തെയ്യവും കരിക്കും കായലും;കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യം
ന്യൂഡല്‍ഹി: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യ ആകര്‍ഷണ കേന്ദ്രമായി കേരളത്തിന്റെ നിശ്ചല ദൃശ്യം. കേരളത്തിന്റെ പാരമ്പര്യവും പാരിസ്ഥിതികതയും വിളിച്ചോതുന്ന നിശ്ചല ദൃശ്യം രാജ്പഥിലെ കാണികളുടെ മനം കവര്‍ന്നു. കേരളത്തിന്റെ പാരമ്പര്യം വ്യക്തമാക്കുന്ന രണ്ട് ഭാഗങ്ങളുള്ള കയര്‍ ഓഫ് കേരള നിശ്ചലദൃശ്യമാണ് കേരളം ഒരുക്കിയത്. തേങ്ങയുടേയും തൊണ്ടിന്റേയും ചകിരിയുടേയും പശ്ചാത്തലത്തിലാണ് പരമ്പരാഗത കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളേയും ചിത്രീകരിച്ചത്. മണ്ണൊലിപ്പ് തടയുന്നതിന് നിര്‍മ്മിക്കുന്ന കയര്‍ ഭൂവസ്ത്രം വിരിച്ച മാതൃകയിലാണ് നിശ്ചലദൃശ്യത്തിന്റെ പിന്‍വശം.
മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍്നനു നില്ക്കുന്ന കരിക്കിന്റെ മാതൃകയും വശങ്ങളില് വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് തല്ലുന്ന സ്ത്രീകളും ഉണ്ട്.കേരളത്തിന്റെ കായല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേക്ക് ചാഞ്ഞു നില്ക്കുന്ന ചീനവലയും കരയില്‍ കായ്ച്ച് നില്ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. അനുഷ്ടാനകലയായ തെയ്യംകൂടി മുന്‍വശത്ത് ഇടംപിടിച്ചതോടെ കേരളത്തിന്റെ സാസം്കാരികതയെക്കൂടി അടയാളപ്പെടുന്നതായി നിശ്ചല പരേഡില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം.

പ്രശസ്ത ടാബ്ലോ കലാകാരന് ബപ്പാദ്യ ചക്രവര്‍ത്തിയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി നിശ്ചല ദൃശ്യം തയാറാക്കിയത്. 12 കലാകാരന്മാര് നിശ്ചലദൃശ്യത്തിന് വാദ്യവും തെയ്യവും ചീനവലയും ഒരുക്കി. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതെ ഒരുക്കിയത് ശ്രീവത്സന്‍ മേനോനാണ്.
ഇന്ത്യുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങള്‍. 32 നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരന്നത്. അയോധ്യയുടേയും നിര്‍ദിഷ്ട രാംമന്ദിറിന്റേയും രൂപരേഖ ഉല്‍ഡക്കൊള്ളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചല ദൃശ്യം. ഇന്ത്യ മുന്നോട്ട് വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് മുന്‍നിര്‍ത്തി കൊവിഡ് വാക്സിന് വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചല ദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജിയാണ് ടാബ്ലോക്ക് നേത-ത്വം നല്‍കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications