Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ വീണ്ടും മോദിയെ വെല്ലുവിളിക്കുന്നു

ദില്ലി: ദില്ലിയിലെ വെള്ളമില്ലായിമയെയും ലോഡ്‌ഷെഡ്ഡിങ്ങിനെയും കയ്യിലെടുത്ത് കേന്ദ്രഭരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണുന്നില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചു.

മുന്‍ കോണ്‍ഗ്രസ് ഭരണം പോലെ തന്നെയാണ് ഇപ്പോഴുള്ള ബി ജെ പിയുടെ ഭരണവും. ദില്ലിയിലെ വൈദ്യുതി പ്രശ്‌നത്തെ പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും വെള്ളവും വെളിച്ചവും കിട്ടാത്ത ജനങ്ങളാണ് കേന്ദ്രജസര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

kejriwal-modi

താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവ രണ്ടിനും പ്രാധാന്യം നല്‍കിയിരുന്നെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ദില്ലി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നു. രാജ്യത്ത് മോദി തരംഗമാണെന്നാണ് പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ തള്ളിവയ്ക്കുന്നു എന്നും കെജ്രിവാള്‍ ചോദിച്ചു.

ഞങ്ങള്‍ ബി ജെ പിയെ വെല്ലുവിളിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി വിജയ്ക്കും. വിമര്‍ശകരുടെ ആരോപണങ്ങള്‍ കേട്ട് പിന്തിരിയുന്നില്ല. എ എ പിയിലെ അസംതൃപ്തരായ എം എല്‍ എമാരുടെ പിന്തുണയോടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് കെജ്രിവാളിന്റെ പ്രതികരണം. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി തയാറാണെന്നും നേരത്തെ കെജ്രിവാള്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+