കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു വലിയ ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ ദിവസം നിയമസഭ പിരിച്ചവിട്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്ന കെസിആറിന് ബിജെപിയെ ഒപ്പം കൂട്ടണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. ഇതുവരെ സഹായിച്ച ബിജെപിയെ കൈവിട്ടാല്‍ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാവും. പക്ഷേ കൂടെ നിര്‍ത്തിയാല്‍ വര്‍ഗീയ പാര്‍ട്ടിയെന്ന പേരുണ്ടാക്കുമെന്നാണ് കെസിആറിന്റെ ഭയം. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ചന്ദ്രശേഖര റാവുവിനെതിരെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

ഇതില്‍ ദേഷ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ മണ്ടനാണെന്ന് കെസിആര്‍ ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ വിലകുറച്ച് കാണാനാവില്ലെന്ന് ചന്ദ്രശേഖര റാവുവിന് അറിയാം. അതുകൊണ്ട് ബിജെപിയെ കൂടെ നിര്‍ത്തണോ എന്ന കാര്യത്തില്‍ അദ്ദേഹം കടുത്ത ആശയക്കുഴപ്പത്തിലാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയല്ല. അതുകൊണ്ട് ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാന്‍ തെലങ്കാന രാഷ്ട്രീയ സമിതി തീരുമാനിച്ചേക്കും.

ബിജെപിയെ കൂടെ കൂട്ടുമോ

ബിജെപിയെ കൂടെ കൂട്ടുമോ

കെസിആറിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം ബിജെപിയാണ്. തെലങ്കാനയില്‍ മുസ്ലീം ജനസംഖ്യ വളരെയധികമാണ്. ബിജെപിയെ ഒപ്പം കൂട്ടിയാല്‍ ഇവരുടെ വോട്ട് പോയതായി കണക്കാക്കേണ്ടി വരും. കോണ്‍ഗ്രസ് ഈ വോട്ടുകള്‍ അനായാസം സ്വന്തമാക്കാം. മറ്റൊന്ന് പിന്നോക്ക വിഭാഗവും കെസിആറിന്റെ ഭരണത്തില്‍ സംതൃപ്തരല്ല. ഈ അവസ്ഥയില്‍ മുസ്ലീങ്ങള്‍ കൂടി കൈവിട്ടാല്‍ വീണ്ടും ഭരണം നേടുക അസാധ്യമായ കാര്യമാകും.

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കം

തന്ത്രപരമായ നീക്കമാണ് കെസിആര്‍ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേരാനുള്ള നീക്കമാണ് ചന്ദ്രശേഖര റാവു നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം ഇല്ലാതാക്കാനും കെസിആര്‍ ശ്രമിക്കും. സംസ്ഥാനത്തെ തന്റെ പ്രതിച്ഛായ ഇല്ലാതാക്കി യാതൊരു നീക്കങ്ങളും നടത്തില്ലെന്നാണ് കെസിആര്‍ സൂചിപ്പിക്കുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ കെസിആര്‍ അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

 തുറന്ന സഖ്യം വേണ്ട

തുറന്ന സഖ്യം വേണ്ട

സംസ്ഥാനത്ത് പ്രാദേശിക തലത്തിലുള്ള ധാരണയോടെ മത്സരിക്കാമെന്നാണ് ചന്ദ്രശേഖര റാവുവിനെ അറിയിച്ചിരിക്കുന്നത്. ഇതുവഴി സഖ്യമുണ്ടെന്നും ഇല്ലെന്നും ഉള്ള ധാരണ ഉണ്ടാക്കാനാവും. പിന്നീട് തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ബിജെപിയെ ഒപ്പം കൂട്ടുകയും ചെയ്യാം. അതേസമയം തെലങ്കാനയില്‍ ബിജെപിക്ക് നഷ്ടപ്പെടാനൊന്നുമില്ല. പക്ഷേ ടിആര്‍എസ്സിന് ഭരണം പോയാല്‍ കോണ്‍ഗ്രസിനോട് പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടേറിയ കാര്യമാകും.

സ്ഥാനാര്‍ഥികളെ ആര് തീരുമാനിക്കും?

സ്ഥാനാര്‍ഥികളെ ആര് തീരുമാനിക്കും?

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് സ്വാധീനമുള്ള ബിജെപി നേതാക്കളെ കെസിആര്‍ തന്നെ തിരഞ്ഞെടുക്കും. അവരെ സ്ഥാനാര്‍ത്ഥികളാക്കാനും നിര്‍ദേശിക്കും. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. എന്നാല്‍ കെസിആര്‍ ഒരിക്കലും വാക്ക് പാലിച്ച് ചരിത്രമില്ല. പാലം കടന്ന് കഴിഞ്ഞാല്‍ അവരെ തഴയുന്ന സ്വഭാവമാണ് രാഷ്ട്രീയത്തില്‍ കെസിആറിനുള്ളത്.

പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസ്

പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസ്

കെസിആര്‍ ആകെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഏകദേശം തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. ഒപ്പം തെലുങ്ക് ദേശം പാര്‍ട്ടിയെയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും കൂട്ടും. തെലങ്കാന സംസ്ഥാന രൂപീകരിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം ലയിക്കാമെന്ന് പണ്ട് കെസിആര്‍ വാക്കുനല്‍കിയിരുന്നു. ഇത് അദ്ദേഹം പാലിച്ചിരുന്നില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് ഇത് മധുരപ്രതികാരം കൂടിയാണ്.

എല്ലാം തുറന്ന് കാട്ടി

എല്ലാം തുറന്ന് കാട്ടി

കെസിആറിന്റെ വാഗ്ദാനങ്ങളെ മുഴുവന്‍ പൊളിച്ചടുക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. നല്ല മഴ ലഭിച്ചിട്ടും കര്‍ഷകരെ സഹായിക്കാന്‍ കെസിആര്‍ ചെയ്തതെല്ലാം തെറ്റായ കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് തെലങ്കാനയെ തീറെഴുതി കൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. മുസ്ലീം-പിന്നോക്ക വോട്ടുകള്‍ ചന്ദ്രശേഖര റാവുവിന് ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് താഴെ തട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 ശക്തമായ പ്രതിപക്ഷ പാര്‍ട്ടികള്‍

ശക്തമായ പ്രതിപക്ഷ പാര്‍ട്ടികള്‍

പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ധാരണയായിട്ടുണ്ട്. ഇടതുപാര്‍ട്ടികളും ബിഎസ്പിയും കൂടെയുണ്ടാവും. ഇവരോടൊക്കെ ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡിയുടെ മാസ്റ്റര്‍ പ്ലാനാണ്. ഇതുവഴി ടിആര്‍എസ്സിന്റെ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടുണ്ട്.

ഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണഇറാനിയന്‍ പ്രതിനിധി ഇന്ത്യയില്‍... ചബഹാര്‍ തുറമുഖം ഒരു മാസത്തിനുള്ളില്‍ ഇന്ത്യക്ക് കൈമാറാന്‍ ധാരണ

ഹര്‍ദിക്ക് പട്ടേല്‍ ഗുരുതരാവസ്ഥയില്‍... നിരാഹാര സമരത്തിന്റെ 14ാം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുഹര്‍ദിക്ക് പട്ടേല്‍ ഗുരുതരാവസ്ഥയില്‍... നിരാഹാര സമരത്തിന്റെ 14ാം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

English summary
kcrs telangana snap polls decision shows how he needs bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X