കെജ്രിവാള്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യാന്‍ മറന്നു
ദില്ലി: അരവിന്ദ് കെജ്രിവാള്‍ തുടക്കം മുതല്‍ ഭരണത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വ്യത്യസ്തമായ ഒരു നടപടി വിവാദത്തിലേക്ക് നീങ്ങുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയ അരവിന്ദ് കെജ്രിവാള്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാന്‍ മറന്നു.
ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് സംഭവം. ആചാരപ്രകാരം തന്നെ മുഖ്യമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തി. പക്ഷെ അതിന് ശേഷം സല്യൂട്ട് ചെയ്യാന്‍ അദ്ദേഹം മറന്നു. പതാക ഉയര്‍ത്തി നേരെ തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങുകയായിരുന്നു കെജ്രിവാള്‍.

എന്തായാലും വിഷയം വാര്‍ത്തയായതോടെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. കെജ്രിവാള്‍ ജനാധിപത്യ വ്യവസ്ഥയെ അധിക്ഷേപിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാകയെ സല്യൂട്ട് ചെയ്യാത്ത നടപടി ഇതുവരെയുണ്ടാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
കേജ്രിവാള്‍ നീതിന്യായവ്യവസ്ഥയെയും മാധ്യമങ്ങളെയും ഭരണവ്യവസ്ഥിതിയെയും അവഹേളിക്കുകയാണ് ചെയ്ത്. തന്റെ രാഷ്ട്രീയ അജന്‍ഡ പാവനമായ റിപ്പബ്ലിക് ദിനചടങ്ങിലും അടിച്ചേല്‍പ്പിക്കാന്‍ കെജ്രിവാള്‍ ശ്രമിക്കുകയാണെന്നും ഇത് മാപ്പര്‍ഹിക്കാനാകാത്ത കുറ്റമാണെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.












Click it and Unblock the Notifications