കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത: കോണ്‍ഗ്രസിനെയും ബിജെപിയും മാറ്റി നിര്‍ത്തി പുതിയ മുന്നണി രൂപീകരിക്കാന്‍ ആലോചനകള്‍ നടക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അദ്ദേഹം കൊല്‍ക്കത്തയിലെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടു. ഇരുവരും ഏറെ നേരം ചര്‍ച്ച നടത്തി. റാവുവിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും മമതാ ബാനര്‍ജി വാഗ്ദാനം ചെയ്തു.

 മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള മാണിയുമായി ബന്ധം വേണ്ട, ബിജെപിയില്‍ വീണ്ടും കലഹം, എന്‍ഡിഎയില്‍ ആര്‍ക്കും വരാമെന്ന് ശ്രീധരന്‍പിള്ള

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയറ്റായ നബന്നയിലായിരുന്നു ഇരു മുഖ്യമന്ത്രിമാരുടെയും ചര്‍ച്ച നടന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് റാവുവിന്റെ നിലപാട്. ഇതേ നിലപാട് നേരത്തെ വ്യക്തമാക്കിയ വ്യക്തിയാണ് മമത. എന്നാല്‍ ബിജെപിയെ വേണ്ടെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിക്കാനും ഇവര്‍ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് രണ്ടു ശക്തികളെയും മാറ്റി നിര്‍ത്തി പുതിയ മുന്നണി രൂപീകരിക്കാമെന്ന ചര്‍ച്ച വരുന്നത്.

cong

ചന്ദ്രശേഖര റാവു ദിവസങ്ങള്‍ക്ക് മുമ്പ് ഈ നിലപാട് പരസ്യമായി പറഞ്ഞിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ബദല്‍ ശക്തി രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇക്കാര്യം പറഞ്ഞതിന് തൊട്ടുപിന്നാലെ മമത ബാനര്‍ജി റാവുവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് റാവു നേരിട്ട് കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നത്.

പ്രാദേശിക ശക്തികളുടെ കൂട്ടായ്മയാണ് ചന്ദ്രശേഖര റാവു മുന്നോട്ട് വയ്ക്കുന്നത്. സമാനമായ നിലപാടുള്ള പ്രാദേശിക കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമിട്ട് പുതിയ മുന്നണി വരണമെന്നും ചന്ദ്രശേഖര റാവു പറയുന്നു. എന്നാല്‍ റാവു-മമത ചര്‍ച്ചയെ ഇകഴ്ത്തുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. റാവുവിന്റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ശ്രമം തുടങ്ങുന്നതെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ പരിഹസിച്ചു.

അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്അടിച്ചുകൊന്ന ജുനൈദിന് നീതി കിട്ടുമോ? സുപ്രീംകോടതി ഇടപെടുന്നു, സിബിഐ നിലപാട് മറ്റൊന്ന്

പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതെ വന്നതാണ് പ്രാദേശിക പാര്‍ട്ടികള്‍ മുന്നിലേക്ക് നില്‍ക്കാന്‍ കാരണമാകുന്നത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പരിചയ സമ്പത്ത് മമതയ്ക്കുണ്ട്. കേന്ദ്ര മന്ത്രി, എംപി, മുഖ്യമന്ത്രി എന്നീ പദവികളിലെല്ലാം ശോഭിച്ച വ്യക്തിയുമാണ്. ബിജെപിയെ നേരിടാന്‍ മമതയ്ക്ക്് സാധിക്കുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു.

English summary
KCR meets Mamata Banerjee, discusses non-Congress, non-BJP front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X