കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: ഇറോമിന്റെ പാര്‍ട്ടിയ്ക്ക് കെജ്രിവാളിന്റെ സംഭാവന, പാര്‍ട്ടിയിലും കണ്ണ്!!

പാര്‍ട്ടിയ്ക്ക് 50,000 രൂപയാണ് കെജ്രിവാള്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: മാര്‍ച്ചില്‍ മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇറോം ശര്‍മിളയുടെ പാര്‍ട്ടിയ്ക്ക് സംഭാവനയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മണിപ്പൂരില്‍ കന്നിയങ്കത്തിനിറങ്ങുന്ന പീപ്പിള്‍്‌സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് 50,000 രൂപയാണ് കെജ്രിവാള്‍ സംഭാവനയായി നല്‍കിയിട്ടുള്ളത്. ആപ്പ് എംഎല്‍എ ഭഗ് വന്ത് മന്‍ ഒരു മാസത്തെ ശമ്പളമാണ് പാര്‍ട്ടി ഫണ്ടിലേയ്്ക്ക് സംഭാവന ചെയ്തിട്ടുള്ളത്.

ഫണ്ടുകളുടേയും ആളുകളുടേയുടം അഭാവം മൂലം പാര്‍ട്ടി ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ സഹായഹസ്തം നീളുന്നത്. നേരത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിആര്‍ജെഎ ടെന്‍ ഫോര്‍ ചേഞ്ച് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാള്‍ സംഭാവനയുമായി രംഗത്തെത്തുന്നത്.

സംഭാവനയും സഹായവാഗ്ദാനവും

സംഭാവനയും സഹായവാഗ്ദാനവും

പീപ്പിള്‍സ് റീസര്‍ജന്‍സ് പാര്‍ട്ടിയ്ക്ക് 50,000 രൂപ സംഭാവന നല്‍കിയെന്ന് വ്യക്തമാക്കിയ കെജ്രിവാള്‍ ആളുകളോട് സംഭാവന നല്‍കാന്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്യാമെന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്തെ ജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുന്ന ആദ്യത്തെ പ്രാദേശിക പാര്‍ട്ടിയാണ് പിആര്‍ജെഎ എന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

ടെന്‍ ഫോര്‍ എ ചേഞ്ച്

ടെന്‍ ഫോര്‍ എ ചേഞ്ച്

ടെന്‍ ഫോര്‍ എ ചേഞ്ച് എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി ഓണ്‍ലൈനില്‍ ഫണ്ട് ശേഖരണം തുടങ്ങിക്കഴിഞ്ഞെന്നും ഇതിനകം 4.5 ലക്ഷം രൂപ പിരിച്ചെടുത്തെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും അതോടൊപ്പം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ഓണ്‍ലൈന്‍ മതി

ഓണ്‍ലൈന്‍ മതി

ഓണ്‍ലൈന്‍ വഴിയുള്ള ഫണ്ട് ശേഖരണം സുതാര്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് സുതാര്യത അനിവാര്യമാണെന്നും പിആര്‍ജെഎ കണ്‍വീനര്‍ എറെന്‍ഡ്രോ ലെയ്‌ച്ചോന്‍ബാം പറയുന്നു.

ആപ്പ് എംപിയും ഇറോമിനൊപ്പം

ആപ്പ് എംപിയും ഇറോമിനൊപ്പം

പഞ്ചാബ് എംപി ഭഗ് വന്ത് മന്‍ ഒരു മാസത്തെ ശമ്പളം പാര്‍ട്ടിയ്ക്ക് സംഭാവനയായി നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചിരുന്നു. സംഗ്രൂരില്‍ നിന്നുള്ള ആപ്പ് എംഎല്‍എയാണ് മന്‍. മണിപ്പൂരില്‍ നീതിയ്ക്കും മാറ്റത്തിനും വേണ്ടി പോരാടുന്ന ഇറോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് കരുത്താകട്ടെയെന്നും എംപി വ്യക്തമാക്കി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് ഇതോടെ പാര്‍ട്ടി ഫണ്ടിലേയ്ക്ക് ലഭിയ്ക്കുക.

English summary
Delhi Chief Minister Arvind Kejriwal has provided the much needed financial assistance to rights activist Irom Sharmila's party. Kejriwal on Saturday donated Rs 50,000 to Sharmila's People's Resurgence and Justice Alliance (PRJA), which is fighting the elections in Manipur.Delhi Chief Minister Arvind Kejriwal has provided the much needed financial assistance to rights activist Irom Sharmila's party. Kejriwal on Saturday donated Rs 50,000 to Sharmila's People's Resurgence and Justice Alliance (PRJA), which is fighting the elections in Manipur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X