Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമൂഴം; തെലങ്കാന മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാനയുടെ രണ്ടാമത് മുഖ്യമന്ത്രിയായി ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശഖരറാവും വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2014 ല്‍ രൂപം കൊണ്ട തെലങ്കാനയില്‍ ചന്ദ്രശേഖരറാവുവിന് ഇത് രണ്ടാമൂഴമാണ്. ഉച്ചക്ക് 1.30 ല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാണ് നടക്കുക. കാലാവധി തീരാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട ചന്ദ്രശേഖര റാവുവിനെ കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയായി നേരത്തെ ഗവര്‍ണ്ണര്‍ നിയമിച്ചിരുന്നു. ഈ പദവി ബുധനാഴ്ച്ച അദ്ദേഹം രാജിവെച്ചു.

chandrashekar-rao

തെലങ്കാന ഭവനില്‍ ചേര്‍ന്ന ടിആര്‍എസ് എംഎല്‍മാരുടെ യോഗത്തില്‍ കെസിആറിനെ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതോടെ ടിആര്‍എസ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുമെന്ന് കെസിആര്‍ വ്യക്തമാക്കി.

അടുത്ത് തന്നെ നടക്കാന്‍ പോവുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ടിആര്‍എസിന്റെ അടുത്ത ലക്ഷ്യം. നിയമസഭയിലെ മികച്ച വിജയം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന തൂത്തുവാരാമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ ഒരുസമൂല മാറ്റം വേണമെന്ന കെസിആറിന്റെ പ്രഖ്യാപനം തെലങ്കാനക്ക് പുറത്തും അദ്ദേഹം കണ്ണുവെക്കുന്നു എന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്. രാജ്യത്ത് പുതിയ സാമ്പത്തിക-കാര്‍ഷിക നയം ഉണ്ടാക്കാന്‍ ബിജെപി-കേണ്‍ഗ്രസ് ഇതര മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ചന്ദ്രശേഖരറാവു വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+