കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
KCRന്റെ മൂന്നാം മുന്നണിയിലേക്കുള്ള പടയോട്ടം കേരളത്തില്‍ നിന്ന് | #KCR | Oneindia Malayalam

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന ഉറപ്പിലാണ്. പിന്നാലെ കോണ്‍ഗ്രസും സഖ്യത്തിനായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ രണ്ടുപേരും അല്ലാതെയുള്ള മൂന്നാം മുന്നണി നീക്കങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ദക്ഷിണേന്ത്യയില്‍ നിന്ന് വമ്പനൊരു സഖ്യമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

അതേസമയം നേരത്തെ സിപിഎം തുടങ്ങിവെച്ച നീക്കങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് കെസിആര്‍. ഇടക്കാലത്ത് മുന്നണി നീക്കങ്ങള്‍ ചന്ദ്രശേഖര റാവു സജീവമാക്കിയിരുന്നെങ്കിലും, പിന്നീട് അത് നിന്ന് പോയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയിലെ പാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെസിആര്‍ നീക്കങ്ങള്‍ സജീവമാക്കിയത്.

കോണ്‍ഗ്രസും ബിജെപിയുമില്ല

കോണ്‍ഗ്രസും ബിജെപിയുമില്ല

കോണ്‍ഗ്രസ് ഇതര ബിജെപി ഇതര പാര്‍ട്ടികളെ ഒപ്പം കൂട്ടിയുള്ള മുന്നണി ഇത്തവണ അധികാരത്തില്‍ വരുമെന്നാണ് കെസിആര്‍ പ്രവചിക്കുന്നത്. ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ വന്‍ തിരിച്ചടി നേരിടുമെന്നും, ഈ സാഹചര്യത്തിലും കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും, അപ്പോള്‍ പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ദേശീയ തലത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കെസിആറിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹത്തിനുള്ള താല്‍പര്യവും ഈ മുന്നണിക്ക് കാരണമാണ്.

ദക്ഷിണേന്ത്യയില്‍ നീക്കം

ദക്ഷിണേന്ത്യയില്‍ നീക്കം

കെ ചന്ദ്രശേഖര റാവു മൂന്നാം മുന്നണിയുടെ നീക്കങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് തുടങ്ങാനാണ് ശ്രമിക്കുന്നത്. കേരളത്തിലേക്കാണ് ആദ്യ വരവ്. സിപിഎമ്മുമായുള്ള അടുത്ത ബന്ധമാണ് ഇതിന് കാരണം. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് വെച്ചാണ് കെസിആര്‍ കാണുക. കേരളത്തില്‍ സിപിഎം മികച്ച നേട്ടമുണ്ടാക്കുമെന്നാണ് തെലങ്കാന രാഷ്ട്രസമിതിയുടെ വിലയിരുത്തല്‍. അതേസമയം സിപിഎമ്മിന് ദേശീയ തലത്തില്‍ വലിയ സ്വാധീനം ചെലുത്താനും ഈ കൂടിക്കാഴ്ച്ചയിലൂടെ സാധിക്കും.

യെച്ചൂരിയുമായുള്ള ബന്ധം

യെച്ചൂരിയുമായുള്ള ബന്ധം

കെസിആറിന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധമുണ്ട്. തെലങ്കാനയിലെ ചില മണ്ഡലങ്ങളില്‍ ഇവരുടെ സഹായത്തോടെ സിപിഎം മത്സരിച്ചിരുന്നു. ഇതിന് ശേഷമാണ് കെസിആറിന്റെ മൂന്നാം മുന്നണിയെ പിന്തുണയ്ക്കാന്‍ യെച്ചൂരി തീരുമാനിച്ചത്. കേരളത്തില്‍ നിന്ന് 18 സീറ്റും, തമിഴ്‌നാട്, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് 6 സീറ്റുകളുമാണ് സിപിഎം ലക്ഷ്യമിടുന്നത്. മൂന്നാം മുന്നണിയുടെ യോഗം ഫലം വരുന്നതിന് മുമ്പ് ഹൈദരാബാദില്‍ നിന്ന് നടക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടിലും സഖ്യം

തമിഴ്‌നാട്ടിലും സഖ്യം

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കെസിആര്‍ മെയ് 13ന് കാണുന്നുണ്ട്. സ്റ്റാലിന്റെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച്ച. മൂന്നാം മുന്നണിയുടെ ഭാഗമാകാനാണ് അദ്ദേഹത്തെയും ക്ഷണിക്കും. അതേസമയം കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ മൂന്നാം മുന്നണിയുടെ ഭാഗമാവുമോ ഡിഎംകെ എന്ന് ഉറപ്പില്ല. അതേസമയം ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുമായും കെസിആര്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസുമായി ജെഡിഎസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് പ്രസക്തിയുണ്ട്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ദക്ഷിണേന്ത്യയില്‍ 123 ലോക്‌സഭാ സീറ്റുകളാണ് മൊത്തം ഉള്ളത്. ഈ സീറ്റുകളില്‍ സ്വാധീനമുള്ള പാര്‍ട്ടികളെ ചേര്‍ത്താണ് കെസിആര്‍ മുന്നണിയുണ്ടാക്കുന്നത്. 2014ല്‍ വളരെ നേട്ടമുണ്ടാക്കിയ പാര്‍ട്ടികളാണ് ഇവര്‍. തമിഴ്‌നാട്ടില്‍ 39, തെലങ്കാനയില്‍ 17, കേരളത്തില്‍ 20, കര്‍ണാടകത്തില്‍ 28, ആന്ധ്രപ്രദേശില്‍ 25 എന്നിങ്ങനെയാണ് കണക്ക്. ഈ സീറ്റുകള്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായകമാകും. ഇതില്‍ സീനിയോറിറ്റി ഉള്ളതിനാല്‍ പ്രധാനമന്ത്രി പദം തനിക്ക് ലഭിക്കുമെന്ന് കെസിആര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ജഗന്‍ മോഹന്‍ വരുമോ?

ജഗന്‍ മോഹന്‍ വരുമോ?

ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡി മൂന്നാം മുന്നണിയിലേക്ക് വരുമോ എന്ന കാര്യത്തിലാണ് സസ്‌പെന്‍സ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ജഗനെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ആന്ധ്രയില്‍ ഇ്ത്തവണ ജഗന്‍ വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. തെലങ്കാനയില്‍ കെസിആറിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സഹായിച്ചിരുന്നു. അതേപോലെ ആന്ധ്രയില്‍ കെസിആര്‍ ജഗനെ ഇപ്പോള്‍ സഹായിക്കുന്നുണ്ട്. ഈ കാരണം കൊണ്ട് മൂന്നാം മുന്നണിയെ ജഗന്‍ മോഹന്‍ റെഡ്ഡി പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാം മുന്നണിക്ക് സാധ്യത

മൂന്നാം മുന്നണിക്ക് സാധ്യത

മൂന്നാം മുന്നണിക്ക് വന്‍ സാധ്യതയാണ് മുന്നിലുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ തേരോട്ടം നടത്തി 37 സീറ്റുകള്‍ വരെ നേടും. ആന്ധ്രയില്‍ ജഗന്‍ 21 സീറ്റുകള്‍ വരെ നേടും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം 21 സീറ്റ് നേടും. കേരളത്തില്‍ എല്‍ഡിഎഫിന് 18 സീറ്റില്‍ വരെ സാധ്യതയുണ്ട.് തെലങ്കാനയില്‍ കെസിആറിന് എതിരാളികളില്ല. ഇവര്‍ ഒരുമിച്ചാല്‍ മൂന്നാം മുന്നണി സാധ്യമാകും. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, മമത ബാനര്‍ജി എന്നിവരും സഖ്യത്തിലേക്കെത്താനാണ് സാധ്യത.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദിയുടെ വേലക്കാരല്ല ഞങ്ങള്‍, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല, കടുത്ത ആരോപണങ്ങളുമായി മമതമോദിയുടെ വേലക്കാരല്ല ഞങ്ങള്‍, ബംഗാളിനെ തിരഞ്ഞുനോക്കിയില്ല, കടുത്ത ആരോപണങ്ങളുമായി മമത

English summary
kcr to meet pinarayi and stalin to pump up efforts for third front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X