കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ഉപയോഗിച്ച ഭാഷയുമായി ബിഹാറിലേക്ക് വരരുത്; ബിജെപിക്ക് സഖ്യകക്ഷിയിൽ നിന്ന് തന്നെ താക്കീത്!!

Google Oneindia Malayalam News

ദില്ലി: ബിജെപി ദില്ലിയിൽ ഉപയോഗിച്ച ഭാഷയുമായി ബിഹാറിലേത്ത് വരരുതെന്ന് സഖ്യ കക്ഷിയായ എൽജെപി. എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാനാണ് ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധക്കാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഇത്തരം പരാമർശങ്ങളുമായി രംഗത്തെത്തിയത്. ബിഹാര്‍ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകള്‍ നിര്‍ബന്ധമായും നിയന്ത്രിക്കപ്പടണം' എന്ന് പാസ്വാൻ പറഞ്ഞു.

Ram Vilas Paswan

വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ദില്ലിയ നിയമസഭ തിരഞ്ഞെടുപ്പിൽ എഴുപതിൽ എട്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ ബിഹാറില്‍ പ്രതിപക്ഷം മുങ്ങിപ്പോയ കപ്പലാണെന്നും എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്നും രാംവിലാസ് പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
‘Keep Restraint Over Language In Bihar Polls’: LJP leader Ram Vilas Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X