കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ധന്‍ അക്കൗണ്ടുകളിലെ കള്ളപ്പണം പാവപ്പെട്ടവര്‍ക്കോ ? മോദിയുടെ പുതിയ പദ്ധതി

ജന്‍ധന്‍ അക്കൗണ്ടുകളിലെ കള്ളപ്പണം പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ മോദിയുടെ പദ്ധതി. കള്ളപ്പണക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പിന്‍വലിക്കരുതെന്ന് മോദി.

  • By Gowthamy
Google Oneindia Malayalam News

മൊറാദാബാദ് : നോട്ട് നിരോധനം ഏറെ പ്രയോജനപ്പെട്ടത് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കാണ്. നോട്ട് നിരോധനത്തിനു പിന്നാലെ കാലിയായിക്കിടന്ന ജന്‍ധന്‍ അക്കൗണ്ടുകള്‍ നിറഞ്ഞിട്ടുണ്ട്. കള്ളപ്പണക്കാര്‍ അക്കൗണ്ടിലൂടെ പണം വെളുപ്പിച്ചെടുക്കുന്നതായി പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഇപ്പോഴിതാ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച കള്ളപ്പണം പാവപ്പെട്ടവര്‍ക്ക് ലഭിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദി ആലോചിക്കുന്നു. ഇക്കാര്യം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ച് വെളുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന പുതിയ ബിനാമി നിയമം നിലനില്‍ക്കെയാണ് മോദിയുടെ പുതിയ നീക്കം.

 പുതിയ പദ്ധതിയുമായി മോദി

പുതിയ പദ്ധതിയുമായി മോദി

നോട്ട് നിരോധനത്തിന്റെ ഗുണം പാവപ്പെട്ടവര്‍ക്ക് അനുകൂലമാക്കുന്നതിനും വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതിയുമായി മോദി രംഗത്തെത്തിയിരിക്കുന്നത്. മൊറാദാ ബാദില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിങ്ങള്‍ക്ക് അനുകൂലമാകും

നിങ്ങള്‍ക്ക് അനുകൂലമാകും

കള്ളപ്പണക്കാര്‍ ജന്‍ ധന്‍ അക്കൗണ്ടുകളിലിട്ട പണം പിന്‍വലിക്കരുതെന്നാണ് ജന്‍ധന്‍ അക്കൗണ്ട് ഉടമകളോട് മോദി പറയുന്നത്. ഈ പണം പാവപ്പെട്ടവര്‍ക്ക് തന്നെ അനുകൂലമാക്കാമെന്നാണ് മോദി പറയുന്നത്.

 പണം വെളുപ്പിക്കാന്‍ നെട്ടോട്ടം

പണം വെളുപ്പിക്കാന്‍ നെട്ടോട്ടം

ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ച സമയത്ത് പാവപ്പെട്ടവര്‍ക്ക് ഈ അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നുവെന്ന് മോദി പറയുന്നു. എന്നാല്‍ നോട്ട് നിരോധനത്തിനു പിന്നാലെ കള്ളപ്പണക്കാര്‍ പാവപ്പെട്ടവരുടെ പിന്നാലെയാണെന്നും രണ്ട് ലക്ഷം രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിക്കണമെന്നാണ് കള്ളപ്പണക്കാരുടെ ആവശ്യമെന്നും അദ്ദേഹം.

 പുതിയ വഴി

പുതിയ വഴി

മുമ്പൊരിക്കലും ഇത്തരത്തില്‍ പണം നല്‍കി സഹായിക്കാന്‍ തയ്യാറാകാതിരുന്നവര്‍ ഇപ്പോള്‍ പാവങ്ങള്‍ക്ക് പണം നല്‍കുകയാണെന്ന് മോദി പറയുന്നു. ഇത്തരത്തില്‍ കള്ളപ്പണക്കാര്‍ കള്ളപ്പണം പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കേണ്ടെന്നും അവരവരുടെ അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്നും മോദി. പാവങ്ങളുടെ അക്കൗണ്ടില്‍ കള്ളപ്പണം നിക്ഷേപിക്കുന്ന കള്ളപ്പണക്കാരെ ജയിലയക്കാനുള്ള വഴി ആലോചിക്കുകയാണെന്നും മോദി. ഇതിനെ തുടര്‍ന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ തന്നെ അറിയിച്ചാല്‍ മതിയെന്നും മോദി പറയുന്നു.

കള്ളപ്പണത്തിന്റെ ഒഴുക്ക്

കള്ളപ്പണത്തിന്റെ ഒഴുക്ക്

നോട്ട് നിരോധനത്തിനു പിന്നാലെ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍ തോതില്‍ പണം ഒഴുകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നവംബര്‍ 9നും 23നും ഇടയ്ക്ക് 27,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ പുതിയ ബിനാമി നിയമ പ്രകാരം കളളപ്പണം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അക്കൗണ്ട് ഉടമയ്‌ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്.

English summary
Defending his demonetisation push, Prime Minister Narendra Modi today asked Jan Dhan account holders not to withdraw the money deposited in their accounts by black money hoarders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X