കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെഡറലോ കോണ്‍ഗ്രസോ; കെസിആര്‍ സ്റ്റാലിനെ കാണുന്നു, കുമാരസ്വാമിയും മമതയും പട്ടികയില്‍

Google Oneindia Malayalam News

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്ത്യത്തോടടുക്കുകയും ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രത്തില്‍ നോട്ടമിട്ട് ഒട്ടേറെ കക്ഷികള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പരിവാരങ്ങളും ഒരു ഭാഗത്ത്. മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും സഖ്യ കക്ഷികളും മറുഭാഗത്ത്.

ഇതിനിടെയാണ് ഫെഡറല്‍ മുന്നണി നീക്കവുമായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു സജീവമായത്. അദ്ദേഹം ഇന്ന് വൈകീട്ട് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ കാണുകയാണ്. തൊട്ടുപിന്നാലെ പല പ്രാദേശിക കക്ഷി നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്. ചെന്നൈയില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരിക്കുന്ന കെസിആര്‍ ശേഷം കൊല്‍ക്കത്തിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

 കെസിആര്‍ കാത്തിരിക്കുന്നു

കെസിആര്‍ കാത്തിരിക്കുന്നു

ഒരാഴ്ചയായി ഡിഎംകെ നേതാവ് സ്റ്റാലിനെ കാണാന്‍ കെസിആര്‍ കാത്തിരിക്കുന്നു. കഴിഞ്ഞാഴ്ച അനുമതി ചോദിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ഒഴിഞ്ഞു. എന്നാല്‍ തിങ്കളാഴ്ച ഒടുവില്‍ സ്റ്റാലിന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി.

 പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ

പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ

തിങ്കളാഴ്ച വൈകീട്ട് കെസിആറും സ്റ്റാലിനും ചര്‍ച്ച നടത്തും. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ രൂപീകരിച്ച് ഫെഡറല്‍ മുന്നണി രൂപീകരിക്കുകയാണ് കെസിആറിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ വിഷയത്തില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.

മറ്റെന്തോ കാര്യത്തിന്

മറ്റെന്തോ കാര്യത്തിന്

2018ല്‍ നടന്ന ചര്‍ച്ചയില്‍ ഫെഡറല്‍ മുന്നണി രൂപീകരിക്കാന്‍ താനില്ല എന്ന സ്റ്റാലിന്‍ കെസിആറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെസിആര്‍ മറ്റെന്തോ കാര്യത്തിനാണ് സ്റ്റാലിനെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറല്‍ മുന്നണി രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാനും കെസിആറിന് ആലോചനയുണ്ടെന്നാണ് വിവരം.

 ബിജെപിയുമായി അകന്നു

ബിജെപിയുമായി അകന്നു

ബിജെപിയുമായി കെസിആര്‍ അടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെലങ്കാനയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇരുപാര്‍ട്ടികളും അകന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി അടുക്കാന്‍ കെസിആര്‍ ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

കുമാരസ്വാമിയെ കാണും

കുമാരസ്വാമിയെ കാണും

ചെന്നൈയില്‍ നിന്ന് കെസിആര്‍ ബെംഗളൂരുവിലേക്ക് പോകും. ജെഡിഎസ് നേതാവ് കുമാരസ്വാമിയെ കാണും. കുമാരസ്വാമിയും സ്റ്റാലിനും കോണ്‍ഗ്രസ് സഖ്യത്തിലെ നേതാക്കളാണ്. ഈ സാഹചര്യത്തിലാണ് കെസിആര്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണമുണ്ടായത്.

 മമതയുമായി ചര്‍ച്ച

മമതയുമായി ചര്‍ച്ച

കുമാരസ്വാമിയെ കണ്ട ശേഷം കെസിആര്‍ കൊല്‍ക്കത്തയിലേക്ക് പോകും. മമതാ ബാനര്‍ജിയെ കാണും. മമത ഇതുവരെ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് ഉറപ്പായിട്ടില്ല. മമതയും മായാവതിയും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം നിലപാട് അറിയിക്കാമെന്നാണ് ഇരു നേതാക്കളും പറയുന്നത്.

ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്

English summary
KCR to meet Stalin today, After Kumaraswami, Mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X