കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ മത്സരിക്കാനൊരുങ്ങി ഗദ്ദര്‍.... കെസിആറിന്റെ മണ്ഡലത്തില്‍ തീപ്പാറും പോരാട്ടമുണ്ടാകും!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രീയ കളികളില്‍ മുന്നിട്ട് നില്‍ക്കുന്ന കെ ചന്ദ്രശേഖര റാവുവിന് തിരിച്ചടി. അദ്ദേഹത്തിനെ വെല്ലുവിളി രംഗത്തെത്തിയിരിക്കുകയാണ് നാടോടി ഗായകനും നക്‌സല്‍ അനുഭാവിയുമായ ഗദ്ദര്‍. ഇന്നേ വരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാത്ത ഗദ്ദര്‍ കെസിആറിന്റെ ഭരണത്തില്‍ അതൃപ്തിയിലാണ്. അതിലുപരി സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവാണ് അദ്ദേഹം. ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനായി എത്താറുള്ളത്. അതേസമയം കോണ്‍ഗ്രസിനെ കൂടാതെ ഏറ്റവും വലിയ വെല്ലുവിളിയാണ് കെസിആറിന് നേരിടാനുള്ളത്.

ഗദ്ദറിനെ നേരിടുകയെന്നത് കെസിആറിന് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ആഹ്വാനം ചെയ്താല്‍ സംസ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി നിലം തൊടില്ല. വീണ്ടും അധികാരം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ടിആര്‍എസ്സിന് വവമ്പന്‍ വെല്ലുവിളിയാണ് ഗദ്ദര്‍. അതേസമയം പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം. അതേസമയം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമോ ഗദ്ദര്‍ എന്ന് വ്യക്തമല്ല.

മേദക്കിലെ വോട്ടര്‍....

മേദക്കിലെ വോട്ടര്‍....

രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നാടോടി ഗായകനും നക്‌സല്‍ അനുഭാവിയുമാണ് ഗദ്ദര്‍. എന്നാല്‍ ഇതുവരെ അദ്ദേഹം ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുകയോ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറോ അല്ല. എന്നാല്‍ അദ്ദേഹം മേദക്കിലെ തൂപ്രാനില്‍ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സാധാരണ നക്‌സുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിശ്വസിക്കുന്നില്ലെന്നാണ്. അതാണ് ഇത്രയും കാലം തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

 കെസിആര്‍ വരത്തന്‍....

കെസിആര്‍ വരത്തന്‍....

താന്‍ ഗജ്‌വേല്‍ നിവാസിയാണ്. എന്നാല്‍ കെ ചന്ദ്രശേഖര റാവു വരത്തനാണ്. അദ്ദേഹം സിദ്ധിപ്പേട്ടില്‍ നിന്നുള്ളയാളാണ്. കെസിആറിന് ഗജ്‌വേലില്‍ എന്താണ് കാര്യം. അദ്ദേഹത്തിനെതിരെ മത്സരിക്കാനാണ് എന്റെ തീരുമാനം. ഇവിടെ നിന്ന് കെസിആറിനെ കെട്ടുകെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശയത്തില്‍ നിന്നുള്ള പിന്‍മാറ്റമല്ല ഇതെന്നും, മുമ്പ് തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലിനെ മാവോയിസ്റ്റുകള്‍ പിന്തുണച്ച പോലെയാണ് കെസിആറിനെതിരെയുള്ള മത്സരമെന്നും അദ്ദേഹം പറഞ്ഞു.

കെസിആര്‍ അഹങ്കാരി

കെസിആര്‍ അഹങ്കാരി

കെസിആര്‍ അഹങ്കാരിയാണെന്ന് ഗദ്ദര്‍ പറയുന്നു. തെലങ്കാനയ്ക്ക് വേണ്ടി അദ്ദേഹമാണ് എല്ലാ പോരാട്ടങ്ങളും നടത്തിയതെന്നാണ് പറയുന്നത്. ഞാനടക്കമുള്ള ആയിരങ്ങള്‍ പോരാടിയിട്ടാണ് സംസ്ഥാനം രൂപീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ അഞ്ച് മിനുട്ട് പോലും സാധാരണക്കാരോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറല്ല. ഞാന്‍ പോയപ്പോള്‍ ആട്ടിപ്പായിച്ചു. എന്താണ് അദ്ദേഹം ചെയ്തതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കബീറിനും തുക്കാറാമിനും ദൈവത്തെ ചോദ്യം ചെയ്യാമെങ്കില്‍ എനിക്ക് കെസിആറിനെയും ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

കാരണം ഇങ്ങനെ....

കാരണം ഇങ്ങനെ....

1997ല്‍ ഗദ്ദറിനെതിരെ വധശ്രമം ഉണ്ടായിരുന്നു. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആന്ധ്ര പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കുറ്റക്കാരെ കണ്ടെത്തിയിരുന്നില്ല. ആന്ധ്ര പോലീസ് തന്നെയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. ഗദ്ദറിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയിച്ചിരുന്നു. ഇതില്‍ അന്വേഷണം വേണമെന്ന് ഗദ്ദര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെസിആര്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. ഇതാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കാരണം.

മാവോയിസ്റ്റ് മേഖല

മാവോയിസ്റ്റ് മേഖല

തെലങ്കാന മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മേഖലയാണ്. അവിടെ ഗദ്ദര്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത് വലിയ മാറ്റങ്ങളുണ്ടാക്കും. അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോഴും കെസിആറിന് മുകളിലാണ്. അതേസമയം ഗദ്ദര്‍ നാടോടി ഗാനങ്ങളിലൂടെ യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് തെലങ്കാന പോലീസ് പറയുന്നു. അതേസമയം തന്റെ വീടിന് സമീപം കെസിആര്‍ നിരീക്ഷണത്തിനായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ യൂണിഫോമില്‍ അല്ലാത്തതിനാല്‍ തന്നെ ഏത് നിമിഷവും വധിക്കാന്‍ എത്തുമെന്നും ഗദ്ദര്‍ പറയുന്നു.

പിന്നില്‍ പവന്‍ കല്യാണ്‍

പിന്നില്‍ പവന്‍ കല്യാണ്‍

ആന്ധ്രയിലെ സൂപ്പര്‍ സ്റ്റാറായ പവന്‍ കല്യാണാണ് ഗദ്ദറിന്റെ തിരഞ്ഞെടുപ്പ് നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തന്റെ അടുത്ത സുഹൃത്താണ് പവന്‍ കല്യാണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഗദ്ദര്‍ പറഞ്ഞതാണ്. അതേസമയം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഗദ്ദര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലും പവന്‍ കല്യാണിന് ആരാധകരുണ്ട്. അവിടെ അദ്ദേഹം മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ടിആര്‍എസ്സിന് വലിയ തിരിച്ചടിയുണ്ടാകും.

മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും സത്യം പറയണം.... ബിജെപിയെ ട്രോളി കോണ്‍ഗ്രസ്!!മോദി ബാബയും നാല്‍പ്പത് കള്ളന്‍മാരും സത്യം പറയണം.... ബിജെപിയെ ട്രോളി കോണ്‍ഗ്രസ്!!

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?

English summary
kcr might face electoral challenge from gaddar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X