കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേദാര്‍നാഥ് യാത്രയില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല; പോയത് സ്വന്തത്തെ തിരിച്ചറിയാനെന്ന് മോദി

Google Oneindia Malayalam News

ദില്ലി: രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ മന്‍കി ബാത്ത് പരിപാടിയില്‍ വിവാദങ്ങള്‍ക്കുള്ള മറുപടിയും. കേദാര്‍നാഥ് തീര്‍ഥാടന യാത്രയില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ലെന്ന് മോദി വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിനത്തിലാണ് മോദി ഉത്തരാഖണ്ഡിലെ പുണ്യ കേന്ദ്രങ്ങളായ കേദാര്‍നാഥും ബദ്രീനാഥും സന്ദര്‍ശിച്ചത്. ഇത് വോട്ട് മറിക്കുക എന്ന തന്ത്രത്തോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

narendra modi

എന്നാല്‍ താന്‍ സ്വന്തത്തെ തേടിയുള്ള യാത്രയാണ് പോയതെന്നു മോദി മന്‍കി ബാത്തില്‍ വിശദീകരിച്ചു. ഇതില്‍ രാഷ്ട്രീയം കണ്ടവരുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് അവസാനമായി നടത്തിയ മന്‍കി ബാത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനും മോദി മറുപടി പറഞ്ഞു.

ഇനി തിരഞ്ഞെടുപ്പിന് ശേഷം പ്രോഗ്രാം തുടരുമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അമിത ആത്മവിശ്വാസമായി ചിലര്‍ വ്യാഖ്യാനിച്ചു. അത് ജനങ്ങളുടെ വിശ്വാസമായിരുന്നു. തന്റെ തിരിച്ചുവരവ് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങള്‍ ക്ഷണിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് മടങ്ങിവരാന്‍ സാധിക്കില്ലായിരുന്നുവെന്നും മോദി പറഞ്ഞു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കുംകര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വ്യത്യസ്ത നീക്കം; അഹിന്ദയുമായി സിദ്ധരാമയ്യ, സംവരണം വര്‍ധിപ്പിക്കും

അടിയന്തരാവസ്ഥാ കാലത്ത് ജനാധിപത്യം നശിപ്പിക്കപ്പെട്ടു. പലതും നഷ്ടമായി എന്ന് പൗരന്‍മാര്‍ക്ക് തോന്നി. ജനാധിപത്യം എല്ലാ വോട്ടര്‍മാരും ബഹുമാനിക്കുന്നതാണെന്നും മോദി പറഞ്ഞു. ഒരു വനിതാ വോട്ടര്‍ മാത്രമുള്ള ഹിമാചല്‍ പ്രദേശിലെ പോളിങ് ബൂത്തിലേക്ക് രണ്ടുദിവസമെടുത്ത് യാത്ര ചെയ്ത ഉദ്യോഗസ്ഥരുടെ സേവനവും മോദി ചൂണ്ടിക്കാട്ടി. ജനാധിപത്യം നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം തനിക്ക് ബോധ്യമായി എന്നും മോദി പറഞ്ഞു.

English summary
Kedarnath trip was to meet my inner self; Modi in 1st Mann Ki Baat after polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X