കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തപസിരുന്ന ഗുഹയ്ക്ക് വൻ ഡിമാന്റ്; പുതിയ ഗുഹ നിർമ്മിക്കാനൊരുങ്ങി അധികൃതർ

Google Oneindia Malayalam News

ഡെറാഡൂൺ: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം നരേന്ദ്രമോദി ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയതും അവിടെ വെച്ച് നടന്ന ഫോട്ടോ ഷൂട്ടും വൻ ചർച്ച വിഷയമായിരുന്നു. കേഥാർനാഥിലെ ഗുഹയിൽ തപസിരിക്കുന്ന ഫോട്ടോയും സോഷ്യൽ‌ മീഡിയയിൽ വൈറലായിരുന്നു. ഇതിനെതിരെ വിമർശകരും രംഗത്തെത്തിയിരുന്നു. എന്നാൽ ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത് വിനയായിരിക്കുകയണ്.

<strong>മാൻ വേഴ്സസ് വൈൽഡ് കണ്ട് മോദിയെ പരിഹസിച്ചവരോട്... കാര്യങ്ങൾ നിങ്ങൾ ഉദ്ദേശിച്ചത് പോലെയല്ല!!</strong>മാൻ വേഴ്സസ് വൈൽഡ് കണ്ട് മോദിയെ പരിഹസിച്ചവരോട്... കാര്യങ്ങൾ നിങ്ങൾ ഉദ്ദേശിച്ചത് പോലെയല്ല!!

കേഥാർനാഥിലെ ഗുഹയിൽ തപസിരിക്കാൻ തിരക്കേറി വരികയാണ്. കാവി ഷാള്‍ ചുറ്റി കണ്ണട വെച്ച് ധ്യാനിച്ചിരിക്കുന്ന മോദിയുടെ ചിത്രം വൈറലായതോടെ ഗുഹയും ഫേമസായി. ഇതിന് പിന്നാലെ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡായിരുന്നു ഗുഹയ്ക്ക്. ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അധികൃതർ.

ഓൺ‌ലൈൻ ബുക്കിങ് സൗകര്യം

ഓൺ‌ലൈൻ ബുക്കിങ് സൗകര്യം


ഇതിന്റെ ഭാഗമായി ഓണ്‍ലൈനായി ഗുഹ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന് നേരത്തെ കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ജനറല്‍ മാനേജര്‍ അറിയിച്ചിരുന്നു. ധ്യാന്‍ കുടിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുഹയുടെ പേര് മോദി ഗുഹ എന്ന് വരെ മാറ്റക്കഴിഞ്ഞിരുന്നു. എന്നാൽ ഡിമാന്റ് കൂടിയതോടെ വേറെ ഒരു ഗുഹ കൂടി നിർമ്മിക്കാൻ നിർബന്ധിതരായിരിക്കുകയാണ് അധികൃതർ.

മോദി ഗുഹയ്ക്ക് 15 മീറ്റർ‌ മാറി

മോദി ഗുഹയ്ക്ക് 15 മീറ്റർ‌ മാറി

മോദി തപസിരുന്ന ഗുഹയുടെ 15 മീറ്റർ മാറിയാണ് പുതിയ ഗുഹ നിർമ്മിക്കുന്നത്. മോദി ഗുഹയില്‍ വരുന്നതിന് മുന്‍പ് രണ്ട് ബുക്കിങ് മാത്രമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും എന്നാല്‍ ഗുഹ വാര്‍ത്തകളില്‍ ഇടം നേടിയതോടെ ബുക്കിങ് കുതിച്ചുയര്‍ന്നെന്നും ഡിമാന്‍ഡ് കൂടിയതുകൊണ്ട് തന്നെ പുതിയ ഗുഹ പണിയാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ ബിഎല്‍ റാണ പറയുന്നത്.

എല്ലാ സൗകര്യങ്ങളും

എല്ലാ സൗകര്യങ്ങളും

ഗുഹയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഗുഹ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഗുഹയുടെ ഉള്ളില്‍ കഴിയാന്‍ സാധിക്കൂ. എന്നാല്‍ എല്ലാവിധ സൗകര്യങ്ങളും ഗുഹയ്ക്കകത്തുണ്ട്. ഫോണ്‍, ഫാന്‍, ബെഡ് എന്നുവേണ്ട വൈ ഫൈ സൗകര്യമടക്കം ധ്യാനത്തിന് വരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. രണ്ടു നേരം ചായ, പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്നിവയും ഇവിടെ തന്നെ ലഭിക്കും.

17 മണിക്കൂർ ധ്യാനം

17 മണിക്കൂർ ധ്യാനം

17 മണിക്കൂറോളം മോദി ഗുഹയില്‍ ധ്യാനത്തിലിരുന്നെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണു നേരത്തേ പുറത്തുവന്നത്. ക്യാമറാപേഴ്‌സണൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരുന്നു. എന്നാൽ ഗുഹയ്ക്ക് വേണ്ടി ടൂറിസ്റ്റുകളുടെ തിക്കുംതിരക്കുമാണ്.

English summary
Kedarnath to get a second tourist cave‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X