Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരസിച്ചാലും വിഎസുമായി ചര്‍ച്ച നടത്തും:കെജ്രിവാള്‍

ദില്ലി: വി എസ് അച്യുതാനന്ദനെ വിടാതെ അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചെങ്കിലും വിഎസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ വിഷയം വ്യക്തമാക്കാന്‍ പ്രത്യേക വാര്‍ത്ത സമ്മേളനവും വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു സ്വാകര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലൂടെയാണ് കെജ്രിവാള്‍ വി എസിനെ എ എ പിയിലേക്ക് ക്ഷണിച്ചത്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് വി എസ് വിശ്വസിക്കണമെന്നാണ് പറഞ്ഞു കണ്ടായിരുന്നു കെജ്രിവാളിന്റെ ക്ഷണം.

 vs achuthananthan, kejriwal

എന്നാല്‍ ഈ വിഷയത്തില്‍ സി പി എമ്മിലും എ എ പിയിലും കാര്യമായ ചര്‍ച്ച നടക്കുമ്പോഴാണ് തന്റെ നിലപാട് വ്യക്തമാക്കി വി എസ് രംഗത്ത് വന്നത്. കെജ്രിവാള്‍ തന്നെയോ കാല്‍ നൂറ്റാണ്ട് കാലത്തെ തന്റെ രാഷ്ട്രീയ ജീവിതമോ മനസ്സിലാക്കിയിട്ടില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ കെജരിവാള്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്നുണ്ടായിരിക്കാമെന്നു വി എസ് പരിഹസിച്ചു.

അതേ സമയം വി എസ് ക്ഷണം നിരസിച്ച വിഷയം ആം ആദ്മി പാര്‍ട്ടി ചര്‍ച്ച ചെയ്‌തെന്ന് സൂചനയുണ്ട്. വി എസുമായി ചര്‍ച്ചകള്‍ തുടരുമെന്ന് എ എ പി നേതാവ് യോഗേന്ദ്ര യാദവും വ്യക്തമാക്കി. തന്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കെജ്രിവാളിന്റെ പാര്‍ട്ടിയിലുള്ളയാളാണെന്നും അവര്‍ തമ്മില്‍ ചര്‍ച്ച വല്ലതും നടന്നുകാണുമെന്നും വി എസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+