നേതാജി ഫയലുകള്‍ വെളിപ്പെടുത്തിയ മമതക്ക് കേജ്രിവാളിന്റെ അഭിനന്ദ ട്വീറ്റ്
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെ സംബന്ധിച്ച രഹസ്യ രേഖകള്‍ വെളിപ്പെടുത്തിയതിന് മമതക്ക് അരവിന്ദ് കേജ്രിവാളിന്റെ അഭിനന്ദ ട്വീറ്റ്. സര്‍ക്കാരിന്റെയും പോലീസിന്റെയും ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന 64 ഫയലുകളാണ് മമത ബാനര്‍ജി പുറത്തു വിട്ടത്.
'തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും,നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍
സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയതിന് അഭിനന്ദിക്കുന്നു' എന്നുമാണ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.
1945 ലെ വിമാനാപാകടത്തില്‍ നേതാജി കൊല്ലപ്പെട്ടിലെന്നും 1964 വരെ ജീവിച്ചിരുന്നതായുമുള്ള ഊഹാപോഹങ്ങളാണ് ഈ വെളിപ്പെടുത്തുന്നതിന് പുറകില്‍ ഉണ്ടായിരുന്നത്.

1937 മുതലുള്ള രേഖകളാണ് കൊൽക്കത്ത പൊലീസ് മ്യൂസിയത്തിലാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. 12,744 പേജുകളുള്ള ഫയലുകളാണ് ഡിജിറ്റലൈസ് ചെയത് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ 1945 നു ശേഷം ചന്ദ്രബോസ് മരച്ചിട്ടിലെന്ന് പലരും പറഞ്ഞിരുന്നതിനുള്ള തെളിവുകള്‍ ഈ കത്തുകളില്‍ ഉണ്ടെന്നും മമത പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 130 ഫയലുകൾ ഉടൻ പുറത്തുവിടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.1945 ഓഗസ്റ്റ് 18നാണ് സുഭാഷ് ചന്ദ്രബോസിനെ കാണാതാകുന്നത്. സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നും, അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി പരക്കുന്നത്.
This is unbelievable. I congratulate Mamta di for bringing it out in public domain https://t.co/sKBZ1JPODq
— Arvind Kejriwal (@ArvindKejriwal) September 19, 2015 











Click it and Unblock the Notifications