കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ഗണന അന്തരീക്ഷ മലിനീകരണത്തിന്:വിജയാഘോഷം രണ്ടാമത്, പ്രവര്‍ത്തകര്‍ക്ക് കെജ്രിവാളിന്റെ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ അന്തരീക്ഷ മലിനീകരണം തടയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി അരവിന്ദ് കെജ്രിവാള്‍. വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കരുതെന്നാണ് പ്രവര്‍ത്തക‍ര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇത് അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറയുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന തിര‍ഞ്ഞെടുപ്പ് ഫലം ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് അനൂകൂലമാവുമെന്നാണ്.

വോട്ടെണ്ണും മുൻപേ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് അരവിന്ദ് കെജ്രിവാൾ, സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം!വോട്ടെണ്ണും മുൻപേ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് അരവിന്ദ് കെജ്രിവാൾ, സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം!

ദില്ലിയില്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ആം ആദ്മി മറ്റ് തയ്യാറെടുപ്പുകള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കിയതായാണ് പാര്‍ട്ടി ആസ്ഥാനം നല്‍കുന്ന വിവരം. 2015ല്‍ ദില്ലിയില്‍ വിജയത്തിലെത്തിയ ആം ആദ്മിക്ക് അനൂകൂലമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. അതേ സമയം ബിജെപിയുടെ സീറ്റ് നില കുത്തനെ കുറയുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 70 അംഗ ദില്ലി നിയമസഭയില്‍ 67 സീറ്റുകളുമായാണ് ആം ആദ്മി അധികാരത്തിലെത്തിയത്.

arvindkejriwal-

തിരഞ്ഞെടുപ്പ് പത്രികയില്‍ ആം ആദ്മി മുന്നോട്ടുവെച്ച പ്രധാന വാഗ്ധാനങ്ങളിലൊന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുമെന്നതാണ്. അതേ സമയം ബിജെപിക്ക് അനുകൂലമായിരിക്കും ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലമെന്നാണ് ദില്ലി ബിജെപി മേധാവി മനോജ് തിവാരി അവകാശപ്പെടുന്നത്. 62.59 ശതമാനം പോളിംഗാണ് ദില്ലി തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അന്തിമ പോളിംഗ് നിരക്ക് പുറത്തുവിടാന്‍ വൈകിയതിനെതിരെ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു.

English summary
Kejriwal Asks AAP Volunteers Not to Burst Crackers During Victory Celebrations to Prevent Pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X