കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പാവം മനുഷ്യൻ... കൊയ്യിൽ തോക്കില്ല, ജനപിന്തുണ മാത്രം, ഗവർണർക്ക് കെജ്രിവാളിന്റെ മറുപടി!

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി ഗവര്‍ണര്‍ അനില്‍ ഭായിജാലിന്റെ ഔദ്യോഗിക വസതിയിലെ സന്ദര്‍ശക മുറിയിലുള്ള കെജ്രിവാളിന്റെയും മന്ത്രിമാരുടെയും കുത്തിയിരിപ്പ് സമരം തുടരുന്നു. ദില്ലിയിലെ വോട്ടർമാരെ ശിക്ഷിക്കുന്നതിനെതിരെയുള്ള സർജിക്കൽ സ്ട്രൈക്കാണ് ലഫ്. ഗവർണറുടെ വസതിയിൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കെജിരിവാൾ, ഉപ​മുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി​മാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായി എന്നിവരാണ് ലഫ്. ഗവർണർ അനിൽ ഭായിജാലിന്‍റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.

നാലു പേരും കഴിഞ്ഞ മൂന്നു രാത്രിയിലും ഭായിജാലിന്‍റെ സ്വീകരണ മുറിയിൽ തന്നെ​ഇരിക്കുകയാണ്. പൊതുസേവനങ്ങൾ നിർത്തലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍, ദില്ലിയിലെ ജനങ്ങൾക്കുവേണ്ടിയാണ് താൻ സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ലഫ്. ഗവർണർ അനിൽ ഭായിജാലിനെയും ഉദ്യോഗസ്ഥരെയും ഉപയഗിച്ച് തന്റെ സർക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും കെജിരിവാള്‍ ആരോപിക്കുന്നു.

ഒരു സാധാരണക്കാരൻ

ഒരു സാധാരണക്കാരൻ

‘ഭായിജാലിന്റെ ഔദ്യോഗിക വസതി​യിലെ സ്വീകരണ മുറി വളെരെ ചെറുതുമാണ് കിടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുമില്ല. നാല് പേരും സോഷയിൽ കഴിയുകയാണെങ്കിലും ഇതുവരെ ധർണ്ണ നടത്തിയതിൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണിതെന്ന് അദ്ദേഹം പറയുന്നു. ‘ ഞാനൊരു പാവം മനുഷ്യനാണ്, എന്റെ കയ്യില്‍ തോക്കില്ല, എന്റെ ജനങ്ങളുടെ പിന്തുണ മാത്രമാണ് എനിക്കുള്ളത്.ഞാന്‍ പറയുന്നത് കേള്‍ക്കുന്നത് വരെ ഞാനിവിടം വിട്ടു പോകില്ല ‘ എന്നായിരുന്നു കെജിരിവാളും കൂട്ടരും തനിക്കെതിരെ തോക്ക് ചൂണ്ടുകയാണെന്ന ലെഫ്റ്റനന്റ് ഗവര്‍ണറിന്റെ പ്രസ്താവനയെ അദ്ദേഹം നേരിട്ടത്.

ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഉദ്യോഗസ്ഥർക്കെതിരെ നടപടി


ദില്ലി ചീഫ് സെക്രട്ടറി അംശു പ്രകാശിനെ ആം ആദ്മി പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ദില്ലിയിലെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരും തങ്ങളുടെ ചുമലകളിൽ നിന്ന് നാല് മാസമായി വിട്ടു നിൽക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരെയാമ് ഇവരുടെ സമരം. ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാളും മന്ത്രിമാരും ഗവർണരുടെ വസതിയിൽ ധർണ്ണ നടത്തുന്നത്.

എല്ലാ വീടുകളിലും റേഷൻ

എല്ലാ വീടുകളിലും റേഷൻ


നാലു മാസമായി സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, അവർക്കെതിരെ നടപടിയെടുക്കുക എന്നതിനുപുറമേ വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയില്‍ കേജ്‌രിവാളും സഹമന്ത്രിമാരും കുത്തിയിരിപ്പു സമരം നടത്തുന്നത്.

സമരം ശക്തമാക്കും

സമരം ശക്തമാക്കും

സമരം മൂന്നാം ദിവസം പിന്നിട്ടതിനു പിന്നാലെ സമരം കൂടുതല്‍ ശ്ക്തമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. പൊതു സേവനം നിഷേധിക്കപ്പെട്ട ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ സമരം. നിങ്ങള്‍ ധര്‍ണയെന്ന് വിളിക്കും പക്ഷേ തനിക്കിത് സര്‍ജിക്കല്‍ സ്ട്രൈക്കാണെന്നാണ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം കെജ്രിവാളിന്റെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.

സർക്കാരിന്റെ നിഷ്ക്രിയത്വം

സർക്കാരിന്റെ നിഷ്ക്രിയത്വം


ബിജെപി നേതാക്കളുടെയും എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെയും നേതൃത്വത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനപ്പിക്കൂവെന്നാണ് പ്രതിഷേധക്കാർ പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെയാണ് സമരമെന്നും പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, മജീന്ദര്‍ സിങ് സിര്‍സ എംഎല്‍എ എന്നിവര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഓഫീസിലെത്തുന്നില്ല

മുഖ്യമന്ത്രി ഓഫീസിലെത്തുന്നില്ല

ദില്ലിയില്‍ കൃത്യമായ ജലവിതരണം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരുമെന്ന് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. ദില്ലി നേരിടുന്ന ജലപ്രശ്നം നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അത് ശ്രദ്ധിച്ചില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിൽ കൃത്യമായി എത്തുന്നില്ല. അതുകൊണ്ട് തന്നെ പരാതി പറയാനും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Arvind Kejriwal strike in Governor's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X