍ രാഹുലിന്‍റെ തന്ത്രം; ബിജെപിയെ പറത്തിയ 'പ്ലാന്‍ ബി'യെക്കുറിച്ച് കെസി

  • By Desk
Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ കര്‍ണാടകയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ നാടകങ്ങളായിരുന്നു. നാടകാന്ത്യം ജെഡിഎസിന്റെ എച്ചഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തു. കര്‍ണാടകയില്‍ ബിജെപിയെ അടിയറവ് പറയിച്ച രാഷ്ട്രീയ നീക്കത്തിന് പിന്നില്‍ ആരാണെന്ന ചേദ്യം ഉയര്‍ന്നുവന്നിരുന്നു.

<strong>കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; കൃത്യം നടത്തിയത് മൂന്നിലേറെപ്പേര്‍, 15 പേര്‍ നിരീക്ഷണത്തില്‍</strong>കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു; കൃത്യം നടത്തിയത് മൂന്നിലേറെപ്പേര്‍, 15 പേര്‍ നിരീക്ഷണത്തില്‍

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കമാണ് കര്‍ണാടകത്തില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്-ദള്‍ സഖ്യത്തെ അധികാരത്തില്‍ എത്തിച്ചതെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇതടക്കമുള്ള എല്ലാം റിപ്പോര്‍ട്ടുകളേയും തള്ളിക്കൊണ്ട് ആ നീക്കങ്ങള്‍ക്കു പിന്നെലെ രഹശ്യങ്ങള്‍ പരസ്യമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ കെസി വേണുഗോപാല്‍.

എക്‌സിറ്റ് പോള്‍

എക്‌സിറ്റ് പോള്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതുമുതള്‍ തന്നെ കര്‍ണാടകയില്‍ അനിശ്ചിതത്വങ്ങള്‍ തുടങ്ങിയിരുന്നു. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാതിരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരാനിരിക്കുന്നു രാഷ്ട്രീയ നാടകങ്ങളുടെ സൂചനായിരുന്നു തന്നത്.

ബിജെപി

ബിജെപി

തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. നൂറിലേറെ സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിച്ചില്ല. മറുവശത്ത് കോണ്‍ഗ്രസ്സും ജനതാദള്‍ എസ്സും ഉടന്‍ സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ചോദ്യങ്ങള്‍

ചോദ്യങ്ങള്‍

തിരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടുകയും ഫലം വരുന്നതിന്റെ തലേദിവസം വരെ ഏറ്റുമുട്ടുകയും ചെയ്ത കോണ്‍ഗ്രസ്സും ജനതാദളും സഖ്യം രൂപീകരിച്ചത് ബിജെപിക്ക് വന്‍ തിരിച്ചടിയായി. ആരാണ് ഇത്രയും പെട്ടെന്ന് ഇത്തരത്തിലുള്ള സഖ്യനീക്കങ്ങള്‍ നടത്തിയതെന്ന ചോദ്യങ്ങള്‍ അപ്പോള്‍ മുതല്‍തന്നെയുയര്‍ന്നിരുന്നു.

ഉത്തരം

ഉത്തരം

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിയ മതേതരസഖ്യത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പി പാര്‍്ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് കെസി വേണുഗോപാല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പ്ലാന്‍ ബി

പ്ലാന്‍ ബി

എക്‌സിറ്റ് പോള്‍ ഫലം വന്നതുമുതല്‍ തന്നെ രാഹുല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്ലാന്‍ ബി വേണമെന്ന നിര്‍ദ്ദേശത്തെ രാഹുല്‍ അംഗീകരിക്കുകയായിരുന്നു.

വിട്ടുവീഴ്ച്ച

വിട്ടുവീഴ്ച്ച

അധികാരത്തിനു വേണ്ടിയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും പിന്നില്‍ പോയി ബിജെപിയെ അധികാരത്തില്‍ എത്തിക്കരുത, എന്തു വിട്ടുവീഴ്ച്ച നടത്തിയാണെങ്കിലും ബിജെപി അധികാരത്തില്‍ എന്തുന്നത് തടയണമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം തന്നെ ജെഡിഎസ്സിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കുകയായിരുന്നു.

ഉപാധികളില്ലാതെ

ഉപാധികളില്ലാതെ

അങ്ങനെയാണ് ജനതാദള്‍ എസ്സുമായി ഉപാധികളില്ലാതെ സംഖ്യമുണ്ടാക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. സഖ്യകക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതില്‍ പാര്‍ട്ടിക്ക് ഖേദമില്ല.

പരിഹരിക്കും

പരിഹരിക്കും

എല്ലായിടത്തുമുള്ളതുപോലെ ചില പ്രശ്‌നങ്ങള്‍ മാത്രമാണ് കര്‍ണാടകയിലെ സഖ്യത്തിലും ഉണ്ടായിട്ടുള്ളത്. അതിനെയൊക്കെ മറികടന്ന് സഖ്യസര്‍ക്കാര്‍ മികച്ച രീതിയില്‍ മുന്നോട്ടുപോവും. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം

നേതൃത്വം

ഒരു കേഡര്‍ പാര്‍ട്ടിയല്ലാത്ത കോണ്‍ഗ്രസ്സിനെ പകുതിയെങ്കില്‍ കേഡര്‍ രീതിയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോള്‍ നേതൃത്വം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷപദവി ഏറ്റെടുത്തതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍

കോണ്‍ഗ്രസ് അധികാരത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തും. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ശക്തമായ അഠിത്തറയുണ്ടെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.

<strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും</strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

English summary
kc venugopal say about congress-janata dal alliance in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X