തല്ലിക്കൊന്നാലും പറയില്ല, ഒരു രഹസ്യവും വെളിപ്പെടുത്താതെ എസ്പി, പരാജയം ആരുടെതാണ്...
ദില്ലി: പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെ എത്ര ചോദ്യം ചെയ്യല്‍ തുടരുന്നു. എന്നാല്‍ തന്നെ എത്ര ചോദ്യം ചെയ്താലും ഒരു വിവരവും ലഭിക്കാന്‍ പോകുന്നില്ലെന്ന എസ്പി വ്യക്തമാക്കി. എന്‍ ഐഎയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുവരെ ചോദ്യം ചെയ്തിട്ടും എന്‍ ഐഎയ്ക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചില്ല.
ചോദ്യം ചെയ്യലിലൂടെ എസ്പി നല്കിയ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തത്. ഇയാളുടെ അടുത്ത് നിന്ന് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ എസ്പിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിര്‍ദേശമുണ്ട്. ചൊവ്വാഴ്ചയാണ് സല്‍വീന്ദര്‍ സിംഗിന്റെ നുണപരിശോധന.

കൂടുതല്‍ വിവരങ്ങള്‍ നുണപരിശോധനയ്ക്ക് ശേഷം അറിയാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തന്നെ എത്ര ചോദ്യം ചെയ്താലും ഒന്നും ലഭിക്കാന്‍ പോകുന്നില്ല, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സല്‍വീന്ദര്‍ പറഞ്ഞു. ഇതേ സമയം എസ്പിക്ക് ലഹരി മരുന്ന് മാഫികളുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മയക്കു മരുന്ന മാഫിയയ്ക്ക് ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുവരാന്‍ എസ്പിയുടെ സഹായം നല്‍കാറുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സല്‍വീന്ദര്‍ പലതവണ ബാങ്കോങ്കിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥലം കാണാനുള്ള യാത്രമാത്രയിരുന്നില്ല എന്നാണ് അന്വേഷണ സംഘംവാദം. മയക്കു മരുന്നു മാഫിയയ്ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ശക്തമായ സംശയം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications