കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷമില്ലാത്ത സംസ്ഥാനം; തെലങ്കാനയില്‍ കെസിആര്‍ മാത്രം, ഇനി ലക്ഷ്യം കേന്ദ്രം, പണി തുടങ്ങി

Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കെ ചന്ദ്രശേഖര റാവുവിന് വിശ്രമമില്ല. അദ്ദേഹം തന്റെ അടുത്ത പോരിന് ഇറങ്ങിക്കഴിഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടിയാണ് ടിആര്‍എസിന്റെ മുന്നേറ്റം. ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കോണ്‍ഗ്രസ് മാത്രമാണ് പേരിനെങ്കിലും തിളങ്ങിയത്.

എന്നാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി പോലും കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരും ടിഡിപി എംഎല്‍എമാരും ടിആര്‍എസില്‍ ചേരാന്‍ പോകുന്നുവെന്നാണ് വിവരം. ഇതിലൂടെ ഒരുവെടിക്ക് രണ്ടുപക്ഷി എന്ന തന്ത്രമാണ് കെസിആര്‍ പയറ്റുന്നത്. രസകരമാണ് തെലങ്കാനയിലെ രാഷ്ട്രീയ വിശേഷങ്ങള്‍....

 ലോക്‌സഭാ തിരഞ്ഞെടുപ്പിന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്

ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. മുന്നിലുള്ള തടസങ്ങള്‍ നീക്കുകയാണ് അദ്ദേഹമിപ്പോള്‍. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ തടസം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

 രണ്ടുലക്ഷ്യങ്ങള്‍ ഇതാണ്

രണ്ടുലക്ഷ്യങ്ങള്‍ ഇതാണ്

തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 സീറ്റിലും ടിആര്‍എസ് ജയിക്കുമെന്നാണ് നിലവിലെ വോട്ടിങ് നില വച്ചുള്ള നിരീക്ഷണം. ഇതാണ് കെസിആറിന്റെ ആദ്യലക്ഷ്യം. രണ്ടാമത്തേത് കോണ്‍ഗ്രസ് ഇല്ലാത്ത തെലങ്കാന എന്നതാണ്. രണ്ടും കൈയ്യെത്തും ദൂരത്താണ് കെസിആറിന്.

 ഓപറേഷന്‍ ആകര്‍ഷ്

ഓപറേഷന്‍ ആകര്‍ഷ്

കെസിആറിന്റെ ഓപറേഷന്‍ ആകര്‍ഷ് പദ്ധതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് ടിആര്‍എസിന്റെ മുതിര്‍ന്ന നേതാവ് പറയുന്നു. ഇതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. കര്‍ഷക പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് കെസിആര്‍ കോണ്‍ഗ്രസ് അംഗങ്ങളെ വീഴ്ത്തുന്നതത്രെ.

പ്രതിപക്ഷ നേതൃപദവിക്ക് വേണ്ടത്

പ്രതിപക്ഷ നേതൃപദവിക്ക് വേണ്ടത്

119 അംഗ നിയമസഭയാണ് തെലങ്കാനയില്‍. പ്രതിപക്ഷ നേതൃപദവി ലഭിക്കണമെങ്കില്‍ പാര്‍ട്ടിക്ക് 12 എംഎല്‍എമാര്‍ വേണം. കോണ്‍ഗ്രസിന് നിലവില്‍ 19 അംഗങ്ങളുണ്ട്. ഇതില്‍ എട്ടുപേര്‍ ടിആര്‍എസില്‍ ചേരുകയാണെന്നാണ് വിവരം. മാത്രമല്ല, ടിഡിപിക്ക് ആകെയുള്ള രണ്ട് അംഗങ്ങളും ടിആര്‍എസില്‍ ചേരുമത്രെ.

 കോണ്‍ഗ്രസിന് പ്രതീക്ഷ ഒരു ലോക്‌സഭാ സീറ്റില്‍

കോണ്‍ഗ്രസിന് പ്രതീക്ഷ ഒരു ലോക്‌സഭാ സീറ്റില്‍

അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ല. നിസാമാബാദ്, മെഹ്ബൂബ് നഗര്‍, കരീംനഗര്‍, ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയാണവ. ഒരു എംഎല്‍എ മാത്രമുള്ള എട്ട് ലോക്‌സഭാ സീറ്റുകളുണ്ട്. ഭുവനഗിരി, ചെവല്ല ലോക്‌സഭാ സീറ്റുകള്‍ക്ക് കീഴില്‍ രണ്ടു എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. ഖമ്മം ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നും മറ്റൊരു ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് നാലും എംഎല്‍എമാരുണ്ട്.

 ഡസണ്‍ എംഎല്‍എമാര്‍

ഡസണ്‍ എംഎല്‍എമാര്‍

ഈ സാഹചര്യത്തിലാണ് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാടിക്കാന്‍ ടിആര്‍എസ് ശ്രമിക്കുന്നത്. കൂടാതെ ടിഡിപി എംഎല്‍എമാരും ടിആര്‍എസില്‍ ചേരും. ഇതോടെ ഫലത്തില്‍ പ്രതിപക്ഷം ഇല്ലാതാകും. ഇതോടെ മറ്റു കക്ഷികള്‍ക്ക് മൊത്തമായി നിയമസഭയില്‍ ബാക്കിയുണ്ടാകുക ഒരു ഡസണ്‍ എംഎല്‍എമാര്‍ മാത്രമാകും.

 കേന്ദ്രത്തില്‍ കണ്ണ്

കേന്ദ്രത്തില്‍ കണ്ണ്

കോണ്‍ഗ്രസിന് നാല് നിയമസഭാ സീറ്റ് ലഭിച്ച ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് ടിആര്‍എസിന് ആശങ്കയുള്ളത്. ബാക്കി സംസ്ഥാനത്തെ 16 ലോക്‌സഭാ മണ്ഡലങ്ങളും ടിആര്‍എസിന് ലഭിക്കുമെന്ന് കരുതുന്നു. ഇത് കേന്ദ്രത്തില്‍ ശക്തമായ ചേരി സൃഷ്ടിക്കാന്‍ ടിആര്‍എസിന് ശക്തിയൊരുക്കും. ഒരുപക്ഷേ ഏത് സര്‍ക്കാര്‍ വന്നാലും സഖ്യം ചേര്‍ന്ന് പ്രധാന പദവികള്‍ കൈവശപ്പെടുത്താനും ടിആര്‍എസിന് സാധിച്ചേക്കും.

മൂന്നാം കക്ഷി രൂപീകരിക്കുന്നു

മൂന്നാം കക്ഷി രൂപീകരിക്കുന്നു

അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്-ബിജെപി ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കാനും കെസിആര്‍ ശ്രമിക്കുന്നുണ്ട്. ഒഡീഷയിലെ നവീന്‍ പട്‌നായിക്, ബംഗാളിലെ മമതാ ബാനര്‍ജി എന്നിവരുമായി സഖ്യമുണ്ടാക്കി മൂന്നാം ശക്തിയാകാനാണ് കെസിആറിന്റെ നീക്കം. ഞായറാഴ്ച വൈകീട്ട് അദ്ദേഹം ഒഡീഷയിലേക്ക് പുറപ്പെട്ടു.

യുപിയില്‍ സഖ്യം വന്നേക്കും

യുപിയില്‍ സഖ്യം വന്നേക്കും

നവീന്‍ പട്‌നായികുമായി ചര്‍ച്ച നടത്തിയ ശേഷം തിങ്കളാഴ്ച കെസിആര്‍ കൊല്‍ക്കത്തയിലേക്ക് പോകും. മമതാ ബാനര്‍ജിയുമായി സഖ്യസാധ്യത ആരായുകയാണ് കെസിആറിന്റെ ലക്ഷ്യം. ഇരു പാര്‍ട്ടി നേതാക്കളുമായും കെസിആര്‍ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് പോകുന്ന കെസിആര്‍ യുപി നേതാക്കളുമായി ചര്‍ച്ച നടത്തും.

ദില്ലിയില്‍ മൂന്ന് ദിവസം

ദില്ലിയില്‍ മൂന്ന് ദിവസം

ഉത്തര്‍ പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, അഖിലേഷ് യാദവ് എന്നിവരുമായി ചര്‍ച്ച നടത്താനാണ് ദില്ലിയിലെത്തുന്നത്. ദില്ലിയില്‍ അദ്ദേഹം മൂന്ന് ദിവസമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം കാണും. കൂടാതെ കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തും.

തന്ത്രങ്ങള്‍ വിജയിച്ചാല്‍

തന്ത്രങ്ങള്‍ വിജയിച്ചാല്‍

കെസിആറിന്റെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ പുതിയ സഖ്യത്തിന്റെ പിറവിയായിരിക്കും. യുപിയില്‍ 80 ലോക്‌സഭാ സീറ്റുണ്ട്. ഒഡീഷയില്‍ 21 സീറ്റും ബംഗാളില്‍ 42 സീറ്റും തെലങ്കാനയില്‍ 17 സീറ്റുമുണ്ട്. ഈ സഖ്യം സാധ്യമാകുകയും കൂടുതല്‍ സീറ്റ് ഇവര്‍ക്ക് ലഭിക്കുകയും ചെയ്താല്‍ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ യുഗപ്പിറവിയാകും.

ബിഹാറില്‍ ബിജെപി അങ്കം കുറിച്ചു; ചര്‍ച്ചകള്‍ ഫലം കണ്ടു, ഇനി അറിയേണ്ടത് കോണ്‍ഗ്രസ് എത്ര സീറ്റില്‍?ബിഹാറില്‍ ബിജെപി അങ്കം കുറിച്ചു; ചര്‍ച്ചകള്‍ ഫലം കണ്ടു, ഇനി അറിയേണ്ടത് കോണ്‍ഗ്രസ് എത്ര സീറ്റില്‍?

English summary
KCR's Federal Front Express Chugs Out of Vizag Temple; First Stop is Naveen Patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X