കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ മോദി തരംഗത്തിനൊരുങ്ങി ബിജെപി....ടിആര്‍എസ്സുമായി കൈകോര്‍ക്കുന്നു!!

Google Oneindia Malayalam News

തെലങ്കാന: മോദി പ്രഭാവം മങ്ങിതുടങ്ങുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടുത്തിടെ പ്രവചിക്കുകയുണ്ടായി. വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം പുറത്താകുമെന്ന് വരെ പ്രവചനമുണ്ടായി. എന്നാല്‍ പ്രതിപക്ഷ ഐക്യത്തിന് മുമ്പില്‍ നരേന്ദ്ര മോദി പ്രതിസന്ധിയിലാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അദ്ദേഹത്തിന് അടിതെറ്റിയിട്ടില്ല. കൂടുതല്‍ ശക്തനാവുന്നതിന്റെ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. തെലങ്കാനയാണ് ബിജെപി പുതിയ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു തന്ന എട്ടിന്റെ പണിയില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയതിനാല്‍ കെ ചന്ദ്രശേഖര റാവുമായിട്ടാണ് മോദി കൂട്ടുകൂടുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയുമായി തെറ്റിയതിനാല്‍ ചന്ദ്രശേഖര റാവുവിന് മോദിയുമായി സഖ്യത്തിലെത്തുന്നത് എളുപ്പമാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം താനില്ലെന്ന് ചന്ദ്രശേഖര്‍ റാവു സൂചിപ്പിച്ചിട്ടുണ്ട്. മോദി വിരുദ്ധതയേക്കാള്‍ ഭരണത്തിന്റെ ഭാഗമാകുക എന്നതാണ് തെലങ്കാന രാഷ്ട്രീയ സമിതിയുടെ തന്ത്രം.

വീണ്ടും കൂടിക്കാഴ്ച്ച

വീണ്ടും കൂടിക്കാഴ്ച്ച

കോണ്‍ഗ്രസ്, ബിജെപി വിരുദ്ധ സഖ്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ചന്ദ്രശേഖര്‍ റാവു ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായത്. എന്നാല്‍ അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പോകാനാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. കോണ്‍ഗ്രസിനെയും ടിഡിപിയെയും ഞെട്ടിച്ച നീക്കങ്ങളായിരുന്നു ഇത്. കഴിഞ്ഞ ദിവസം മോദിയും ചന്ദ്രശേഖര്‍ റാവുവും വീണ്ടും ചര്‍ച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്നത്.

മോദിയോട് താല്‍പര്യം

മോദിയോട് താല്‍പര്യം

മോദിയുടെ പ്രവര്‍ത്തനശൈലിയില്‍ ചന്ദ്രശേഖര റാവുവിന്റെ ശ്രദ്ധനേടിയിട്ടുണ്ട്. വികസനത്തെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് ഇത്. വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാനാണ് തെലങ്കാന രാഷ്ട്രീയ സമിതിയുടെ തീരുമാനം. സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം ഉടന്‍ തന്നെ രൂപീകരിക്കാനും സാധ്യതയുണ്ട്. ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെടി രാമറാവുവുമായി മോദി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന.

തെലങ്കാന തിരഞ്ഞെടുപ്പ്

തെലങ്കാന തിരഞ്ഞെടുപ്പ്

തെലങ്കാന തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തണമെന്നാണ് ചന്ദ്രശേഖര്‍ റാവു കരുതുന്നത്. ഇക്കാര്യം മോദിയുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതേസമയം ടിആര്‍എസ്സിന് ഒപ്പം ചേര്‍ന്നാല്‍ സംസ്ഥാനത്ത് ബീഹാറിലെ പോലെ മോദി പ്രഭാവം ഉണ്ടാക്കാമെന്നും ബിജെപി ലക്ഷ്യമിടുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനൊപ്പം തെലങ്കാനയിലെ തിരഞ്ഞെടുപ്പും നടത്തണമെന്നാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ആവശ്യം.

കെസിആറിന്റെ രാഷ്ട്രീയ കളികള്‍

കെസിആറിന്റെ രാഷ്ട്രീയ കളികള്‍

ചന്ദ്രശേഖര്‍ റാവു എന്തിനാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് എന്നാണ് പ്രധാന ചോദ്യം. രാഷ്ട്രീയ കളികള്‍ക്കാണ് കെസിആര്‍ തയ്യാറാക്കുന്നത്. 119 സീറ്റില്‍ ടിആര്‍എസിന് നൂറ് സീറ്റുകള്‍ ലഭിക്കുമെന്ന് മാധ്യമങ്ങള്‍ പ്രവചിച്ചു കഴിഞ്ഞു. ഇനി പേടിക്കാനെന്താണ് ഉള്ളത്. പക്ഷേ ഇത് തന്റെ തന്നെ പ്രശസ്തിക്ക് മാധ്യമങ്ങള്‍ ചെയ്യുന്നതാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിന് അദ്ദേഹം നിരവധി പദ്ധതികളും സഹായങ്ങളുമായി എല്ലാ വിഭാഗത്തിലുള്ളവരെയും പ്രീതിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ചത്. ഇത് തനിക്ക് നല്ല പ്രതിച്ഛായ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിനറിയാം. ഇത് മുതലെടുക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനപ്രീതി കുറയുന്നു

ജനപ്രീതി കുറയുന്നു

ഇപ്പോഴത്തെ പ്രതിച്ഛായ പെട്ടെന്ന് ഇല്ലാതാവുമെന്ന് കെസിആറിന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചത്. മോദി പ്രഭാവം വരുന്നതോടെ ജയം ഉറപ്പിക്കാന്‍ ടിആര്‍എസ്സിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. തെലങ്കാനയില്‍ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് ഒരിക്കലും പോരാട്ടത്തിനൊരുങ്ങാനുള്ള സമയം ലഭിക്കില്ല. എന്നാല്‍ ടിആര്‍എസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തയ്യാറാക്കി നില്‍ക്കുകയാണ്.

കര്‍ഷകര്‍ക്ക് സഹായങ്ങള്‍

കര്‍ഷകര്‍ക്ക് സഹായങ്ങള്‍

ക്ഷേത്ര പുരോഹിതന്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് കെസിആര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് രണ്ട് അടുവകളിലായി എട്ടായിരം രൂപ നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ചന്ദ്രശേഖര്‍ റാവുവിനെ വീരപുരുഷനാക്കിയിട്ടുണ്ട്. ഈ പദ്ധതി സംസ്ഥാനത്തെ 58 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഏപ്രിലിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ തെലങ്കാന രാഷ്ട്രീയ സമിതി തകര്‍ന്നടിയും. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

മോദി സഹായിക്കുമോ?

മോദി സഹായിക്കുമോ?

ഇത്രയൊക്കെ പറഞ്ഞിട്ടും മോദി കെസിആറിനെ സഹായിക്കുമോ എന്ന കാര്യത്തില്‍ മനസ്സുതുറന്നിട്ടില്ല. തെലങ്കാന രാഷ്ട്രീയ സമിതിയുടെ ബി ടീമാണ് ബിജെപിയെന്നാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. ഈ ഒരു പ്രതിച്ഛായ മോദി ആഗ്രഹിക്കുന്നില്ല. പ്രശ്‌നം ഇനിയുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ ചന്ദ്രശേഖര്‍ റാവുവിനെ മോദിക്ക് സമീപിക്കേണ്ടി വരും. അതിനാല്‍ ഈ ആവശ്യം തള്ളിക്കളയാനുമാവില്ല. എന്നാല്‍ കോണ്‍ഗ്രസിനെ പണ്ട് ചതിച്ച പാരമ്പര്യമുണ്ട് ടിആര്‍എസ്സിന്. അതുകൊണ്ട് മോദി സൂക്ഷിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

കേന്ദ്രസഹായത്തിന് കടമ്പകളേറെ..... നഷ്ടക്കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കും!!കേന്ദ്രസഹായത്തിന് കടമ്പകളേറെ..... നഷ്ടക്കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കും!!

ദുരന്തബാധിതര്‍ക്കൊപ്പമുണ്ട്.... മന്‍ കി ബാത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനമന്ത്രി!!ദുരന്തബാധിതര്‍ക്കൊപ്പമുണ്ട്.... മന്‍ കി ബാത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനമന്ത്രി!!

English summary
KCRs Budding Bonhomie With PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X