കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിആര്‍എസ് നേതാക്കള്‍ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിക്കാനിറങ്ങുന്നു... സൂചനയുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് പടെയാരുക്കം തുടങ്ങിയതായി സൂചന. കെസിആറിനെ തോല്‍പ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. നിരവധി പേര്‍ കെസിആറിന്റെ പിടിവാശിയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടതാണ് ഇത്തരമൊരു നീക്കത്തിന് കാരണം. അതിനായി കോണ്‍ഗ്രസിനെ കൂട്ടുപിടിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം ചന്ദ്രശേഖര്‍ റാവുവിനെ ഞെട്ടിച്ച നീക്കമാണിത്.

കോണ്‍ഗ്രസ്, ടിഡിപി സഖ്യത്തിനെതിരെ പുതിയ നീക്കം നടത്തിയ കെസിആറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. അതേസമയം ടിഡിപി സഖ്യമുണ്ടാക്കിയതിന് ബദലായി ബിജെപിയുമായി ചേരാനുള്ള അദ്ദേഹത്തിന്റെ നീക്കവും പാര്‍ട്ടിക്കുള്ളില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയെ മൊത്തത്തില്‍ അവഗണിച്ച ബിജെപിക്കൊപ്പം ചേരുന്നത് രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്നും വിമത നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

ഗജവേലില്‍ പ്രതിസന്ധി

ഗജവേലില്‍ പ്രതിസന്ധി

ചന്ദ്രശേഖര്‍ റാവുവിന്റെ മണ്ഡലമാണ് ഗജവേല്‍. ഇവിടെ വന്‍ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ ടിആര്‍എസ്സിലെ പാളയത്തില്‍ പടയാണ് ഇപ്പോള്‍ അദ്ദേഹത്തെ ഭയപ്പെടുത്തുന്നത്. ഇവിടെ എല്ലാ നേതാക്കളും ഒരുമിച്ച് രംഗത്തുണ്ട്. ഇതിന് പുറമേ തെലങ്കാന രാഷ്ട്ര സമിതിയിലെ മുതിര്‍ന്ന നേതാവായ ഹരീഷ് റാവു അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെസിആറിനെ പോലെ ശക്തനായ നേതാവാണ് ഹരീഷ് റാവു.

 കെസിആര്‍ തോല്‍ക്കുമോ?

കെസിആര്‍ തോല്‍ക്കുമോ?

പവന്‍ കല്യാണിന്റെ പാര്‍ട്ടി ജവേലില്‍ കെസിആറിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കവിയും നക്‌സല്‍ അനുഭാവിയുമായ ഗദ്ദറും ഇവിടെ മത്സരിക്കുന്നുണ്ട്. പവന്‍ കല്യാണ്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസ് വന്തേരു പ്രതാപ് റെഡ്ഡി ഇവിടെ സ്ഥാനാര്‍ത്ഥിയുമാണ്. ഇവര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ കെസിആര്‍ ബുദ്ധിമുട്ടുമെന്നാണ് സൂചന. അദ്ദേഹം തോറ്റാല്‍ പോലും അദ്ഭുതപ്പെടാനില്ല.

കോണ്‍ഗ്രസിന്റെ അവകാശവാദം

കോണ്‍ഗ്രസിന്റെ അവകാശവാദം

ഹരീഷ് റാവു തന്നെ വിളിച്ചെന്നാണ് പ്രതാപ് റെഡ്ഡി അവകാശപ്പെടുന്നത്. കെസിആറിനെ പരാജയപ്പെടുത്താന്‍ സഹായിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങളെ എന്റെ അമ്മാവനെ പരാജയപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങും. അപ്പോള്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാം. നിങ്ങള്‍ക്ക് എന്ത് സഹായം നല്‍കാനും ഞാന്‍ തയ്യാറാണ്. ഇങ്ങനെയാണ് ഹരീഷ് റാവു തന്നോട് പറഞ്ഞതെന്നാണ് പ്രതാപ് റെഡ്ഡി പറയുന്നത്.

കെസിആറിന്റെ മരുമകന്‍

കെസിആറിന്റെ മരുമകന്‍

കെസിആറിന്റെ മരുമകനാണ് ഹരീഷ് റാവു. ദീര്‍ഘകാലമായി ഇവരുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. കെസിആറിന്റെ മകന്‍ കെടി രാമറാവുവിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. ജലവിതരണ വകുപ്പ് മന്ത്രിയാണ് ഹരീഷ് റാവു. തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി രാമറാവുവിനെ ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങള്‍ തുടക്കമിട്ടത്. താനാണ് കെസിആറിന് പകരക്കാരനാവേണ്ടതെന്നാണ് ഹരീഷിന്റെ വാദം.

പാര്‍ട്ടി വിടും

പാര്‍ട്ടി വിടും

ഹരീഷ് റാവു ഏത് നിമിഷവും പാര്‍ട്ടി വിടുമെന്ന് പ്രതാപ് റെഡ്ഡി പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നിരന്തരം ഇക്കാര്യം സംസാരിച്ച് കൊണ്ടിരിക്കുകയാണ് ഹരീഷ്. നിരവധി പേര്‍ ഇതിനോടകം തന്നെ ടിആര്‍എസ് വിട്ടതിനാല്‍ ഇതും സത്യമാകുമെന്നാണ് സൂചന. ഗജവേലിലെ ജനങ്ങള്‍ എനിക്കൊപ്പമാണെന്ന് ഹരീഷ് റാവുവിനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും പ്രതിപ് റെഡ്ഡി പറഞ്ഞു. അതേസമയം ഹരീഷ് പാര്‍ട്ടി വിട്ടാല്‍ അത് കെസിആറിന് വലിയ തിരിച്ചടിയാവും.

രാഷ്ട്രീയ ഭാവി ഇല്ലാതാക്കും

രാഷ്ട്രീയ ഭാവി ഇല്ലാതാക്കും

എന്റെ ജനനവും മരണവും ടിആര്‍എസ്സിനൊപ്പമായിരിക്കുമെന്ന് ഹരീഷ് പറയുന്നു. പ്രതാപ് റെഡ്ഡി ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ ഗജവേലില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശുപോലും കിട്ടില്ല. അതോടെ പ്രതാപ് റെഡ്ഡിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാവുമെന്നും ഹരീഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ എന്തും വിളിച്ച് പറയുകാണ് റെഡ്ഡി. തെളിവുണ്ടെങ്കില്‍ പൊതുജനത്തിന് മുമ്പില്‍ ഹാജരാക്കണമെന്നും ഹരീഷ് ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകളുടെ ഭീഷണി

മാവോയിസ്റ്റുകളുടെ ഭീഷണി

കെസിആറിനെതിരെ മാവോയിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനോ അതല്ലെങ്കില്‍ കെസിആറിനെ ഗജവേലില്‍ പരാജയപ്പെടുത്താനോ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഒരു വാഗ്ദാനം പോലും കെസിആര്‍ പാലിച്ചില്ല. തെലങ്കാന സമരം കെസിആര്‍ രാഷ്ട്രീയ നേട്ടത്തിനായും അധികാരത്തിലെത്തുന്നതിനായും ഉപയോഗപ്പെടുത്തിയെന്നും മാവോയിസ്റ്റുകള്‍ വിമര്‍ശിക്കുന്നു. ഇവര്‍ പോസ്റ്ററുകളും പലയിടങ്ങളിലായി ഒട്ടിച്ചിട്ടുണ്ട്.

"നാനും റൗ‍ഡി താന്‍" നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതാവ്, വീഡിയോ വൈറല്‍!!

ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കംജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കം

English summary
kcr feel heat in telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X