കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്!! പിബി മുന്‍ അംഗവും, കൈകോര്‍ത്ത് പ്രമുഖര്‍

Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാന സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പ്രവചനവും നടക്കില്ല. ആര് ജയിക്കും, ആര് തോല്‍ക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യം. പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം 2014ല്‍ നടത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മറ്റു പാര്‍ട്ടികളെ തുടച്ചുനീക്കിയാണ് അധികാരത്തിലെത്തിയത്.

എന്നാല്‍ തൊട്ടടുത്ത നിയസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ കൂട്ട കളംമാറ്റമാണ് നടക്കുന്നത്. ഒട്ടേറെ ടിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. മുന്‍ എംഎല്‍എ, എംപിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത് കോണ്‍ഗ്രസിന് കരുത്തുപകരുമെന്നാണ് വിലയിരുത്തുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ്

ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ്

തെലങ്കാനയില്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖന്‍ ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് ആണ്. വെള്ളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പാര്‍ട്ടില്‍ അംഗത്വമെടുത്തത്. ഒട്ടേറെ അനുയായികളുള്ള നേതാവാണ് രമേശ് റാത്തോഡ്. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് കരുത്തേകുമെന്നാണ് കണക്കുകൂട്ടല്‍.

കോണ്‍ഗ്രസ് ടിക്കറ്റ് ഉറപ്പാക്കി

കോണ്‍ഗ്രസ് ടിക്കറ്റ് ഉറപ്പാക്കി

ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവായിരുന്നു രമേശ് റാത്തോഡ്. കുറച്ചുകാലം മുമ്പാണ് അദ്ദേഹം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നത്. എന്നാല്‍ ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രമേശ് റാത്തോഡിന്റെ കളംമാറ്റം. കോണ്‍ഗ്രസ് ഇദ്ദേത്തിന് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

 ടിഡിപിയുടെ പോളിറ്റ് ബ്യൂറോ അംഗം

ടിഡിപിയുടെ പോളിറ്റ് ബ്യൂറോ അംഗം

ടിഡിപിയുടെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു രമേശ് റാത്തോഡ്. പിന്നീട് അദ്ദേഹം ടിആര്‍എസില്‍ ചേര്‍ന്നു. ടിആര്‍എസ് നേതൃത്വവുമായി ഉടക്കിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ആദിലാബാദില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. ഖാനാപൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടുമെന്നാണ് കരുതുന്നത്. എസ്ടി സംവരണ മണ്ഡലമാണ് ഖാനാപൂര്‍.

സീറ്റ് മോഹിയെന്ന് ആരോപണം

സീറ്റ് മോഹിയെന്ന് ആരോപണം

എന്നാല്‍ സീറ്റ് മോഹിച്ചാണ് രമേശ് റാത്തോഡ് പാര്‍ട്ടി വിട്ടതെന്ന് ടിആര്‍എസ് കുറ്റപ്പെടുത്തുന്നു. അടുത്തിടെയാണ് മുഖ്യമന്ത്രി നിയമസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. തൊട്ടുപിന്നാലെ ടിആര്‍എസ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അതില്‍ രമേശ് റാത്തോഡിന്റെ പേരുണ്ടായിരുന്നില്ല.

ഒട്ടേറെ അനുയായികളും

ഒട്ടേറെ അനുയായികളും

മല്‍സരിക്കാന്‍ സീറ്റ് ലഭിക്കില്ലെന്ന് കണ്ടാണ് രമേശ് റാത്തോഡ് ടിആര്‍എസ് വിട്ടതത്രെ. പട്ടികയില്‍ പേരില്ലെന്ന് കണ്ട അദ്ദേഹം സ്വതന്ത്രനായി ജനവധി തേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഖാനാപൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഒട്ടേറെ അണികളും അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

എല്ലാവരെയും സ്വാഗതം ചെയ്തു കോണ്‍ഗ്രസ്

എല്ലാവരെയും സ്വാഗതം ചെയ്തു കോണ്‍ഗ്രസ്

ആദിലാബാദില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമാണ് രമേശ് റാത്തോഡ്. ടിഡിപിയുടെ പോളിറ്റ് ബ്യൂറോ മുന്‍ അംഗവുമാണ്. അണികളുടെ ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ പഴയ പാര്‍ട്ടിയിലേക്ക് വരട്ടെയെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 ത്രികക്ഷി മല്‍സരം

ത്രികക്ഷി മല്‍സരം

സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന കാഴ്ചയാണിപ്പോള്‍. മാത്രമല്ല ടിആര്‍എസിന് ആശങ്ക വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി ഒറ്റയ്ക്കാണ് മല്‍സരിക്കുക. ഇതോടെ തെലങ്കാനയില്‍ ത്രികക്ഷി മല്‍സരമാണ് നടക്കുക എന്ന് ഉറപ്പായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കോണ്‍ഗ്രസില്‍ ചേരുന്ന നേതാക്കളുമുണ്ട്.

ബാന്ദ്‌ലയും ഭൂപതിയും

ബാന്ദ്‌ലയും ഭൂപതിയും

പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്‌ല ഗണേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്.

കോണ്‍ഗ്രസ് സഖ്യത്തിലേക്ക്

കോണ്‍ഗ്രസ് സഖ്യത്തിലേക്ക്

സംസ്ഥാനത്ത് ടിഡിപിയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ടിഡിപി, സിപിഐ തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് തത്വത്തില്‍ ധാരണയിലെത്തിക്കഴിഞ്ഞു. കൂടാതെ തെലങ്കാന ജന സമിതി (ടിജെഎസ്) യും സഖ്യത്തില്‍ ചേര്‍ന്നു. പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്‍ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് കോഡന്‍ദരം. രാഷ്ട്രീയ ട്രെന്‍ഡ് തെലങ്കാനയില്‍ മാറുകയാണ്. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 29 സീറ്റ് വിട്ടുകൊടുത്തേക്കും

29 സീറ്റ് വിട്ടുകൊടുത്തേക്കും

തെലുങ്ക് സിനിമാ മേഖലയില്‍ സുപരിചിതമായ മുഖമാണ് ബാന്ദ്‌ല ഗണേഷിന്റെത്. രണ്ട് മാസം മുമ്പ് ഇദ്ദേഹം രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു. ഷാദ്‌നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബാന്ദ്‌ല മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ ഒട്ടേറെയുള്ള പ്രദേശമാണിത്. കോണ്‍ഗ്രസ് 90 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബാക്കി വരുന്ന 29 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കും.

 ഭൂപതി നിസാമാബാദില്‍

ഭൂപതി നിസാമാബാദില്‍

ഭൂപതി റെഡ്ഡി ടിആര്‍എസ് നേതാവായിരുന്നു. ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭൂപതി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ടിആര്‍എസില്‍ നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. നിസാമാബാദ് മണ്ഡലത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതുന്നു.

 കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കും

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കും

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കും നടക്കുന്നുണ്ട്. മുന്‍ സ്പീക്കര്‍ കെആര്‍ സുരേഷ് റെഡ്ഡി ടിആര്‍എസില്‍ ചേര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഇദ്ദേഹത്തിന്റെ പേരുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ടോ എന്ന് പോലും ദേശീയ നേതാക്കള്‍ അറിയുന്നില്ലെന്നാണ് ടിആര്‍എസ് ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസിലെ ഹൈദരാബാദും ദില്ലിയും തമ്മിലുള്ള അകല്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ടിആര്‍എസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

മമതയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; തടസങ്ങള്‍ നീക്കി, മായാവതിയില്ലെങ്കിലും ജയിക്കണംമമതയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; തടസങ്ങള്‍ നീക്കി, മായാവതിയില്ലെങ്കിലും ജയിക്കണം

സൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ചസൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ച

English summary
After Bandla Ganesh and TRS MLC Bhupathi Reddy, TRS Leader Ramesh Rathod joined the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X