കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളും സമ്മതിച്ചു... മോദി തരംഗം തന്നെ, തോൽവിയുടെ കാരണം വിശദീകരിച്ച് പ്രവർത്തകർക്ക് കത്ത്!!

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ അലയടിച്ചത് മോദി തരംഗം തന്നെയെന്ന് അരവിന്ദ് കെജ്രിവാൾ‌. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലാണ് പ്രധാന പോരാട്ടം എന്നൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ദില്ലിയിൽ എഎപിക്കുണ്ടായ തിരിച്ചടിയെന്ന് അദ്ദേഹം പറഞ്ഞു. എഎപിക്കുണ്ടായ തോൽവിയുടെ കാരണം വിശദീരിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് കെജ്രിവാളിന്റെ പരാമർശം.

മോദി തരംഗം ദിലല്ലിയെയും തഴുകിയെന്നാണ് കെജ്രിവാളിന്റെ വിലയിരുത്തൽ. മികച്ച പ്രവർത്തനം തന്നെ എഎപി പ്രവർത്തകർ കാഴിചവെച്ചു. നല്ല സ്ഥാനാർത്ഥികളുമായിരുന്നു. എന്നാൽ രാജ്യത്താകെ നിലനിന്നിരുന്ന അന്തരീഷം ദില്ലിയിയെു തഴുകി. അതുമാത്രമല്ല തെരഞ്ഞെടുപ്പിനെ മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമായാണ് ഞങ്ങള്‍ കണ്ടത് എന്നായിരുന്നു കെജ്രിവാളിന്റെ വിശകലനം. ദില്ലിയിലെ ഏഴ് സീറ്റുകളിൽ ബിജെപി ആയിരുന്നു വിജയിച്ചിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ എഎപി ഉജ്ജ്വലമായ വിജയം കാഴ്ചവെക്കുമെന്നും അദ്ദേഹം വിയക്തമാക്കുന്നുണ്ട്. ദല്‍ഹിയില്‍ നമ്മള്‍ ചെയ്ത അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ വോട്ടു ചെയ്യും. വിദ്യാഭ്യാസ, ആരോഗ്യ, ജല, വൈദ്യുത മേഖലകളില്‍ നമ്മള്‍ ചെയ്ത സേവനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറയുന്നു.

2020ൽ വൻ വിജയം

2020ൽ വൻ വിജയം


ദില്ലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ആംആദ്മിക്കെതിരായ ജനവിധിയായി വിലയിരുത്താന്‍ സാധിക്കില്ലെന്നും പാര്‍ട്ടിയുടെ ജനസമ്മതിയില്‍ ഇടിവുണ്ടായിട്ടില്ലെന്നും ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2020 ല്‍ നടക്കുന്ന ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ ജനം ആംആദ്മിക്ക് വോട്ട് ചെയ്യുമെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. പ്രവർത്തകർക്കുള്ള കത്തിൽ വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നു.

പഞ്ചാബിൽ മാത്രം...

പഞ്ചാബിൽ മാത്രം...


എഎപി പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ദില്ലിക്കൊപ്പം പഞ്ചാബിലും ആംആദ്മി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചാബില്‍ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതേസമയം 2014ലവ്‍ നാല് സീറ്റാണ് പഞ്ചാബിൽ എഎപി കരസ്ഥമാക്കിയത്.

ഒരുക്കങ്ങൾ തുടങ്ങി...

ഒരുക്കങ്ങൾ തുടങ്ങി...


2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച എഎപിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്നതായാണ് സൂചന. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ എംഎല്‍എമാര്‍ക്ക് കെജ്‍രിവാള്‍ വാട്ടസ്ആപ്പിലൂടെ നിര്‍ദ്ദേശം നല്‍കയിരുന്നു.

English summary
Kejriwal Admits Modi Wave in Lok sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X