കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡുവിന് കെസിആറിന്റെ ഇരുട്ടടി, ജഗനെ വിജയിപ്പിക്കണമെന്ന് കെസിആര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ചന്ദ്രബാബു നായിഡുവിന് കെസിആറിന്റെ ഇരുട്ടടി | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയില്‍ ചന്ദ്രബാബു നായിഡു തനിക്കെതിരെ നടത്തിയ പ്രചാരണത്തിന് തിരിച്ചടിയുമായി കെ ചന്ദ്രശേഖര്‍ റാവു. ആന്ധ്രയില്‍ വന്‍ മുന്നേറ്റത്തിനാണ് കെസിആര്‍ ഒരുങ്ങുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത. കെസിആര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ജഗനെയും പിന്തുണച്ചിട്ടുണ്ട്. ആന്ധ്രയിലെ ജനങ്ങളോട് ജഗനെ വിജയിപ്പിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

1

കെസിആറിന്റെ ഫെഡറല്‍ മുന്നണിയില്‍ ജഗന്‍ പങ്കാളിയാവുമെന്നാണ് പ്രതീക്ഷയെന്നും ടിആര്‍എസ്സിന്റെ വക്താവ് ആബിദ് റസൂല്‍ ഖാന്‍ പറഞ്ഞു. ലോക്‌സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കാനും കെസിആര്‍ ആവശ്യപ്പെടും.മതേതര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെ ഒന്നിക്കാനാണ് തന്റെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുന്ന സീറ്റുകള്‍ പ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടിആര്‍എസ് വക്താവ് പറഞ്ഞു.

ജഗന്‍ മോഹന്‍ റെഡ്ഡി മതേതരവാദിയാണെന്നും പാവപ്പെട്ടവരുടെ സംരക്ഷകനാണെന്നും കെസിആര്‍ പറയുന്നു. തെലങ്കാനയിലെ ഒരുവിഭാഗം ജനങ്ങള്‍ ആന്ധ്രയിലുമുണ്ട്. അതുകൊണ്ട് ജഗന് ഇത് അനൂകൂലമാകുമെന്ന് കെസിആര്‍ സൂചിപ്പിക്കുന്നു. അതേസമയം ആന്ധ്രയില്‍ ജഗന് വേണ്ടി കെസിആര്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ടിആര്‍എസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ തെലങ്കാനയില്‍ ടിഡിപി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിച്ച പോലെ, ആന്ധ്രയില്‍ കെസിആറുമായി കൂട്ട് കൂടുന്നത് ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചടിയാവുമോ എന്ന് ആശങ്കയുണ്ട്.

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ടുകള്‍ കുതിക്കുന്നു.... പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരം!!

English summary
kcr to appeal to andhra voters to support jagan mohan reddys party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X