കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപപ്രധാനമന്ത്രിയുണ്ടാകും; ചരടുവലിച്ച് കെസിആര്‍, ലക്ഷ്യം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉപപ്രധാനമന്ത്രിയുണ്ടാകും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യത്യസ്തമായ ചില രാഷ്ട്രീയ സമവാക്യങ്ങളുണ്ടാകുമെന്ന് സൂചന. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടാന്‍ ഒരു വിഭാഗം ശ്രമം നടത്തുന്നു. പ്രാദേശിക കക്ഷികള്‍ക്ക് അടുത്ത സര്‍ക്കാരില്‍ നിര്‍ണായക റോള്‍ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസിന് പിന്നില്‍ ചെറുപാര്‍ട്ടികള്‍ അണിനിരക്കുകയും ചെയ്താല്‍ കൂടുതല്‍ പദവികള്‍ നേടിയെടുക്കാനാണ് നീക്കം.

ഇതാണ് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒട്ടേറെ പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് സമ്മര്‍ദ്ദ ഗ്രൂപ്പായി ഉപപ്രധാനമന്ത്രി പദം ആവശ്യപ്പെടുകയാണ് കെസിആറിന്റെ ലക്ഷ്യമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 പ്രധാന പദവികള്‍ നേടിയെടുക്കുക

പ്രധാന പദവികള്‍ നേടിയെടുക്കുക

അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിച്ചാലും പ്രധാന പദവികള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിആറിന്റെ നീക്കം. പ്രധാന കക്ഷികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കെസിആര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

 സമ്മര്‍ദ്ദ ശക്തിയാകാനാണ് ശ്രമം

സമ്മര്‍ദ്ദ ശക്തിയാകാനാണ് ശ്രമം

ബിജെപി അധികാരത്തില്‍ വന്നാല്‍ പ്രധാന പദവികള്‍ കിട്ടില്ലെന്ന് കെസിആര്‍ മനസിലാക്കുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ചെറുപാര്‍ട്ടികളുടെ സമ്മര്‍ദ്ദ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഫെഡറല്‍ മുന്നണി എന്ന സാധ്യത അല്‍പ്പം മയപ്പെടുത്തി സമ്മര്‍ദ്ദ ശക്തിയാകാനാണ് ശ്രമം.

ഉപപ്രധാനമന്ത്രി പദം ആവശ്യപ്പെടും

ഉപപ്രധാനമന്ത്രി പദം ആവശ്യപ്പെടും

2014നേക്കാള്‍ ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ബിജെപി വിരുദ്ധ കക്ഷികളുടെ സഹായത്തോടെയാകും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വരിക. ഇങ്ങനെ സംഭവിച്ചാല്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ആവശ്യപ്പെടാനാണ് കെസിആര്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് സഖ്യകക്ഷികളുമായി ചര്‍ച്ച

കോണ്‍ഗ്രസ് സഖ്യകക്ഷികളുമായി ചര്‍ച്ച

കോണ്‍ഗ്രസ് പാളയത്തിലുള്ള കര്‍ണാടകയിലെ ജെഡിഎസ്, തമിഴ്‌നാട്ടിലെ ഡിഎംകെ എന്നീ കക്ഷികളുമായി കെസിആര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഡിഎംകെ നേതാവ് സ്റ്റാലിനുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം കോണ്‍ഗ്രസിന് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന സന്ദേശമാണ് കൈമാറിയത്. ഇക്കാര്യം നേരത്തെ കെസിആറിന് അറിയാമായിരുന്നു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് രണ്ടുതവണ ആവശ്യപ്പെട്ട നേതാവാണ് സ്റ്റാലിന്‍. ഇക്കാര്യം അറിഞ്ഞിട്ടും കെസിആര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയത് ഫെഡറല്‍ മുന്നണി ലക്ഷ്യമിട്ടല്ല എന്നാണ് വിവരം. പകരം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ.

കെസിആര്‍ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു

കെസിആര്‍ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു

പ്രാദേശിക കക്ഷികള്‍ ഒരുമിക്കണം എന്നതാണ് കെസിആറിന്റെ പ്രധാന ആവശ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത, യുപി മഹാസഖ്യം, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായും കെസിആര്‍ ധാരണയുണ്ടാക്കിയെന്നാണ് വിവരം.

സാധ്യതയുള്ള പദവികള്‍

സാധ്യതയുള്ള പദവികള്‍

മമത, മായാവതി-അഖിലേഷ് സഖ്യം എന്നിവര്‍ ആര്‍ക്കാണ് പിന്തുണ നല്‍കുക എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരില്‍ മുഖ്യ പങ്കാളിത്തം എന്ന കെസിആറിന്റെ നിലപാടിനോട് ഇവര്‍ യോജിക്കാനാണ് സാധ്യത. പ്രധാനപ്പെട്ട മന്ത്രി പദവികള്‍, നയരൂപീകരണത്തില്‍ മുഖ്യ പങ്ക്, ഗവര്‍ണര്‍ പദവികള്‍ എന്നിവയാണ് കെസിആര്‍ ലക്ഷ്യമിടുന്നത്.

വിജയം കണ്ടാല്‍

വിജയം കണ്ടാല്‍

ദക്ഷിണേന്ത്യയില്‍ നിന്ന് സമ്മര്‍ദ്ദ ഗ്രൂപ്പ് വളര്‍ത്തിയെടുക്കാനാണ് കെസിആറിന്റെ ശ്രമം. കൂടെ മമതെയെയും യുപിയിലെ മഹാസഖ്യത്തെയും ഉള്‍പ്പെടുത്തും. കെസിആറിന്റെ ഈ നീക്കം വിജയം കണ്ടാല്‍ അദ്ദേഹം കരുതുന്ന പോലെ പ്രധാന പദവികള്‍ ഇവര്‍ക്ക സ്വന്തമാക്കാന്‍ സാധിച്ചേക്കും.

 ദക്ഷിണേന്ത്യയിലെ 128 സീറ്റുകള്‍

ദക്ഷിണേന്ത്യയിലെ 128 സീറ്റുകള്‍

തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുണ്ട്. തെലങ്കാനയില്‍ 17, ആന്ധ്രയില്‍ 25, കേരളത്തില്‍ 20, കര്‍ണാടകയില്‍ 28- എല്ലാം കൂടി ചേര്‍ത്താന്‍ മൊത്തം 128 സീറ്റുകള്‍. ഇതിന് പുറമെ യുപിയിലെ 80, ബംഗാളിലെ 42 എന്നീ സീറ്റുകളിലെ സാധ്യതകളും കെസിആറിന് പിന്‍ബലം നല്‍കുന്നു. ഇതില്‍ പകുതിയിലധികം ലഭിച്ചാല്‍ സമ്മര്‍ദ്ദ ശക്തി രൂപീകരിക്കും.

 പദ്ധതി പാളാന്‍ സാധ്യത ഇങ്ങനെ

പദ്ധതി പാളാന്‍ സാധ്യത ഇങ്ങനെ

കോണ്‍ഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുകയും എന്നാല്‍ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമാണ് കെസിആറിന്റെ നീക്കം ഫലം കാണുക. യുപിഎയ്‌ക്കോ എന്‍ഡിഎയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ ഈപദ്ധതി പാളും.

കോണ്‍ഗ്രസുമായി അടുത്തേക്കും

കോണ്‍ഗ്രസുമായി അടുത്തേക്കും

ബിജെപിയില്‍ നിന്ന് വില പേശി പദവികള്‍ നേടുന്നതിനേക്കാള്‍ എളുപ്പം കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതാണ് എന്ന് കെസിആര്‍ കരുതുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന കക്ഷികളെ അദ്ദേഹം കാണുന്നത്. എന്നാല്‍ സ്റ്റാലിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കാത്തതും വാര്‍ത്തയായിരുന്നു.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍

English summary
KCRs move For Deputy Prime Minister; Regional Parties Seek Key Posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X