Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിആറും ജഗൻ മോഹൻ റെഡ്ഡിയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ല; കാരണം വ്യക്തമാക്കാതെ നേതാക്കൾ!

ദില്ലി: തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല. ജഗന്ഡ നോഹൻ റെഡ്ഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കെ ചന്ദ്രശേഖർ റാവു പങ്കെടുത്തിരുന്നു. എന്നാൽ അതിനു ശേഷം നേരെ ഹൈദരാബാദിലേക്ക് തന്നെ അദ്ദേഹം തിരിക്കുകതയായിരുന്നു.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ജഗൻമോഹൻ റഎഡ്ഡിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുകത്കില്ലെന്ന് ഇരു നേതാക്കളും വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ജഗൻ മോഹൻ റെഡ്ഡിക്ക്വ്യാഴാഴ്ച ആശംസകൾ അറിയിച്ച് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

 K Chandrasekhar Rao and Jagan Mohan Reddy

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, പുശ്ചിമന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവരും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ട്. അതേസമയം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+