Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന് പറക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ്!

ദില്ലി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാത്ത, വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ പോലും യാത്ര ചെയ്യാത്ത ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് യാത്ര ചെയ്യാന്‍ സ്വകാര്യ ഫ്‌ളൈറ്റ്. ഗുജറാത്തിലെ വിവാദ സന്ദര്‍ശനത്തിന് ശേഷം ജയ്പൂര്‍ വഴി ചാര്‍ട്ടേഡ് ഫ്ളൈറ്റിലും മെഴ്‌സിഡസ് ബെന്‍സിലുമായി ദില്ലിയില്‍ എത്തിയാണ് കെജ്രിവാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ആം ആദ്മികളുടെ നേതാവ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പറന്നെത്തിയത്. നേരത്തെ താന്‍ ആം ആദ്മിയാണ് എന്നും സാധാരണക്കാര്‍ ഉപയോഗിക്കാത്ത ഒരു സൗകര്യവും താനും ഉപയോഗിക്കില്ല എന്നൊക്കെയായിരുന്നു കെജ്രിവാളിന്റെ വീരവാദങ്ങള്‍. ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കായി മോദിയും രാഹുല്‍ ഗാന്ധിയും സ്വകാര്യ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നതിനെ കെജ്രിവാള്‍ ചോദ്യം ചെയ്തിരുന്നു.

kejriwal

ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സ്വകാര്യ വിമാനത്തില്‍ ദില്ലിയിലെത്തിയത് എന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. യാത്രാ വിമാനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്ത് വരേണ്ടിവന്നത്. ഇന്ത്യ ടുഡേ ഗ്രൂപ്പാണ് 3.25 ലക്ഷം രൂപ മുടക്കി കെജ്രിവാളിനെ ദില്ലിയിലെത്തിച്ചത്. പരിപാടിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ കെജ്രിവാള്‍ തിരിച്ചുപോയി.

രാജ്യത്ത് മോദി വേവ് ഇല്ല എന്ന് കെജ്രിവാള്‍ പറഞ്ഞു. ഭരണത്തിനെതിരായ വികാരം മാത്രമാണ് ഉള്ളത്. ജനങ്ങളുടെ ദേഷ്യമാണ് ഇത്. സ്വകാര്യ കമ്പനി ഏര്‍പ്പാട് ചെയ്ത വിമാനത്തില്‍ വന്നിറങ്ങി പ്രസംഗിക്കുമ്പോഴും, ബി ജെപിയും കോണ്‍ഗ്രസും വ്യവസായികളുമായി കൈ കോര്‍ത്തിരിക്കുകയാണ് എന്ന് ആരോപിക്കാന്‍ കെജ്രിവാള്‍ മടി കാണിച്ചില്ല. നേരത്തെ അനുമതിയില്ലാതെ ഗുജറാത്ത് മുഖ്യമന്ത്രിയെ കാണാന്‍ പോയ കെജ്രിവാളിനെ പോലീസ് തടഞ്ഞതും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+