Get Updates
Get notified of breaking news, exclusive insights, and must-see stories!

2.14 കോടിയുടെ ആസ്തിയുള്ള കെജ്രിവാളിന്റെ കീശ കാലിയോ

വാരണാസി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ആസ്തി എത്ര രൂപയാണ്? രാഷ്ട്രീയ എതിരാളികള്‍ പറയുന്ന ഫോര്‍ഡ് ഫൗണ്ടേഷന്‍ പണം തട്ടിപ്പ് ആരോപണങ്ങള്‍ അവിടെ നില്‍ക്കട്ടെ, കെജ്രിവാള്‍ തന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പറയുന്നത് കണക്കിലെടുത്താന്‍ പോലും ആം ആദ്മികളുടെ നേതാവായ അദ്ദേഹത്തിന്റെ ആസ്തി 2 കോടി രൂപയില്‍ കൂടുതലാണ്.

തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെക്കാള്‍ കൂടുതലാണ് അരവിന്ദ് കെജ്രിവാളിന്റെ ആസ്തി. കെജ്രിവാളിനും ഭാര്യയ്ക്കും ചേര്‍ന്ന് 2.14 കോടി രൂപയുടെ ആസ്തിയുള്ളപ്പോള്‍ നരേന്ദ്ര മോദിയുടെ ആസ്തി 1.5 കോടി മാത്രമാണ്. ഗാസിയാബാദിലെ ഇന്ദിരാപുരത്തും ഹരിയാനയിലെ ശിവാനിയിലുമായി രണ്ട് ഫഌറ്റുകളും കെജ്രിവാളിനുണ്ട്. യഥാക്രമം 55 ഉം 37 ഉം ലക്ഷം രൂപ വിലവരുന്നതാണിത്.

kejriwal6

ഗുഡ്ഗാവില്‍ ഭാര്യ സുനിതയുടെ പേരില്‍ ഒരുകോടി രൂപ വിലമതിക്കുന്ന 2244 സ്‌ക്വയര്‍ഫീറ്റ് ഫഌറ്റുമുണ്ട്. ഒമ്പത് ലക്ഷം രൂപ മതിക്കുന്ന 300 ഗ്രാം സ്വര്‍ണവും സുനിതയുടെ പേരിലുണ്ട്. പതിനഞ്ചായിരം രൂപ തന്റെ പക്കലും 10000 രൂപ ഭാര്യയുടെ പക്കലും ഉണ്ട് എന്ന് വാരണാസിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ അരിവന്ദ് കെജ്രിവാള്‍ എഴുതി ഒപ്പ് വെച്ച് കൊടുത്തിട്ടുണ്ട്.

എന്നാല്‍ പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറങ്ങിയ കെജ്രിവാള്‍ ജനങ്ങളോട് പറഞ്ഞത് തന്റെ പക്കല്‍ ആകെയുള്ളത് 500 രൂപയാണ് എന്നാണ്. പ്രചാരണം നടത്താന്‍ പോലും തന്റെ പക്കല്‍ പണമില്ല. നിങ്ങളുടെ പണം കൊണ്ട് വേണം എനിക്ക് വോട്ട് പിടിക്കാന്‍. പത്രിക സമര്‍പ്പിക്കാന്‍ താന്‍ വന്നത് പഴയൊരു ജീപ്പിലാണ് എന്നും കെജ്രിവാള്‍ എടുത്തുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+