Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രക്കാരെ സ്വാധീനിക്കാന്‍ കെജ്രിവാളിന്റെ ശ്രമം

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള്‍ പത്രക്കാരെ സ്വീധീനിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിനൊടുവിലാണ് ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കി കാണിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെടുന്ന്. ഈ വീഡിയോ ഇപ്പോള്‍ യൂടൂബ് അടക്കമുള്ള സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്.

അഭിമുഖത്തിന് ശേഷം കെജ്രിവാളും ചാനല്‍ അവതാരകനും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. ഏകദേശം ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. അഭുമുഖത്തിലെ ഈ ഭാഗത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കണം എന്നാണ് കെജ്രിവാള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ശരി അങ്ങനെ ചെയ്യാം എന്നാണ് വാര്‍ത്താ അവതാരകന്റെ മറുപടി.

KEJRIWAL

ഭഗത് സിംഗ് കമന്റ് കൂടുതല്‍ പ്രാധാന്യത്തോടെ കൊടുക്കണം. എന്നാല്‍ നമുക്ക് കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടും എന്നാണ് കെജ്രിവാള്‍ പറയുന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഈ ആരോപണം പുറത്തുവന്ന് ഉടനെയാണ് വിവാദം വീഡിയോ ആളുകളിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.

അഴിമതിക്കെതിരായ മുദ്രാവാക്യവുമായി രാഷ്ട്രീയത്തിലിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ തന്റെ വാഗ്ദാനങ്ങള്‍ പാലിക്കാനാകാതെ വന്നതോടെയാണ് ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഒരു മാസം നീണ്ടുനിന്ന ദില്ലി ഭരണത്തിനിടെ കെജ്രിവാളിന്റെയും മ്ര്രന്തിമാരുടെയും ഒട്ടേറെ പ്രവൃത്തികള്‍ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+