കെജ്രിവാള്‍ ഏറ്റവും വലിയ നുണയന്‍: കോണ്‍ഗ്രസ്
ദില്ലി: ഉദിച്ചുയര്‍ന്ന സൂര്യന്റെ പ്രഭാവം മങ്ങുന്നുവോ? ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണയും പിന്മാറ്റവും തെറ്റായിപ്പോയെന്ന് അനുകൂലിച്ചിരുന്നവരില്‍ ചിലരെങ്കിലും പറഞ്ഞുകാണും. തീര്‍ച്ചയായും കോണ്‍ഗ്രസ് നേതാക്കള്‍. ആപിന് പിന്തുണ നല്‍കിയ തീരുമാനം അനാവശ്യമായിപ്പോയെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞിരുന്നു. ചിദംബരം മാത്രമല്ല മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും പിന്തുണ തെറ്റിപ്പോയെന്ന അഭിപ്രായമുള്ളവരാണ്.
എങ്കില്‍ ആ പിന്തുണ പുനപരിശോധിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആം ആദ്മി ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ പുറത്തു നിന്ന് നല്‍കി വരുന്ന പിന്തുണ പുനപരിശോധിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. പിന്തുണ പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പി സി സി അദ്ധ്യക്ഷന്‍ അരവീന്ദര്‍ സിംഗ് ലൗവ്‌ലി ദില്ലിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജ്യത്ത് വച്ച് ഏറ്റവും വലിയ നുണയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെജ്രിവാളിന്റെ നിലപാടുകള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ അദ്ദേഹത്തെ അനുവദിക്കില്ല- അരവീന്ദര്‍ സിംഗ് ലൗവ്‌ലി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനൊപ്പം ബിജെപിയും മുഖ്യമന്ത്രിയെയും കൂട്ടരെയും കുറ്റപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിന പരേഡ് ഉള്‍പ്പടെ തടസ്സപ്പെടുത്തുമെന്ന ആം ആദ്മി പാര്‍ട്ടി നിലപാട് രാജ്യദ്രോഹപരമാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ തങ്ങളുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചും എന്ന പ്രഖ്യാപിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍ സമരം പിന്‍വലിച്ചു.












Click it and Unblock the Notifications