കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്: സമാധാനത്തോടെയിരിക്കൂ, കശ്മീര്‍ നേതാക്കള്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിലവിലെ സ്ഥിതിയില്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കശ്മീര്‍ ഗവര്‍ണര്‍. ഗവര്‍ണര്‍ സത്യപാല്‍ മാലികാണ് സമാധാനത്തോടെയിരിക്കാനും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രയ്ക്കെത്തിയ തീര്‍ത്ഥാടകരോടും ഉടന്‍ ജമ്മുകശ്മീര്‍ വിടാന്‍ കശ്മീര്‍ ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അടിയന്തര യോഗം വിളിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ താഴ് വരയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം! ഷുഹൈബ് വധത്തിലെ ഗൂഡാലോചനക്കേസ്: കണ്ണൂരില്‍ വീണ്ടും സിപിഎം- കോണ്‍ഗ്രസ് രാഷ്ട്രീയ പോരിന് കളമൊരുക്കം!

കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രക്കെത്തിയവരോടും ഉടന്‍ കശ്മീര്‍ വിടാനായിരുന്നു നിര്‍ദേശം. ഇതോടെ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ 28,000 പാരാമിലിട്ടറി സേനയെയാണ് കശ്മീരില്‍ വിന്യസിച്ചിട്ടുള്ളത്. അമര്‍നാഥ് യാത്രക്ക് മുന്നോടിയായി 32000ത്തോളം സൈനികരാണ് കശ്മീരില്‍ വിന്യസിക്കപ്പെട്ടിട്ടുള്ളത്.

 വിമാന കമ്പനികള്‍ക്ക് നിര്‍ദേശം

വിമാന കമ്പനികള്‍ക്ക് നിര്‍ദേശം

ആവശ്യമെങ്കില്‍ അധിക വിമാന സര്‍വീസ് നടത്താന്‍ തയ്യാറായിരിക്കാന്‍ ഏവിയേഷന്‍ അധികൃതര്‍ വിമാന കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും കശ്മീരില്‍ നിന്ന് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഏവിയേഷന്‍ മന്ത്രാലയം ഈ വിഷയം ഡിജിഡിസിഎയുമായും ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ നേരത്തെ ബുക്ക് ചെയ്ത സമയത്തിന് മുമ്പായി കശ്മീരില്‍ നിന്ന് യാത്ര പുറപ്പെടാനുള്ള സംവിധാനങ്ങളും വിമാനകമ്പനികള്‍ തയ്യാറാക്കിയിരുന്നു. ആഗസ്ത് 9 വരെയുള്ള ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അമര്‍നാഥ് യാത്രികരെ ലക്ഷ്യമിട്ട് പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ഈ നീക്കങ്ങള്‍.

 തീര്‍ത്ഥാടകരെ മാറ്റുന്നു

തീര്‍ത്ഥാടകരെ മാറ്റുന്നു


ജമ്മു കശ്മീരില്‍ 363 തീര്‍ത്ഥാടകരെ ബാല്‍ട്ടലില്‍ നിന്ന് മാറ്റി. അമര്‍നാഥ് യാത്ര ആരംഭിക്കുന്ന സ്ഥലമാണ് ബാല്‍ട്ടല്‍. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടനം വെട്ടിക്കുറച്ചതോടെയാണിത്. ഈ റൂട്ടില്‍ ഒരാള്‍ പോലും അവശേഷിക്കാതെ ശനിയാഴ്ച തന്നെ മുഴുവന്‍ ആളുകളെയും കശ്മീരില്‍ നിന്ന് മാറ്റാനാണ് കശ്മീര്‍ ഭരണകൂടത്തിന്റെ നീക്കം. പാകിസ്താന്‍ അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്ത്യ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നത്.

 ഭീകരാക്രമണത്തിന് പദ്ധതി

ഭീകരാക്രമണത്തിന് പദ്ധതി

അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നാണ് സൈന്യവും ജമ്മു കശ്മീര്ഡ പോലീസും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഭീകരാക്രമണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇക്കാര്യം സ്ഥിരീകരിച്ചെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഫോടക വസ്തുുക്കള്‍ കണ്ടെടുത്തു

സ്ഫോടക വസ്തുുക്കള്‍ കണ്ടെടുത്തു


പാകിസ്താനില്‍ നിര്‍മിച്ച ലാന്‍ഡ് മൈനും ടെലിസ്കോപ്പ് ഉള്‍പ്പെട്ട എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ഇതോടെയാണ് കശ്മീര്‍ താഴ് വരയിലെ സുരക്ഷാ വന്‍തോതില്‍ ഉയര്‍ത്തിയത്.
അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള റൂട്ട് മൂന്ന് ദിവസത്തോളമായി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പാകിസ്താന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന മൈനുകളും സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്കുള്ള റൂട്ടില്‍ നിന്ന് ക്രൂഡ് ബോംബുകളും ബോംബുകളും കണ്ടെടുത്തിരുന്നു.

English summary
Keep calm and do not believe rumours: J&K Governor to Kashmir political leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X