കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ രണ്ട് വര്‍ഷം ജയിലിലേക്ക്?

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി കോടതി കുറ്റം ചുമത്തി. ഐ പി സി 499, 500 വകുപ്പുകള്‍ പ്രകാരം അപകീര്‍ത്തികരമായ പരമാര്‍ശം നടത്തി എന്നാണ് കുറ്റം. രണ്ട് വര്‍ഷം തടവും പിഴയും അല്ലെങ്കില്‍ രണ്ട് വര്‍ഷം തടവ് ഇവയില്‍ ഏതെങ്കിലും ഒന്ന് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

ആഗസ്ത് രണ്ടിന് കേസില്‍ വിചാരണ തുടങ്ങും. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സെക്ഷന്‍ 500 പ്രകാരം കെജ്രിവാള്‍ രണ്ട് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിവരും. ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാള്‍ ഈ കേസില്‍ ഏതാനും ദിവസങ്ങള്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. കെജ്രിവാള്‍ പുറത്തിറക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ട് എന്ന് കാണിച്ചാണ് ഗഡ്കരി കോടതിയെ സമീപിച്ചത്.

kejriwal-600

കേസ് ഒത്തുതീര്‍പ്പാകാവുന്നതേയുള്ളൂ എന്ന് കോടതി നിതിന്‍ ഗഡ്കരിയോടും കെജ്രിവാളിനോടും അഭിപ്രായപ്പെട്ടു. ഇരുവരും തങ്ങളുടെ സമയം കുറച്ചുകൂടി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം. കെജ്രിവാള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ കേസും പിന്‍വലിക്കാമെന്ന് ഗഡ്കരി പറഞ്ഞു. സത്യസന്ധനായ നേതാവാണ് താന്‍. തനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ വെറുതെയിരിക്കാനാവില്ല. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് കെജ്രിവാള്‍ പറഞ്ഞത്. തെളിവുകള്‍ തന്റെ പക്കലുണ്ട്.

ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2014 നാണ് കെജ്രിവാളും സംഘവും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പട്ടിക പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വീരപ്പമോയ്‌ലി അടക്കമുള്ളവര്‍ കെജ്രിവാളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നാഗ്പൂരില്‍ നിന്നുളള ബി ജെ പി എം പിയാണ് നിതിന്‍ ഗഡ്കരി.

English summary
AAP leader Arvind Kejriwal charged in Nitin Gadkari defamation case, faces 2 years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X